Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഭൂകമ്പം - വിക്കിപീഡിയ

ഭൂകമ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം(seismology) എന്നു പറയുന്നു. 1903-ല്‍ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ക്ക് ഈ സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. 1906 ഏപ്രില്‍ 18-നു അമേരിക്കയിലെ സാന്‍ഫ്രാസിസ്കോയിലുണ്ടായ ഭൂകമ്പവും, അതിനെ തുടര്‍ന്നുണ്ടായ സാന്‍ ആന്ദ്രിയാസ് ഭ്രംശവുമാണ് ഭൂകമ്പത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു.

ഭൂകമ്പ ബാധിത പ്രദേശങ്ങള്‍
Enlarge
ഭൂകമ്പ ബാധിത പ്രദേശങ്ങള്‍

ഉള്ളടക്കം

[തിരുത്തുക] ഭൂകമ്പ വിഭജനങ്ങള്‍

1906-ല്‍ സാന്‍ ഫ്രാന്‍സിസ്കോവിലെ ഭൂകമ്പത്തിനിരയായ ഭവനം.
Enlarge
1906-ല്‍ സാന്‍ ഫ്രാന്‍സിസ്കോവിലെ ഭൂകമ്പത്തിനിരയായ ഭവനം.

ഏതെങ്കിലും സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഭൂമികുലുക്കത്തിന് പ്രധാനാഘാതം(Major Shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു മുമ്പായി അധികേന്ദ്രത്തിലും ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെ മുന്നാഘാതങ്ങള്‍(Fore shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു ശേഷമുണ്ടാകാറുള്ള ചെറു ഭൂകമ്പ പരമ്പരയെ പിന്നാഘാതങ്ങള്‍(After Shock) എന്നും പറയുന്നു. പിന്നാഘാതങ്ങള്‍ ചിലപ്പോള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കാറുണ്ട്.

[തിരുത്തുക] കാരണങ്ങള്‍

1989-ല്‍ കാലിഫോര്‍ണിയ ഭൂകമ്പത്തിനിരയായ പാത.
Enlarge
1989-ല്‍ കാലിഫോര്‍ണിയ ഭൂകമ്പത്തിനിരയായ പാത.

ഭൂമിയുടെ ഉള്ളില്‍ നടക്കുന്ന രണ്ടുതരം കാര്യങ്ങള്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്.

  1. വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍(Tectonic Activities)
  2. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍(Volcanic Activities)

എന്നിവയാണവ. ഇവരണ്ടുമല്ലാതെ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മര്‍ദ്ദം ഭൂവല്‍ക്കത്തിലെ ചെറുഭ്രംശരേഖകള്‍ക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. മറ്റു മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന(ഉദാ: അണുബോംബ് സ്ഫോടനം, ഖനി പ്രവര്‍ത്തനങ്ങള്‍) ഭൂവല്ക ചലങ്ങള്‍ക്ക് ഭൂകമ്പം എന്നു സാധാരണ പറയാറില്ല.

[തിരുത്തുക] വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍

ഭൂമിയുടെ ഉത്ഭവകാലത്ത് കത്തിജ്വലിച്ചുകൊണ്ടിരുന്ന ഭൂമി സാവധാനം തണുത്തുറയുകയുണ്ടായി. ഭൂവല്ക്കം ആദ്യം തണുക്കുകയും അന്തര്‍ഭാഗങ്ങളിലേക്ക് സാവധാനം തണുക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭൂവല്ക്കത്തിന്റെ പലഭാഗങ്ങളിലും ആഴമേറിയ പൊട്ടലുകള്‍ ഉണ്ടായി. ഇത്തരം പൊട്ടലുകളെ ഭ്രംശ രേഖകള്‍ എന്നു വിളിക്കുന്നു. ഭൂവല്ക്കത്തിന്റേയും താഴെ ഇന്നും ഉറയാത്ത ശിലാദ്രവങ്ങളുണ്ട്(Magma). അതുകൊണ്ട് ഭ്രംശരേഖകള്‍ക്കിരുപുറവുമുള്ള ഖണ്ഡങ്ങള്‍ തിരശ്ചീനമായും ലംബമായും ശിലാദ്രവങ്ങള്‍ക്കു മുകളിലൂടെ തെന്നിനീങ്ങുന്നു. ഇത്തരം തെന്നിനീങ്ങലുകളില്‍ ഖണ്ഡങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാറുണ്ട്. തത്ഫലമായുണ്ടാകുന്ന ഭൂഖണ്ഡങ്ങളുടെ ഞെരിഞ്ഞമരിലിനാല്‍ ഉണ്ടാകുന്ന ഇലാസ്തിക ബലം ഊര്‍ജ്ജമായി പുറത്തു വരുന്നതുകൊണ്ട് വിവര്‍ത്തന ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഭ്രംശരേഖകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലായിരിക്കും ഇത്തരം ഭൂകമ്പങ്ങള്‍ ഉണ്ടാകാറ്‌.

