കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് എന്നാല്‍, വിവിധ പ്രോഗ്രാമിംഗ് ഭാഷകളില്‍, കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ, സോഫ്ട്വെയര് നിര്‍മിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. കംപ്യൂട്ടറിനു മനസിലാവുന്ന തരത്തില്‍, നിശ്ചിതമായനിര്‍ദ്ദേശ്ശങ്ങളുടെ ഒരു സമുച്ചയമാണ് കംപ്യൂട്ടര്‍ പ്രോഗ്രാം. കംപ്യൂട്ടറിന്റെ യന്ത്രങ്ങള്‍ക്കു നേരിട്ടു നിര്‍ദ്ദേശങ്ങള്‍ നല്കുന്ന അസ്സെംബ്ളി പ്രോഗ്രാമിങ്ങ് മുതല്‍,കംപ്യൂട്ടറിന്റെ ഷെല്‍-ന്റേതായ നിര്‍ദ്ദേശങ്ങളടങ്ങിയ ഷെല്‍ പ്രോഗ്രാമിങ്ങ് വരെയുള്ള കാര്യങ്ങളില്‍, പ്രവീണ്യം നേടിയവരെ, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നു വിളിക്കുന്നു. അഡ ലവ്ലേസ് എന്ന യൂറോപ്യന്‍ വനിതയാണ് ആദ്യത്തെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി അറിയപ്പെടുന്നത്. ചാള്‍സ് ബാബേജ് രൂപകല്പന ചെയ്ത അനലിറ്റിക്കല്‍ എഞ്ചിന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ പ്രോഗ്രാം നിര്‍മിച്ചത് അഡ ലവ്ലേസ് ആണ്.