Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ക്രിസ്തുമസ് - വിക്കിപീഡിയ

ക്രിസ്തുമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രം.
Enlarge
ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രം.

ക്രിസ്തുമസ് ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ്‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബര്‍ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാല്‍ ചില ക്രിസ്തീയ സഭകളില്‍ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. എന്നാലിന്ന് മിക്കദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

ഉള്ളടക്കം

[തിരുത്തുക] ഉത്ഭവം

ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാര്‍ക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബര്‍ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാന്‍ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ഡിസംബര്‍ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികള്‍ക്കും പേഗന്‍ മതവിശ്വാസികള്‍ക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌.

റോമാ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഐക്യമുണ്ട്‌. എന്നു മുതല്‍ എന്നതിലാണ്‌ തര്‍ക്കം. റോമന്‍ സംസ്കാരത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോള്‍ ഇന്‍വിക്റ്റസ്‌. സോള്‍ ഇന്‍വിക്റ്റസ്‌ എന്നാല്‍ മറഞ്ഞിരിക്കുന്ന സൂര്യന്‍. ശൈത്യകാലത്ത്‌ ഇവര്‍ സൂര്യദേവന്റെ പുനര്‍ജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോണ്‍സ്റ്റ്ന്റൈന്‍ ചക്രവര്‍ത്തിയും സോള്‍ ഇന്‍വിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടര്‍ന്നത്‌.

യേശുവിന്റെ ജനനം
Enlarge
യേശുവിന്റെ ജനനം

എന്നാല്‍ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമന്‍ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാര്‍ തങ്ങളുടെ പഴയ ആചാരങ്ങള്‍ മിക്കവയും നിലനിര്‍ത്തി. റോമന്‍ ആധിപത്യത്തിന്‍കീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങള്‍ പിന്തുടര്‍ന്നു. ഇക്കാരണങ്ങള്‍കൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാന്‍ തുടങ്ങി എന്നു കരുതാം. പേഗന്‍ പാരമ്പര്യങ്ങളുടെ പിന്തുടര്‍ച്ചയായതിനാല്‍ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങള്‍ ഡിസംബര്‍ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താല്‍ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.

[തിരുത്തുക] ക്രിസ്തുമസ്സിനു പിന്നിലെ കഥ

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ സുവിശേഷങ്ങള്‍ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകള്‍ക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവര്‍ത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെന്‍സസില്‍ പേരുചേര്‍ക്കാന്‍ നസ്രത്തില്‍ നിന്നും ജോസഫ്‌ പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൂട്ടി തന്റെ പൂര്‍വ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു പുല്‍ത്തൊട്ടിയില്‍ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിന്‍തലമുറയില്‍പ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമില്‍ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകന്‍ ശ്രമിക്കുന്നത്‌.

ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതില്‍ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുന്‍കൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങല്‍ക്കൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവര്‍ ചില കഥകളില്‍ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാര്‍). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവര്‍ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികള്‍ വന്നത്‌ അറേബ്യയില്‍ നിന്നോ, പേര്‍ഷ്യയില്‍ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.

ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനില്‍ക്കുന്നത്‌. ക്രിസ്തുമസ്‌ നാളുകളില്‍ പുല്‍ക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങള്‍ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങള്‍ ഈ കഥകളില്‍നിന്നും രൂപമെടുത്തവയാണ്‌. പുല്‍ക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോള്‍ നക്ഷത്രവിളക്ക്‌ ജ്ഞാനികള്‍ക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌.

[തിരുത്തുക] ആഘോഷദിനം

കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റ്‌ സഭകള്‍, ഗ്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ്‌ സഭ എന്നിവര്‍ ഡിസംബര്‍ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാല്‍ പൌരസ്ത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ്‌ സഭക്കളില്‍ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്‌, ജറുസലേം, റഷ്യന്‍, സെര്‍ബിയന്‍, മാസിഡോണിയന്‍, ജോര്‍ജിയന്‍, യുക്രേനിയന്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ ഈ ഗണത്തില്‍പ്പെട്ടവരാണ്‌. കലണ്ടര്‍ രീതികളില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ മൂലമാണ്‌ ഇത്തര്‍ത്തില്‍ രണ്ടു തീയതികള്‍ ക്രിസ്തുമസ്സായി വന്നത്‌. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബര്‍ 25 ആണ്‌ ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്‌.

[തിരുത്തുക] ആചാരങ്ങള്‍, ആഘോഷ രീതികള്‍

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള്‍ ഇന്ന് മതേതരമായ രീതികള്‍ക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മ്മനിയില്‍ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ ഉദാഹരണം. ജര്‍മ്മനിയില്‍ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുന്‍പ്‌ നിലവിലുണ്ടായിരുന്ന യൂല്‍ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌.