[തിരുത്തുക] അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍

അഗ്നിപര്‍വ്വതങ്ങളോടനുബന്ധിച്ചാണ് ഇത്തരം കുലുക്കങ്ങളുണ്ടാകാറ്‌. തിളച്ചുമറിയുന്ന ശിലാദ്രവത്തിലേക്ക് ഭൂഗര്‍ഭ ജലം ഊറിയിറങ്ങാനിടയായാല്‍ അതു രാസപ്രവര്‍ത്തനത്തിനും വിസ്ഫോടനത്തിനും കാരണമാവുന്നു. തത്ഫലമായുണ്ടാകുന്ന ചെറിയ വിടവുകളിലേക്ക് ശിലാദ്രവം ചലിക്കുമ്പോള്‍ ചുറ്റുമുള്ള ശിലാഖണ്ഡങ്ങള്‍ ചൂടിനാല്‍ വികാസസങ്കോചങ്ങള്‍ക്ക് പാത്രമാവുന്നു. കൂടാതെ ശിലകള്‍ കടുത്ത മര്‍ദ്ദത്തിനിടയാവുകയും ചെയ്യുന്നു. ഇപ്രകാരമുണ്ടാവുന്ന ഊര്‍ജ്ജം ശിലകളില്‍ നിന്ന് മോചിക്കപ്പെടുമ്പോളും ഭൂകമ്പമുണ്ടാവാറുണ്ട്. ഇത്തരം ഭൂകമ്പങ്ങള്‍ക്ക് ഭ്രംശരേഖകളുടെ സാന്നിദ്ധ്യമാവശ്യമില്ല. താരതമ്യേന ശക്തികുറഞ്ഞവയായിരിക്കും ഇത്തരം കുലുക്കങ്ങള്‍.

[തിരുത്തുക] ഭൂകമ്പ തരംഗങ്ങള്‍

ഭൂകമ്പത്തിന്റെ ഊര്‍ജ്ജം തരംഗരൂപത്തിലാ‍ണ് ഭൂമിയിലൂടെ സഞ്ചരിക്കുന്നത്, ഇത്തരം തരംഗങ്ങള്‍ പുറപ്പെടുന്ന ബിന്ദുവിനെ ഭൂകമ്പ നാഭി എന്നു വിളിക്കുന്നു. ആ ബിന്ദുവിന് ഏറ്റവുമടുത്ത്(നേരെ മുകളില്‍?) ഭൌമോപരിതലത്തിലുള്ള ബിന്ദുവിനെ അധികേന്ദ്രം എന്നും വിളിക്കുന്നു. ഭൌമാന്തര്‍ഭാഗത്തേക്കടക്കം നാനാഭാഗങ്ങളിലേയ്ക്കുമായിരിക്കും ഭൂകമ്പതരംഗങ്ങള്‍ തൊടുത്തു വിടപ്പെടുക. മൂന്നു തരം തരംഗങ്ങളെങ്കിലും ഭൂകമ്പനാഭിയില്‍ നിന്നും പുറപ്പെടുന്നു.

  1. പ്രാഥമിക തരംഗങ്ങള്‍(Primary Waves)
  2. ദ്വിതീയ തരംഗങ്ങള്‍(Secondary Waves)
  3. ഉപരിതല തരംഗങ്ങള്‍(Longitudinal Waves)

എന്നിവയാണവ.

പ്രാഥമിക തരംഗങ്ങള്‍ അനുദൈര്‍ഘ്യ തരംഗങ്ങളാണ്. കണങ്ങള്‍ തരംഗദിശക്ക് സമാന്തരമായി(മുന്നോട്ടും പിന്നോട്ടും) ചലിക്കുന്നു. അതുകൊണ്ടുതന്നെ ഖരഭാഗത്തുകൂടിയും ദ്രവഭാഗത്തുകൂടിയും സഞ്ചരിക്കാന്‍ കഴിയും. ഒരു സെക്കന്റില്‍ 8 കിലോമീറ്ററാണ് വേഗത. ഇത്തരം തരംഗങ്ങള്‍ ഭൌമോപരിതലത്തിലെത്തുമ്പോള്‍ ചെറിയ ഭാഗം ഊര്‍ജ്ജം അന്തരീക്ഷത്തിലേക്കും നിക്ഷേപിക്കാറുണ്ട്. തത്ഫലമായുണ്ടാകുന്ന ശബ്ദം ആവൃത്തി കുറവുമൂലം(5 ഹെര്‍ട്സ്) മനുഷ്യര്‍ക്ക് ശ്രവണാതീതമെങ്കിലും പലമൃഗങ്ങളും ശ്രവിക്കുകയും രക്ഷാനടപടികളെടുക്കുകയും ചെയ്യും.

