Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
തലശ്ശേരി - വിക്കിപീഡിയ

തലശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലശ്ശേരി
കണ്ണൂര്‍ ജില്ലയുടെ തെക്കുഭാഗത്തായാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്
Enlarge
കണ്ണൂര്‍ ജില്ലയുടെ തെക്കുഭാഗത്തായാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂര്‍ ജില്ല
ഭാഷ മലയാളം
ടെലെഫോണ്‍ കോഡ് 0490
മുനിസിപ്പല്‍ വാര്‍ഡുകള്‍ 50
വിസ്തീര്‍ണ്ണം 23.98 ച.കി.മീ
അതിര്‍ത്തികള്‍
വടക്ക് - ധര്‍മ്മടം
തെക്ക് - പുതിയ മാഹി
കിഴക്ക് - ഏറഞ്ഞോളി
പടിഞ്ഞാറ് - അറബിക്കടല്‍
ജനസംഖ്യ 105,997

തെലിച്ചേരി എന്നും അറിയപ്പെടുന്ന തലശ്ശേരി കേരളത്തിലെ മലബാര്‍ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂര്‍ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. തെലിച്ചേരി എന്നത് തലശ്ശേരിയുടെ ആംഗലേയ വല്‍ക്കരിക്കപ്പെട്ട പേരാണ്. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഏകദേശം 100,000 ആണ്.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

കണ്ണൂര്‍ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. നാലു നദികളും മലനിരകളും ഒരു നീണ്ട കടല്‍ത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. നാലുനദികളില്‍ ഒന്ന് മാഹി പുഴ (മയ്യഴിപ്പുഴ) ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് മയ്യഴി പുഴ "ഇംഗ്ലീഷ് ചാനല്‍" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു. ബ്രിട്ടന്റെ ഭരണത്തിന്‍ കീഴിലായിരുന്ന തലശ്ശേരിയെ ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായിരുന്ന മാഹിയില്‍ നിന്ന് വേര്‍തിരിച്ചിരുന്നതായിരുന്നു ഇതിനു കാരണം. മുഴപ്പിലങ്ങാട് എന്ന 5 കിലോമീറ്റര്‍ നീണ്ട സുന്ദരമായ കടല്‍ത്തീരം തലശ്ശേരി നഗരമദ്ധ്യത്തില്‍ നിന്നും 10 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു.

[തിരുത്തുക] ചരിത്രം

[തിരുത്തുക] ആദ്യകാല ചരിത്രം

9-ആം നൂറ്റാണ്ടുമുതല്‍ കേരളം ഭരിച്ചിരുന്ന ചേര രാജവംശം 12-ആം നൂറ്റാണ്ടോടുകൂടി ക്ഷയിച്ചു തുടങ്ങി. സാമ്രാജ്യം തദ്ദെശീയരായ നാടുവാഴികളുടെ കീഴില്‍ ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു. വേണാട്, കോലത്തുനാട്, കൊച്ചി, കോഴിക്കോട് തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ രൂപവല്‍ക്കരണത്തിന് ഇത് കാരണമായി. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അര്‍ത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി.


[തിരുത്തുക] ബ്രിട്ടീഷ് സ്വാധീനം

തലശ്ശേരി തുറമുഖം അറബിക്കടലിലേക്ക് നീളുന്ന കടല്‍പ്പാലം
Enlarge
തലശ്ശേരി തുറമുഖം അറബിക്കടലിലേക്ക് നീളുന്ന കടല്‍പ്പാലം

കോലത്തുനാടിലെ രാജാവായ വടക്കിളംകൂര്‍ രാജാവില്‍ നിന്ന് തലശ്ശേരിയില്‍ താമസം ഉറപ്പിക്കുവാന്‍ 1682-ല്‍ അനുവാദം ലഭിച്ചതോടെയാണ് ബ്രിട്ടീഷുകാര്‍ കേരളത്തില്‍ അവരുടെ സ്വാധീനം ഉറപ്പിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വര്‍ദ്ധിച്ചു. ഈ കാലയളവില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി പല സംഘടിത ലഹളകളും നടന്നു. ഇതില്‍ പ്രധാനം 1704-ല്‍ തലശ്ശേരി സ്വദേശികള്‍ നടത്തിയ കലാപമായിരുന്നു. എങ്കിലും ഇതിന്റെ തദ്ദേശീയമായ സ്വഭാവം കൊണ്ട് ഈ കലാപത്തെ ബ്രിട്ടിഷുകാര്‍ വേഗത്തില്‍ അടിച്ചമര്‍ത്തി.

തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാര്‍ മാറ്റി.

കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ കയറ്റി അയക്കുവാനായി ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ ഒരു തുറമുഖം സ്ഥാപിച്ചു. തലശ്ശേരിയില്‍ കൃഷിചെയ്യുന്ന കുരുമുളക് ചെടികളില്‍ നിന്നും ഉണ്ടാക്കുന്ന തലശ്ശേരി കുരുമുളക് ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള പല പ്രശസ്ത കുശിനിക്കാരും തലശ്ശേരി കുരുമുളകിന്റെ ആവശ്യക്കാരാണ്. 1708-ല്‍ ബ്രിട്ടീഷുകാര്‍ സുഗന്ധവ്യഞ്ജന വ്യാപാരം സംരക്ഷിക്കുവാനും നിയന്ത്രിക്കാനുമായി തലശ്ശേരി കോട്ട സ്ഥാപിച്ചു. ഭീമാകാരമായ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരംഗങ്ങളും സൂക്ഷ്മമായി കൊത്തുപണിചെയ്ത വലിയ വാതിലുകളുമുള്ള തലശ്ശേരി കോട്ട ഒരു കാഴ്ച തന്നെയാണ്. ഈ കോട്ട ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. 1781-ല്‍ ഈ കോട്ടയെ മൈസൂര്‍ രാജാവായിരുന്ന ഹൈദരലി ആക്രമിച്ചെങ്കിലും പിടിച്ചടക്കാനായില്ല.

തലശ്ശേരിയിലെ ഓവര്‍ബറിസ് ഫോളിയില്‍ നിന്ന് അറബിക്കടലിന്റെ ദൃശ്യം
Enlarge
തലശ്ശേരിയിലെ ഓവര്‍ബറിസ് ഫോളിയില്‍ നിന്ന് അറബിക്കടലിന്റെ ദൃശ്യം

ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ ഒരു ജില്ലാ നീതിന്യായ കോടതിയും സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കോടതിയുടെ അധികാര പരിധി മൈസൂ‍ര്‍ രാജ്യം വരെ വ്യാപിച്ചിരുന്നു.

തലശ്ശേരിയിലെ ബ്രിട്ടീഷ് ജഡ്ജിയായ ഇ.എന്‍. ഓവര്‍ബറി നിര്‍മ്മിച്ച ഓവര്‍ബറിസ് ഫോളി തലശ്ശേരിയിലെ ഒരു പ്രധാന ആകര്‍ഷണമാണ്.

[തിരുത്തുക] സാംസ്കാരിക പ്രാധാന്യം

തലശ്ശേരി സ്റ്റേഡിയം
Enlarge
തലശ്ശേരി സ്റ്റേഡിയം

ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെയും കേക്കിന്റെയും നഗരമായി തലശ്ശേരി അറിയപ്പെടുന്നു.

