Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കൊല്ലം ജില്ല - വിക്കിപീഡിയ

കൊല്ലം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ല
അപരനാമം:

° N ° E
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കൊല്ലം
ഭരണസ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്‍ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്
ജില്ലാ കലക്‍ടര്‍

വിസ്തീര്‍ണ്ണം 2,491ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ (2001)
പുരുഷന്‍‌മാര്‍
സ്ത്രീകള്‍
സ്ത്രീ പുരുഷ അനുപാതം
2,585,208
1,249,621
1,335,587
{{{സ്ത്രീ പുരുഷ അനുപാതം}}}
ജനസാന്ദ്രത 1,038/ച.കി.മീ
സാക്ഷരത {{{സാക്ഷരത}}} %
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍


കൊല്ലം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കൊല്ലം നഗരം. മുന്‍പ് ക്വയ്‍ലോണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്ക് വശം തിരുവനന്തപുരത്താലും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയാലും, കിഴക്ക് തമിഴ് നാടാലും, പടിഞ്ഞാറ് അറബിക്കടലാലും, കൊല്ലം ചുറ്റപ്പെട്ടിരിക്കുന്നു. കശുഅണ്ടി സംസ്കരണവും കയര്‍ നിര്‍മ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങള്‍.

കൊല്ലത്തിന്റെ ഏകദേശം 30 ശതമാനത്തോളം ഭാഗം അഷ്ടമുടി കായല്‍ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൌഹര്‍ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുക്കല്‍. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവൂം പൊക്കമുള്ള വിളക്കുമാടം സ്ഥിതി ചെയ്യുന്നതു, കൊല്ലം ജില്ലയിലെ, തന്കശ്ശേരിയില്‍ ആണ്. തെന്‍മല, ജടായുപ്പാറ, പരവൂര്‍, പാലരുവി വെള്ളച്ചാട്ടം, കാപ്പില്‍, ഇടവ, പുനലൂര്‍ തുതങ്ങിയവ കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

തിരുവിതാംകൂര്‍ രാജ്യം നിലനിന്നിരുന്നപ്പോള്‍, കൊല്ലം ആയിരുന്നു, അതിന്റെ വാണിജ്യ തലസ്ഥാനം. കേരളത്തിലെ ആദ്യത്തെ തീവണ്ടി പാത ഇട്ടതും കൊല്ലത്തു തന്നെ. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, ദേശീയപാത (NH-47, NH-208, NH-101), തീവണ്ടി ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊല്ലം, തന്കശ്ശേരിയില്‍ ഒരു തുറമുഖം തുടങ്ങുവാനും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പദ്ധതിയുണ്ട്‍.

1957 ആഗസ്റ്റ്‌ 17-നാണു കൊല്ലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകള്‍ ചേര്‍ത്തു കൊല്ലം ജില്ല രൂപീകൃമായതു. 1982-ല്‍ പത്തനംതിട്ടയും കുന്നത്തൂരിലെ ചില പ്രദേശങ്ങളും പത്തനംതിട്ട ജില്ലയുടെ ഭാഗമായി.

മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയില്‍ സ്ഥിതി ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രധാന ആരാധനാലയങ്ങള്‍

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം- കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയഞ്ച് കിലോമീറ്റരുകള്‍ക്കലെ, കൊട്ടാരക്കരയില്‍ സ്ഥിതി ചെയ്യുന്നു. ഉമയനല്ലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, മയ്യനാട്‍ മുളയ്ക്ക കാവില്‍ ക്ഷേത്രം, മയ്യനാട്‍ ശാസ്താം കോവില്‍ ക്ഷേത്രം തുടങ്ങിയവയാണ്, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ഹൈന്ദവ ആരാധനാലയങ്ങള്‍.

പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരു കേട്ട ഒരു ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം വ്യത്യാസമില്ലാതെ സര്‍വ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. പണ്ടൊരിക്കല്‍ ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നു കൂടി ഐതിഹ്യം ഉണ്ട്.

കൊല്ലം വലിയപള്ളി, ജോനകപ്പുറം പള്ളി, കൊല്ലൂര്‍വിള ജുമ അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങള്‍ ആണ്.

[തിരുത്തുക] ജനസംഖ്യ

ഏറ്റ്വും ഒടുവിലത്തെ കനേഷുമാരി (2001) പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 2 585 208 ആണ്. ഇതില്‍ പുരുഷന്‍മാര്‍ 1 249 621 -ഉം സ്ത്രീകള്‍ 1 335 587-ഉം ആണ്. നഗരവാസികള്‍ 2.23 ലക്ഷവും ഗ്രാമവാസികള്‍ 23.8 ലക്ഷവും ആണ്. സ്ത്രീ-പുരുഷ അനുപാതം 1069 ആണ്. ജനസാന്ദ്രത /ചകിമി ആണ്. ജില്ലയില്‍ ജനസംഖ്യയില്‍ മുന്നില്‍ ഉള്ള ബ്ളോക്ക് മുഖത്തലയാണ്. ഗ്രാമപഞ്ചായത്തില്‍ മുന്നില്‍ തൃക്കോവില്‍വട്ടവും.

