Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
തെങ്ങ് - വിക്കിപീഡിയ

തെങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെങ്ങ്
Enlarge
തെങ്ങ്

ശാഖികളില്ലാതെ വളരുന്ന പനവര്‍ഗ്ഗത്തില്‍ പെടുന്ന ഒരു വൃക്ഷമാണ് തെങ്ങ്(Cocos nucifera). തീരപ്രദേശങ്ങളില്‍ സാധാരണ കണ്ടുവരുന്നു.18 മുതല്‍ 20 മീറ്റര്‍ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂര്‍വ്വമല്ല. കേരളത്തിന്റെ ദേശീയവൃക്ഷമാണ് തെങ്ങ്. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ തെങ്ങു വളരുന്നു.

ഉള്ളടക്കം

[തിരുത്തുക] ഉത്ഭവം

തെങ്ങ് പത്തൊമ്പതാം നൂറ്റാണ്ടിലെ രേഖാചിത്രം
Enlarge
തെങ്ങ് പത്തൊമ്പതാം നൂറ്റാണ്ടിലെ രേഖാചിത്രം

തെങ്ങ് ആദ്യം വളര്‍ന്നത് എവിടാണെന്ന കാര്യത്തില്‍ ഇന്നുവരെ ശാസ്ത്രജ്ഞര്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. ചിലരത് തെക്കേ അമേരിക്കയാണെന്നു കണക്കാക്കുന്നു. എന്നാല്‍ മറ്റുചിലര്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകണെമെന്നാണ് കണക്കാക്കുന്നത്. വേറെ ചിലര്‍ തെങ്ങാദ്യം ഉണ്ടായത് പോളിനേഷ്യന്‍ ഭാഗങ്ങളിലെവിടെയോ ആണെന്നു കരുതുന്നു. ന്യൂസിലാന്റില്‍ നിന്നു ലഭിച്ച ഒന്നരക്കോടി വര്‍ഷം പഴയ ഫോസിലുകളില്‍ തെങ്ങിനോടു സാദൃശ്യമുള്ള സസ്യത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പടിഞ്ഞാറേ ഇന്ത്യന്‍ ഭാഗങ്ങളില്‍ നിന്ന് അതിലും പഴയ തെങ്ങിന്റെ ഫോസില്‍ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

[തിരുത്തുക] വളരുന്ന പ്രദേശങ്ങള്‍

ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണില്‍ എന്നാല്‍ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങള്‍(തീരപ്രദേശങ്ങള്‍) തെങ്ങിന് വളരാന്‍ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. ഇളകിയ മണല്‍ ചേര്‍ന്ന മണ്ണാണ് വളരാന്‍ ഏറ്റവും അനുയോജ്യം. കടുത്ത മഴയും ആര്‍ദ്രതയും ഉള്ള പ്രദേശങ്ങളില്‍ തെങ്ങ് അനായാസമായി വളരുന്നു. ദിനതാപനില 20 മുകളില്‍ ആയിരിക്കണം.

[തിരുത്തുക] പ്രത്യേകതകള്‍

തൂണുപോലെ വളരുന്നു. തടിയുടെ മുകളഗ്രഭാഗത്തുമാത്രം ഇലകള്‍(ഓലകള്‍) ഉണ്ടാകും. ഓലകള്‍ നാനാദിശയിലേക്കും നീണ്ടിരിക്കും. ഓലകള്‍ തടിയില്‍ ചേരുന്ന ഭാഗങ്ങള്‍ക്കിടയിലൂടെയാണ് പൂക്കുലകളും വിത്തുകളും ഉണ്ടാകുന്നത്. ഓലമടലുകള്‍ക്ക് അഞ്ചു മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. ഓലമടലുകളില്‍ നിന്ന് ഇരുവശങ്ങളിലേക്കും ക്രമമായി ഓലക്കാലുകള്‍ ഉണ്ടാകും ഒരുമീറ്റര്‍ വരെ നീളവും 5 സെന്റീമീറ്റര്‍ വരെ നീളവും ഓലക്കാലുകള്‍ക്കുണ്ടാകും. ഓലക്കാലുകള്‍ കുന്താകാരമാണ്. ഓലക്കാലുകളെ സൂര്യപ്രകാശം സ്വീകരിക്കാന്‍ പാകത്തില്‍ ഭൂമിക്കു സമാന്തരമായി നിര്‍ത്തുന്നത് അവയുടെ നടുക്കുകൂടി കടന്നു പോകുന്ന നീണ്ട ബലമുള്ള ഭാഗമാണ്(ഈര്‍ക്കില്‍).

