Talk:കത്തോലിക്കാ സഭ കേരളത്തില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Syrian എന്ന പദത്തില്‍ നിന്നാണ് Syro എന്നത് ഉദ്ഭവിച്ചിരിയ്ക്കുന്നത്. ഇതിനെ സീറോ എന്നാണോ സിറോ എന്നാണോ മലയാളത്തില്‍ എഴുതുക എന്നതാണ്‍ ചോദ്യം. ഒരു മലയാളം പദമല്ലാത്തതിനാല്‍ നിഘണ്ടുകള്‍ ഒന്നും തന്നെ ഇതിനെക്കിറിച്ച് പ്രതിപാദിയ്ക്കുന്നില്ല. അതിനാല്‍, എന്റെ അഭിപ്രായത്തില്‍ പ്രസ്തുത സഭയിലെ പണ്ഡിതന്‍മാരുടെ തന്നെ അഭിപ്രായം സ്വീകരിയ്ക്കുന്നതായിരിയ്ക്കും അഭികാമ്യം.
ചില ഗ്രന്ഥങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ:
1. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ എഴുതിയ “സീറോ മലബാര്‍ സഭയുടെ കുര്‍ബാന ഒരു പഠനം” വാല്യം 1 & 2 : OIRSI Publications, Vadavathoor, Kottayam - 686 010
2. ചങ്ങനാശ്ശേരി അതിരൂപതയുടെ മാര്‍ത്തോമാ വിദ്യാനികേതന്‍ പ്രസിദ്ധീകരിയ്ക്കുന്ന “സത്യദര്‍ശനമാല” ദ്വൈവാരിക: വാല്യം 13 : ലക്കം 23 : 2006 ഡിസംബര്‍ 14. പേജ് 2-ലെ ഡോ. ജോസ് കൊച്ചുപറമ്പിലിന്റെ ലേഖനം തുടങ്ങുന്നത് ഇപ്രകാരം: “സീറോ മലബാര്‍ ആരാധനാവത്സരകലണ്ടര്‍”
ഇതു കൂടാതെ, “കതിരൊളി”, “വേദപ്രചാരമദ്ധ്യസ്ഥന്‍” തുടഞ്ഞിയ ഒട്ടേറെ സഭാപ്രസിദ്ധീകരണങ്ങള്‍ ഉദ്ധരിച്ച് “സീറോ” ആണ് സഭ ഔദ്യോഗികമായി സ്വീകരിച്ചിരിയ്ക്കുന്ന മലയാളം പദമെന്നു കാണാം.
അതുപോലെ തന്നെ ‘സീറോ മലങ്കരയും‘. ഡോ. സേവ്യര്‍ കൂടപ്പുഴയുടെ ‘ഭാരത സഭാചരിത്രം’ (വിപുലീകരിച്ച മൂന്നാം പതിപ്പ്) : OIRSI Publications, Vadavathoor, Kottayam - 686 010 -യുടെ പേജ് 627, അധ്യായം 16-ന്റെ തലക്കെട്ട് ഇതാണ്: “സീറോ-മലങ്കര കത്തോലിക്കാസഭ: വിജയിച്ച പുനരൈക്യപ്രസ്ഥാനം”.
-- Tedy Kanjirathinkal 11:30, 20 ഡിസംബര്‍ 2006 (UTC)
- പത്രങ്ങളിലും മറ്റും കാണുന്നത് സിറോ എന്നുമാണ് എന്നാല്‍ ചിലയിടത്ത് സീറോ എന്നു കാണുന്നുണ്ട്. എന്നാല്‍ എന്‍റെ എളിയ അഭിപ്രായത്തില്‍ സിറോ എന്നോ സൈറൊ എന്നാണ് വരേണ്ടത്. സീറോ എന്ന് കൂടുതല്‍ കൂലങ്കഷമാക്കാനേ ഉപകരിക്കൂ. ഞാന്‍ ചോദിച്ച മിക്ക ക്രിസ്ത്യാനികള്‍ക്കും ഇത് എന്താണ് എന്ന് പൊലും അറിയാത്ത സ്ഥിതിക്ക് കൂടുതല്‍ സംവാദം ആവശ്യമായിരിക്കാം. സിറോ എന്നെഴുതുന്നവരും ഉണ്ടാവുമോ. --ചള്ളിയാന്‍ 11:43, 20 ഡിസംബര്‍ 2006 (UTC)
- മുകളില്‍ ഉദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗ്രന്ഥങ്ങളും ആനുകാലികങ്ങളും സീറോ മലബാര്‍ സഭാധികാരികളുടെ ഔദ്യോഗിക മേല്‍നോട്ടത്തിലും അവലോകനത്തിലും പുറത്തിറങ്ങിയവ / ഇറങ്ങുന്നവയാണ്. പത്രങ്ങളെക്കാളും ഇതര വ്യക്തികളെക്കാളും ഇവയ്ക്കാണ് ഈ വിഷയത്തില്‍ ആധികാരികത. ഒരു പക്ഷേ, ഈ വസ്തുതകള്‍ പരിചയമില്ലാത്ത ഒരു ലേഖകനാവും പത്രത്തില്‍ ‘സിറോ’ എന്നെഴുതിയിരിയ്ക്കുക - പത്രഭാഷ സഭാധികാരികളുടെ അവലോകനത്തിനു വിധേയമല്ലല്ലോ. സംവാദം ഇനിയും ആവാം. പക്ഷേ ഒരു നാമം അത് നിര്‍വ്വചിയ്ക്കപ്പെട്ട നാള്‍ മുതല്‍ ആധികാരികമായി ഉപയോഗിച്ചു വന്ന രീതിയില്‍ തന്നെ പ്രയോഗിയ്ക്കുന്നതല്ലേ ശരി..?
--Tedy Kanjirathinkal 13:57, 20 ഡിസംബര്‍ 2006 (UTC)
- സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: http://www.thesyromalabarchurch.org/ . ഇതിലെ നീല നാവിഗേഷന്‍ ബാറിന്റെ വലത്തേ അറ്റത്ത് ‘circular on assembly’ എന്ന ലിങ്കില്‍ ചെന്നാല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ എഴുതിയ സര്‍ക്കുലര് PDF രൂപത്തില്‍ കാണാവുന്നതാണ്. അതിന്റെ ആദ്യ വാക്യത്തില്‍ നമ്മുടെ സംവാദവിഷയത്തിനുള്ള ഉത്തരം കാണാവുന്നതാണ്‍.
-- Tedy Kanjirathinkal 14:10, 20 ഡിസംബര്‍ 2006 (UTC)
സിറോ എന്നു തന്നെയാണ് എഴുതേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഇതിന്റെ ഉല്‍ഭവം സിറിയന്‍-റോമന്‍ എന്ന രണ്ടു വാക്കുകളില്‍ നിന്നല്ലേ? --Vssun 17:37, 20 ഡിസംബര്‍ 2006 (UTC)