[തിരുത്തുക] മതപരമായ ആചാരങ്ങള്‍

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബര്‍ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തില്‍ 'ആഗമന കാലം' എന്നാണിത്‌ അറിയപ്പെടുന്നത്‌. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാര്‍ത്തയും പ്രവചനങ്ങളുമൊക്കെയാണ്‌ ഈ കാലഘട്ടത്തില്‍ അനുസ്മരിക്കുന്നത്‌. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ്‌ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്‌.മാംസം‍, മത്സ്യം, മുട്ട എന്നിവയില്‍ ചിലതോ എല്ലാമോ വര്‍ജ്ജിക്കുകയാണ് പതിവ്‌. ഈയിടെയായി ഈ നോമ്പെടുക്കുന്നവര്‍ കുറഞ്ഞുവരുന്നുണ്ട്‌. ക്രിസ്തുമസ്‌ തലേന്ന് (ഡിസംബര്‍ 24) അര്‍ദ്ധരാത്രിയിലാണ്‌ ക്രിസ്തീയ ദേവാലയങ്ങളില്‍ യേശുവിന്റെ പിറവി അനുസ്മരണ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌. ചിലയിടങ്ങളില്‍ ഇതിനുപകരം ക്രിസ്തുമസ്‌ ദിനത്തില്‍ തന്നെയാണ്‌ കര്‍മ്മങ്ങള്‍.

[തിരുത്തുക] മതേതര ആചാരങ്ങള്‍

മതേതരമായ ആഘോഷങ്ങള്‍ക്കാണ്‌ ക്രിസ്തുമസ്‌ നാളുകളില്‍ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികള്‍ തുലോം കുറവായ ദേശങ്ങളില്‍പ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ നടക്കാറുണ്ട്‌.

[തിരുത്തുക] സാന്റാക്ലോസ്‌ അപ്പൂപ്പന്‍

സാന്റാക്ലോസ്‌ അപ്പൂപ്പന്‍
Enlarge
സാന്റാക്ലോസ്‌ അപ്പൂപ്പന്‍

ക്രിസ്തുമസ്‌ നാളുകളില്‍ സാര്‍വ്വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാര്‍വദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പന്‍, ക്രിസ്തുമസ്‌ പപ്പാ, അങ്കിള്‍ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.

ആംഗ്ലോ-അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളില്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പന്‍ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ നല്‍കുന്നത്‌.

[തിരുത്തുക] ക്രിസ്തുമസ്‌ മരം

ദീപാലംകൃതമായ ക്രിസ്തുമസ് മരം
Enlarge
ദീപാലംകൃതമായ ക്രിസ്തുമസ് മരം

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്‌. സ്വര്‍ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജര്‍മ്മന്‍കാര്‍ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളില്‍ പിരമിഡ്‌ ആകൃതിയുള്ള മരങ്ങള്‍ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങള്‍ക്കൊപ്പം ക്രിസ്തുമസ്‌ മരത്തില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌.

[തിരുത്തുക] ക്രിസ്തുമസ്‌ നക്ഷത്രം

ക്രിസ്തുമസ്‌ നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളില്‍ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള്‍ക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്‌.

[തിരുത്തുക] പുല്‍ക്കൂട്‌

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുല്‍ക്കൂടൊരുക്കുവാന്‍ തുടങ്ങിയത്‌. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍ 1223ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ അസീസി ഒരുക്കിയ പുല്‍ക്കൂടാണ്‌ ഈ ആചാരത്തെ സാര്‍വത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാന്‍സിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാര്‍ഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുല്‍ക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുല്‍ക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളില്‍ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങള്‍ അണിനിരത്തി പുല്‍ക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികള്‍, ആട്ടിടയന്മാര്‍ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

[തിരുത്തുക] ക്രിസ്തുമസ്‌ കാര്‍ഡുകള്‍

ക്രിസ്തുമസ്‌ കാര്‍ഡുകള്‍.
Enlarge
ക്രിസ്തുമസ്‌ കാര്‍ഡുകള്‍.

ക്രിസ്തുമസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ്‌ കാര്‍ഡുകളാണ്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി; ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാര്‍ഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തിച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാര്‍ഡുകളില്‍ പതിപ്പിച്ചിരുന്നത്‌. എന്നാല്‍ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതല്‍ ജനകീയാമാക്കാന്‍ ഇന്ന് മതപരമായ ചിത്രങ്ങള്‍ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാര്‍ഡുകള്‍ അണിയിക്കുന്നത്‌.

[തിരുത്തുക] തപാല്‍ സ്റ്റാമ്പുകള്‍

ക്രിസ്തുമസ്‌ കാര്‍ഡുകള്‍ ജനകീയമായതോടെ ആശംസാകാര്‍ഡുകളയക്കാന്‍ വേണ്ട തപാല്‍ സ്റ്റാമ്പുകളിലേക്കും ക്രിസ്തുമസ്‌ ചിഹ്നങ്ങള്‍ വ്യാപിച്ചു. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്തുമസ്‌ ചിത്രങ്ങള്‍ പതിപ്പിച്ച സ്റ്റാമ്പുകള്‍ ലഭ്യമാണ്‌.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com