[തിരുത്തുക] പൂക്കാലം

തെങ്ങിന്‍പൂക്കുല പത്തൊമ്പതാം നൂറ്റാണ്ടിലെ രേഖാചിത്രം
Enlarge
തെങ്ങിന്‍പൂക്കുല പത്തൊമ്പതാം നൂറ്റാണ്ടിലെ രേഖാചിത്രം
തെങ്ങിന്‍പൂക്കുല പരാഗണശേഷം വിത്തുകളുമായി
Enlarge
തെങ്ങിന്‍പൂക്കുല പരാഗണശേഷം വിത്തുകളുമായി

തെങ്ങ് പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ക്ക് തുടര്‍ച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണ്‌\മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാല്‍ പിന്നീട് തുടര്‍ച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലില്‍ നിന്നാണ് പൂക്കുലകള്‍ പൊട്ടിപ്പുറപ്പെടുന്നത്. പുഷ്പങ്ങള്‍ മൊട്ടായിരിക്കുമ്പോള്‍ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളില്‍ ആണ്‍പൂക്കള്‍ മാത്രമായോ പെണ്‍പൂക്കള്‍ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയില്‍ കൂടുതലും ആണ്‍പൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയില്‍ പെണ്‍പൂക്കള്‍ കൂടുതലായുണ്ടാവും.

പരപരാഗണമാണ് തെങ്ങില്‍ സാധാരണ നടക്കുന്നത്. അനേകം പൂക്കള്‍ ഒന്നിച്ചുവിരിയുന്നതിനാലും ഒന്നിലധികം പൂക്കുലകള്‍ ഒന്നിച്ചുണ്ടാകുന്നതിനാലും ചിലപ്പോള്‍ തെങ്ങില്‍ സ്വയംപരാഗണവും നടക്കാറുണ്ട്.

[തിരുത്തുക] വിത്ത്

തേങ്ങ
Enlarge
തേങ്ങ

തെങ്ങിന്റെ വിത്ത് തേങ്ങ അഥവാ നാളികേരം എന്നറിയപ്പെടുന്നു. പരാഗണത്തിനു ശേഷം ഏതാനം മാസങ്ങള്‍ എടുത്തേ വിത്ത് വിതരണത്തിനു പാകമാകൂ. പാകമായ വിത്ത് പച്ചയും തവിട്ടും കലര്‍ന്ന നിറത്തിലാവും ഉണ്ടാവുക. എന്നാല്‍ സ്വര്‍ണ്ണനിറമുള്ള വിത്തുള്ള തെങ്ങുകളും ഉണ്ട്. അണ്ഡാകാരമോ ഗോളാകാരമോ ആകും വിത്തിനുണ്ടാവുക. വിത്തിന് ശരാശരി എട്ട് സെന്റീമീറ്റര്‍ വ്യാസം ഉണ്ടാകും. വിത്തിന്റെ ഉള്ളില്‍ പുതുസസ്യത്തിനു ആദ്യഭക്ഷണമാകാനുള്ള കാമ്പുമുണ്ടാകും വിത്ത് മുളക്കാന്‍ തുടങ്ങിയില്ലങ്കില്‍ അതിനുള്ളില്‍ അല്പം ജലവും ഉണ്ടാകും. അത് തേങ്ങാവെള്ളം എന്നറിയപ്പെടുന്നു. കാമ്പ് ചിരട്ടയെന്ന കട്ടിയേറിയ ഭാഗത്തില്‍ ഉറച്ചിരിക്കുകയായിരിക്കും. ചിരട്ടക്കു പുറമേ ചകിരി വിത്തിനെ സംരക്ഷിക്കുന്നു. ഉയരങ്ങളില്‍ നിന്ന് താഴേക്കു പതിക്കുമ്പോള്‍ വിത്തിന് ആഘാതം സംഭവിക്കാതിരിക്കുകയാണ് ചകിരിയുടെ ഉപയോഗം. ചിരട്ടയില്‍ വിത്തിനു മുളച്ചുവരുവാന്‍ ഒരു കണ്ണുണ്ടായിരിക്കും. എന്നാല്‍ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ പാടില്ലാത്തവിധം മറ്റുരണ്ട് വ്യാജകണ്ണുകളും ചിരട്ടയിലുണ്ടാകും. പാകമാകാത്ത നാളികേരത്തെ കരിക്ക് അല്ലങ്കില്‍ ഇളനീര്‍ എന്നു വിളിക്കുന്നു.