ദ്വിതീയ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗങ്ങളാണ് അതുകൊണ്ടുതന്നെ ദ്രവങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിവില്ല. ഖരഭാഗങ്ങളിലൂടെ സെക്കന്റില്‍ 5 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചാരം. അപകടങ്ങള്‍ സൃഷ്ടിക്കില്ല.

ഉപരിതല തരംഗങ്ങളാണ് ഭൌമോപരിതലം ചലിപ്പിക്കുന്നത്. സെക്കന്റില്‍ 3.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു.

ഭൂകമ്പ തരംഗങ്ങളെ സൂക്ഷ്മമായി പഠിക്കുന്നതുമൂലം ഭൂമിയുടെ അന്തര്‍ഭാഗത്തെ കുറിച്ചുള്ള പഠനം സാധ്യമാകുന്നു. വ്യത്യസ്ത ഭൂകമ്പതരംഗങ്ങളുടെ വേഗത- മാധ്യമങ്ങളുടെ സാന്ദ്രത, ഇലാസ്തികത എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണിത്. വ്യത്യസ്തഭൂകമ്പമാപിനികളില്‍ ഈ തരംഗങ്ങള്‍ എത്തിച്ചേരാനെടുത്ത സമയവ്യത്യാസം കണക്കാക്കി ഭൂകമ്പനാഭിയും അധികേന്ദ്രവും കണ്ടെത്താനും കഴിയും.

[തിരുത്തുക] ഭൂകമ്പ മാപിനികള്‍

ഭൂകമ്പങ്ങളുടെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണത്തെയാണ് ഭൂകമ്പമാപിനി എന്നു പറയുന്നത്. ഭൂകമ്പമാപിനികളെ രണ്ടായി തിരിച്ചിരിക്കുന്നു.

  1. സീസ്മോസ്കോപ്പുകള്‍
  2. സീസ്മോഗ്രാഫുകള്‍

സമയസൂചകങ്ങളില്ലാതെ ഭൂകമ്പം മാത്രം രേഖപ്പെടുത്തുന്നവയാണ് സീസ്മോസ്കോപ്പുകള്‍. ഭൂകമ്പതരംഗങ്ങളെയെല്ലാം സമയാധിഷ്ഠിതമായി രേഖപ്പെടുത്തുന്നവയെ സീസ്മോഗ്രാഫുകള്‍ എന്നും വിളിക്കുന്നു.

ക്രി.പി. 132-ല്‍ ചൈനക്കാരനായ ചാംഗ് ഹെംഗ് നിര്‍മ്മിച്ച ഉപകരണത്തെയാണ് ആദ്യത്തെ ഭൂകമ്പമാപിനായി കണക്കാക്കുന്നത്. ആ ഉപകരണത്തില്‍ ആറുദിശകളില്‍ വായില്‍ ഒരോ ഗോളങ്ങളുമായിരിക്കുന്ന ആറു വ്യാളികളെ ഉറപ്പിച്ചിരിക്കുന്നു. ഏതെങ്കിലും സ്ഥലത്ത് ഭൂകമ്പമുണ്ടായാല്‍ ആദിശയിലുള്ള വ്യാളിയുടെ വായില്‍ നിന്നും ഗോളം താഴെ പതിക്കുന്നു ഇത്തരത്തിലായിരുന്നു അതിന്റെ പ്രവര്‍ത്തനം. ഈ ഉപകരണമൊരു സീസ്മോസ്കോപ്പാണെന്നു പറയാം.

ദൃഢമായുറപ്പിക്കപ്പെട്ട ഒരു അടിത്തറ, ചലനരഹിതമായ പിണ്ഡം, ഒരു ശേഖരണമാധ്യമം എന്നിങ്ങനെയാണ് ഭൂകമ്പമാപിനികളുടെ രൂപം. ആധുനിക സീസ്മോഗ്രാഫുകളില്‍ ചലനരഹിത പിണ്ഡത്തില്‍ ഒരു പെന്‍സിലോ ലേസര്‍ സ്രോതസ്സോ ഘടിപ്പിച്ചിരിക്കും. തരംഗങ്ങള്‍ക്കൊപ്പം ശേഖരണമാധ്യമം(പേപ്പര്‍ നാട‍, ഫോട്ടോഗ്രാഫിക് നാട മുതലായവ) ചലിക്കുമ്പോള്‍ പിണ്ഡം ചലിക്കില്ല, തത്ഫലമായി ഭൂകമ്പത്തിന്റെ ആവൃത്തി ശേഖരണമാധ്യമത്തില്‍ ശേഖരിക്കപ്പെടും. സമയാധിഷ്ഠിതമായി നാട ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ ചലനം ഒരു ഗ്രാഫ് ആയിട്ടായിരിക്കും രേഖപ്പെടുത്തുക.