ക്രിക്കറ്റ് കല്‍ക്കത്തയില്‍ വരുന്നത് 1860-ല്‍ ആണെങ്കില്‍ അതിനും വളരെ മുന്‍പേ തന്നെ തലശ്ശേരിയില്‍ ക്രിക്കറ്റ് വന്നുകഴിഞ്ഞിരുന്നു. തലശ്ശേരി മുന്‍സിപ്പല്‍ ക്രിക്കറ്റ് മൈതാനത്ത് (തലശ്ശേരി സ്റ്റേഡിയം) ഇന്നും പതിവായി രഞ്ജി ട്രോഫി മത്സരങ്ങള്‍ നടത്തുന്നു. ഈ മൈതാനത്ത് ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് 1800-കളുടെ ആദ്യത്തിലാണ്. കേണല്‍ ആര്‍തര്‍ വെല്ലസ്ലിയാണ് മലബാര്‍ പ്രദേശത്തും തലശ്ശേരി പട്ടണത്തിലും ക്രിക്കറ്റ് കൊണ്ടുവന്നത്. 2002-ല്‍ തലശ്ശേരി ക്രിക്കറ്റ് മൈതാനം അതിന്റെ 200-ആം പിറന്നാള്‍ ആഘോഷിച്ചു. ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം ഇവിടെ നടത്തിയായിരുന്നു പിറന്നാല്‍ ആഖോഷിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായിരുന്ന കോളിന്‍ ക്രൌഡി തലശ്ശേരിയില്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സര്‍ക്കസിന്റെ ജന്മദേശമായാണ് തലശ്ശേരി അറിയപ്പെടുന്നത്. തലശ്ശേരിക്കാരനായ കീലേരി കുഞ്ഞിക്കണ്ണന്‍ ഇന്ത്യന്‍ സര്‍ക്കസിലെ ഇതിഹാ‍സമാണ്. തലശ്ശേരിയില്‍ നിന്നുള്ള സര്‍ക്കസ് കളിക്കാരും പരിശീലകരും ഇന്ത്യന്‍ സര്‍ക്കസ് കമ്പനികളില്‍ ഇന്നും വളരെ ആദരിക്കപ്പെടുന്നു. തലശ്ശേരിയില്‍ ഒരു സര്‍ക്കസ് വിദ്യാലയം സ്ഥാപിക്കുവാനുള്ള പദ്ധതി സര്‍ക്കാരിനു മുന്നിലുണ്ട്. ഇത് സ്ഥാപിതമാവുകയാണെങ്കില്‍ ഒരുപാടുപേര്‍ക്ക് ജോലി ലഭിക്കുവാന്‍ സഹായകമാവും. സര്‍ക്കസ് കമ്പനികള്‍ക്ക് ജോലിയിലേക്ക് ആളുകളെ കണ്ടെത്തുവാനുള്ള ഒരു പ്രധാന സ്ഥലമായി ഇതു മാറുകയും ചെയ്യും. സര്‍ക്കസ് വിദേശരാജ്യങ്ങളില്‍ വളരെ ജനപ്രിയമായതിനാല്‍ ഒരുപാട് വിദേശനാണ്യം നേടുവാനുള്ള ശേഷിയും ഇങ്ങനെ ഒരു വിദ്യാലയത്തിനുണ്ട്. റഷ്യന്‍ സര്‍ക്കസ് കളിക്കാരുമായി തലശ്ശേരിയില്‍ നടന്ന സാംസ്കാരിക വിനിമയ പരിപാടി ജനങ്ങള്‍ നന്നായി സ്വാഗതം ചെയ്തു.

കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മാമ്പള്ളി ബേക്കറി തലശ്ശേരിയിലാണ് സ്ഥാപിച്ചത്. മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രമായ രാജ്യസമാചാരം തലശ്ശേരിയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

മലബാര്‍ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ബ്രണ്ണന്‍ കോളെജ് തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്.ബ്രിട്ടീഷ് മനുഷ്യസ്നേഹിയായിരുന്ന എഡ്വാര്‍ഡ് ബ്രണ്ണന്‍ സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു വിദ്യാലയമായി തുടങ്ങി പിന്നീട് ഒരു കലാലയമായി പരിണമിക്കുകയായിരുന്നു. തലശ്ശേരി സ്വന്തം വാസസ്ഥലമാക്കി മാറ്റിയ മനുഷ്യനായിരുന്നു എഡ്വാര്‍ഡ് ബ്രണ്ണന്‍. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കലാലയം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ്. ഡിസംബര്‍ 2004-ല്‍ കേരള സര്‍ക്കാര്‍ സര്‍വകലാശാല പദവി ബ്രണ്ണന്‍ കോളെജിനു നല്‍കി.

എന്‍.ടി.ടി.എഫ് (നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൌണ്ടേഷന്‍), ഇന്ത്യയിലെപ്പാടും ശാഖകളുള്ള ഒരു സാങ്കേതിക പരിശീലന സ്ഥാപമനാണ്. സ്വിസ് പാതിരിമാര്‍ 1961-ല്‍ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചത്.

തലശ്ശേരി എഞ്ജിനിയറിംഗ് കോളെജ് 2000-ല്‍ സ്ഥാപിക്കപ്പെട്ടു. വിവര സാങ്കേതിക വിദ്യ, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ എഞ്ജിനിയറിംഗ് വിഭാഗങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു.

[തിരുത്തുക] ക്രിക്കറ്റ്

പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരനായിരുന കോളിന്‍ കൌഡ്രിയുടെ പിതാവ് തലശ്ശേരിയില്‍ ഒരു തെയില തോട്ടത്തിന്റെ ഉടമയായിരുന്നു. അദ്ദേഹവും തലശ്ശേരിയിലെ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു.