[തിരുത്തുക] രോഗങ്ങളും കീടബാധയും‍

മണ്ഡരിബാധ , കൂമ്പുചീയ്യല്‍, തണ്ടുതുരപ്പന്‍ വണ്ടിന്റെ ആക്രമണം മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങള്‍. മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങാ ഉത്പാദനം അതിനാല്‍ കുറയുന്നു. കൂമ്പുചീയ്യല്‍ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകള്‍ അഴുകി വളര്‍ച്ചയറ്റ് പോകുന്നതാണ് ലക്ഷണം. വണ്ടുകള്‍ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു.

[തിരുത്തുക] ഉപയോഗങ്ങള്‍

തേങ്ങ സാധാരണ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. തടിയും മറ്റുഭാഗങ്ങളും വിറകായി ഉപയോഗിക്കാറുണ്ട്. തടി പാലത്തിനും വീടുകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നു. വളര്‍ച്ചയെത്താത്ത പൂക്കുലയില്‍ നിന്നും കള്ള് ഉണ്ടാക്കാറുണ്ട്. തേങ്ങാവെള്ളത്തില്‍ അടങ്ങിയ സൈറ്റോകൈനുകള്‍ ഉണര്‍വ്വേകാന്‍ ഉത്തമമാണ്. തേങ്ങാവെള്ളം പൊള്ളലിനു താത്കാലിക പ്രതിവിധിയായും പ്രവര്‍ത്തിക്കുന്നു. തേങ്ങാവെള്ളം മരുന്നുകള്‍ രക്തത്തിലേക്കു നേരിട്ടുകുത്തിവെക്കാനുള്ള മാധ്യമമായും ഉപയോഗിക്കാറുണ്ട്. തെങ്ങോലകള്‍ വീടുമേയാന്‍ ഉപയോഗിക്കുന്നു. അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കാനും തെങ്ങിന്റെ ഭാഗങ്ങള്‍ പ്രത്യേകിച്ച് ചിരട്ട ഉപയോഗിക്കാറുണ്ട്. പാത്രമായും ചിരട്ട ഉപയോഗിക്കുന്നു. കേരളത്തില്‍ റബ്ബര്‍ മരത്തിന്റെ കറ ശേഖരിക്കാന്‍ സാധാരണയായി ചിരട്ട ഉപയോഗിക്കുന്നു. ചകിരിയില്‍ നിന്ന് കയര്‍ ഉണ്ടാക്കുന്നു. ഹൈന്ദവ ആചാരങ്ങളുമായും തേങ്ങക്കും തെങ്ങോലക്കും അടുത്ത ബന്ധമുണ്ട്. കരിക്ക് ദാഹംശമിപ്പിക്കാന്‍ ഉപയോഗിക്കുന്നു. തെങ്ങോല മെടഞ്ഞ് വീടുമേയാന്‍ ഉപയോഗിക്കുന്നു. ഉണങ്ങിയ തേങ്ങായില്‍ നിന്നും ഭക്ഷ്യയോഗ്യമായ എണ്ണ എടുക്കാറുണ്ട്. കേരളീയര്‍ അവര്‍ക്ക് എന്തും നല്‍കുന്ന വൃക്ഷം എന്ന അര്‍ത്ഥത്തില്‍ തെങ്ങിനെ കല്പവൃക്ഷം എന്നു വിളിക്കുന്നു.

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com