[തിരുത്തുക] സാക്ഷരത

ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി ഒരകാരം 91.49 ആണ്. ജില്ലയില്‍ ആകെ 213 ഹൈസ്കൂളുകളും 208 യൂ പീ സ്കൂളൂകളും 475 എല്‍ പി സ്കൂളുകളും 92 ഹയര്‍ സെക്കന്ററി സ്കൂളുകളും ഉണ്ട്. 16 സി ബി എസ് ഇ സ്കൂളുകളും 9 ഐ സി എസ് ഇ സ്കൂളുകളും ഒരു ജവഹര്‍ നവോദയ സ്കൂളുകളും ഉണ്ട്. ആര്‍ട്ട്സ് അന്റ് സയന്‍സ് കോളേജുകള്‍ സ്വകാര്യ മേഖലയില്‍ 12 എണ്ണം ഉണ്ട്. ഒരു സര്‍ക്കര്‍ കോളേജും 2 അണ്‍ എയ്ഡഡ് കോളേജുകളും ഒരു പോളീടെക്നിക്കും 48 ഐ ടി സി കളും 6‍ ഐ ടി ഐ കളും ഉണ്ട്. കൂടാതെ 8 അദ്ധ്യാപക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ 30 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] വ്യവസായം/തൊഴില്‍

ജില്ലയില്‍ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളില്‍ 102 789 പേര്‍ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികള്‍ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബര്‍, പ്ലാസ്റ്റിക്ക്, തുകല്‍, റെക്സിന്‍, സോപ്പ്, ഭക്ഷ്യോല്‍പ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേര്‍ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയില്‍ 2.5 ലക്ഷം തൊഴിലാളികള്‍ ഉണ്ട്. മ‍ത്സ്യ മേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ ഉപജീവനം നടത്തുന്നു.

[തിരുത്തുക] ഭുപ്രകൃതി

ജില്ലയുടെ ആകെ ഭുവിസ്തൃതിയില്‍ 145 726 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയില്‍ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയില്‍ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ അച്ചന്‍കോവില്‍, തെന്മല, പുനലൂര്‍ എന്നിവയുടെ പരിധി പൂര്‍ണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങള്‍ തിരുവനന്തപുരം ഡിവിഷന്റെ പരിധിയില്‍ കൂടി ഉള്‍പ്പെടുന്നു. ജനവാസമുള്ള അച്ചന്‍കോവില്‍, റോസ്‍മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങള്‍ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സന്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്.

[തിരുത്തുക] പ്രധാന ജലസ്രോതസ്സുകള്‍

പ്രധാനമായും രണ്ട് നദികളും (കല്ലടയാര്‍, ഇത്തിക്കരയാര്‍) മൂന്ന് കായലുകളും (ശാസ്ത്താംകോട്ട, അഷ്ടമുടി, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകള്‍. അച്ചന്‍കോവിലാര് ജില്ലയില് ഉത്ഭവിക്കുന്നെന്കിലും പത്തനമ്തിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്നു.

[തിരുത്തുക] കാലാവസ്ഥ

കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥ്യാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളീല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്, സാധാരണയായി ജൂണ്‍ മാസത്തിലാണ്, ശരാശരി 487 mm.

[തിരുത്തുക] ധാതു നിക്ഷേപങ്ങള്‍

കൊല്ലം ജില്ലയില്‍ കാണപ്പെടുന്ന ധാതുക്കള്‍, ചുണ്ണാന്പ് കല്ല്, ചീനക്കളിമണ്ണ്, ഇല്‍മനൈറ്റ്, മൊണൊസൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍, ഗ്രാഫൈറ്റ്, ബൊക്സൈറ്റ്, മൈക്ക എന്നിവയാണ്. കൊല്ലം നഗരത്തിന്റെ 8 km വടക്കുകിഴക്കുള്ള പടപ്പക്കരയില്‍ ചുണ്ണാന്പ്കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്. പരവൂരിന്റെ പാറക്കെട്ടുകളിലും അഷ്ടമുടിക്കായലിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങളിലും ഇത്തിക്കരയാറിന്റെ നീര്‍മറി പ്രദേശങ്ങളിലും ആദിച്ചനെല്ലൂരും ചുണ്ണാന്പ്കല്ല് കണ്ടെത്തിയിട്ടുണ്ട്. നീണ്ടകര, ചവറ, പൊന്‍മന, ആലപ്പാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ ഇല്‍മനൈറ്റ്, റുട്ടൈല്‍, സിര്‍ക്കോണ്‍, മോണൊസൈറ്റ് എന്നിവ ധാരാളം ഉണ്ട്. കൂണ്ടറയില്‍ കളിമണ്‍ നിക്ഷേപം ഏറെയുണ്ട്. ജില്ലയില്‍ ധാരാളമായി കണ്ടു വരുന്ന വെട്ടുകല്ലില്‍ ഗ്രാഫൈറ്റിന്റെ അംശം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓച്ചിറയ്ക്ക് വടക്കും പുനലൂരിന് സമീപത്തുള്ള മൈക്കാമണ്‍ എന്ന സ്ഥലത്തും കാണപ്പെടുന്ന വെട്ടുകല്ലില്‍ മൈക്കയുടെ സമൃധ നിക്ഷേപം ഉണ്ട്.

[തിരുത്തുക] മറ്റ് പ്രധാന കണ്ണികള്‍


കേരളത്തിലെ ജില്ലകള്‍
കാസര്‍ഗോഡ്‌ | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com