[തിരുത്തുക] പ്രശസ്ത വ്യക്തികള്‍

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഖണ്ടു എഴുതിയ വ്യക്തി
Enlarge
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഖണ്ടു എഴുതിയ വ്യക്തി
  • സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവന്‍ നായര്‍ തലശ്ശേരിക്കാരനാണ്.
  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച ഒ. ചന്തു മേനോന്‍ തലശ്ശേരിക്കാരനാണ്.
  • ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഖണ്ടു എഴുതിയ വ്യക്തിയാ‍യ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയില്‍ ജീവിച്ചിരുന്ന ഒരു ജര്‍മ്മന്‍ പാതിരിയായിരുന്നു.
  • കേരളത്തിലെ പ്രശസ്തനായ ആക്ഷേപഹാസ്യ സാഹിത്യകാരനും സാമൂഹിക വിമര്‍ശകനുമായിരുന്ന സഞ്ജയന്‍ (എം.ആര്‍. നായര്‍), തലശ്ശേരിക്കാരനായിരുന്നു.
  • മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ തലശ്ശേരിക്കാരനായിരുന്നു.
  • ഇന്ത്യന്‍ സര്‍ക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീഴേരി കുഞ്ഞിക്കണ്ണന്‍ മാഷ് തലശ്ശേരിക്കാരനായിരുന്നു.
  • ഇന്ത്യന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്‍ തലശ്ശേരിക്കാരനായിരുന്നു.
  • തലശ്ശേരിക്കടുത്തുള്ള കണ്ണവം ആണ് കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ തറവാട്.
  • മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കാപ്റ്റന്‍ ആയിരുന്ന വി.പി. സത്യന്‍ തലശ്ശേരിക്കാരനായിരുന്നു.
  • മലബാറിലെ ചരിത്രപുരാതനമായ കച്ചവട കുടുംബമായ കേയി കുടുംബത്തിന് തലശ്ശേരിയില്‍ വേരുകളുണ്ട്.
  • ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യത്തെ മലയാളിയായ വൈമാനികനും വിമാന പരിശീലകനുമായിരുന്ന മൂര്‍ക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനാണ്.
  • പ്രശസ്ത കേക്ക് പാചകക്കാരായ മാമ്പള്ളി കുടുംബത്തിലെ മാമ്പള്ളി ലക്ഷ്മണന്‍ തലശ്ശേരിക്കാരനാണ്. അദ്ദേഹം ഇന്നും മാമ്പള്ളി കുടുംബത്തിന്റെ പാരമ്പര്യവും വിഖ്യാതിയും കാത്തുസൂക്ഷിക്കുന്നു.
  • ലോക പ്രശസ്ത പ്ലൈവുഡ് നിര്‍മ്മാണ കമ്പനിയായ ‘വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ്’-ന്റെ ഉടമയായ എ.കെ. ഖാദര്‍ കുട്ടി സാഹിബ് തലശ്ശേരിക്കാരനാണ്.
  • ഇന്ത്യയിലെ പ്രശസ്ത സിനിമാനടിയായിരുന്ന പത്മിനി തലശ്ശേരിയില്‍ നിന്നുള്ള ഡോ. രാമചന്ദ്രന്റെ പത്നിയായിരുന്നു.

[തിരുത്തുക] എത്തിച്ചേരാനുളള വഴി

  • വിമാനമാര്‍ഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം തലശ്ശേരിയില്‍ നിന്നും തെക്കായി സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.
  • ട്രെയിന്‍ മാര്‍ഗ്ഗം: തലശ്ശേരി റെയില്‍‌വേ സ്റ്റേഷന്‍ ഏകദേശം എല്ലാ ട്രെയിനുകളും നിര്‍ത്തുന്ന ഒരു പ്രധാനപ്പെട്ട റെയില്‍‌വേ സ്റ്റേഷന്‍ ആണ്. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ രാജ്യത്തെയും കേരളത്തിലെയും എല്ലാ പ്രധാനപ്പെട്ട റെയില്‍‌വേ സ്റ്റേഷനുകളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു.
  • കരമാര്‍ഗ്ഗം: കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് എപ്പോഴും ബസ്സുലഭിക്കും. 67 കിലോമീറ്റര്‍ ദൂരെയാണ് കോഴിക്കോട്.

[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com