ജീവകം കെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവകം കെ. (ആംഗലേയത്തില്‍ vitamin K) രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ജീവകമാണ്. ജര്‍മ്മന്‍ ഭാഷയില്‍ രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതില്‍ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ്. പൂര്‍വ്വ രൂപമായ ജിവകം K2 മനുഷ്യശരീരത്തിന്‍റെ കുടല്‍ ഭിത്തിയില്‍ വച്ച് ചില ബാക്ടിരിയകള്‍ക്ക് നിര്‍മ്മിക്കാനാവും. അതിനാല്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്‍റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.
[തിരുത്തുക] പേരിനു പിന്നില്‍
വൈറ്റമിന്‍ എന്ന പേര് വന്നത് കാസ്മിര്‍ ഫ്രാങ്ക് [1] എന്ന പോളണ്ടുകാരനായ ശാസ്ത്ജ്ഞനില്‍ നിന്നാണ്. അദ്ദേഹമാണ് അമൈന്‍ സംയുക്തങ്ങള്‍ ജിവനാധാരമായത് ( വൈറ്റല്‍- vital) എന്നര്‍ത്ഥത്റ്റില്‍ വൈറ്റമൈന്‍സ് (vitamines) എന്നുപയോഗിച്ചത്. എന്നാല്‍ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകള്‍ അല്ല (അമിനൊ ആസിഡുകള്‍) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിന്‍(vitamin) എന്നറിയപ്പെട്ടു തുടങ്ങി