[തിരുത്തുക] ഭൂകമ്പത്തിന്റെ മൂല്യം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൂമികുലുക്കങ്ങളുടെ തീവ്രത കണ്ടെത്താന്‍ ലോകവ്യാപകമായി ശ്രമങ്ങളുണ്ടായി. 1880-ല്‍ ഇറ്റാലിയനായ റോസിയും, സ്വിറ്റ്സര്‍ലണ്ടുകാരനായ ഫോറലും ചേര്‍ന്ന് ഒരു മാനകം കണ്ടെത്തി. ഇതിലുണ്ടായ ന്യൂനതകളൊക്കെയും 1902-ല്‍ ഇറ്റാലിയന്‍ ഭൂകമ്പശാസ്ത്രജ്ഞനായ മെര്‍ക്കാലി പരിഹരിച്ച് ഒരു മാനകം വികസിപ്പിക്കുകയും മെര്‍ക്കാലി മാനകം എന്നു പേര്‍ നല്‍കുകയും ചെയ്തു. ഒന്നു മുതല്‍ പന്ത്രണ്ടുവരെ അളവുകളാണ് മെര്‍ക്കാലി മാനകത്തിലുള്ളത്.

ആധികാരിക പഠനങ്ങള്‍ക്കായി 1935-ല്‍ അമേരിക്കനായ ചാള്‍സ്. എഫ്. റിക്ടര്‍ കണ്ടുപിടിച്ച മാനകമാണ് റിക്ടര്‍ മാനകം. ഒരു ഭൂകമ്പത്താലുളവാകുന്ന ഊര്‍ജ്ജത്തിനെയാണ് റിക്ടര്‍ മാനകത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. ഒരു ലോഗരിതമിക മാനകമായ റിക്ടര്‍ മാനകത്തില്‍ ഒന്നു മുതല്‍ ഒമ്പതു വരെ അളവുകളുണ്ട്. റിക്ടര്‍ മാനകത്തില്‍ മൂല്യം കണ്ടെത്താനായി ഉപരിതല തരംഗങ്ങളുടെ ഏറ്റവും കൂടിയ ആവൃതിയും(A), ഭൂകമ്പനാഭിയിലേക്കുള്ള ദൂരവുമറിയണം (Δ) അതിനുശേഷം,

റിക്ടര്‍ മാനക മൂല്യം (Ms)=logA+1.66Δ+2.0 

എന്ന സൂത്രവാക്യമുപയോഗിച്ചാല്‍ മതി. ഭൂകമ്പത്തില്‍ നിന്നും പുറത്തു വന്ന ഊര്‍ജ്ജത്തിന്റെ അളവിനെ കണ്ടെത്താനായി,

logE=11.8+1.5(Ms)

എന്ന സൂത്രവാക്യമുപയോഗിക്കണം അപ്പോള്‍ ഊര്‍ജ്ജത്തിന്റെ അളവിന്റെ ലോഗരിതമിക മൂല്യം ലഭിക്കും.

ഭൂകമ്പ തോതുകളും നാശനഷ്ടങ്ങളും
മെര്‍ക്കാലി മാനകം റിക്ടര്‍ മാനകം ഭൂകമ്പ സ്വഭാവം എണ്ണം(ശരാശരി)
1 3.1 സീസ്മോഗ്രാഫുകൊണ്ടുമാത്രം തിരിച്ചറിയാന്‍ കഴിയുന്നവ ദിവസം 8,000 എണ്ണം
2 3.8 ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നവ വര്‍ഷം 50,000 എണ്ണം
3 4.2 അനങ്ങാതിരിക്കുന്ന മനുഷ്യര്‍ക്കനുഭവപ്പെടുന്നു വര്‍ഷം 6200 എണ്ണം
4 4.5 തീവണ്ടി പ്ലാറ്റ്ഫോമിലെ കമ്പനം പോലെ
5 4.8 കെട്ടിടങ്ങള്‍ കുലുങ്ങുന്നു, പെന്‍ഡുലം ക്ലോക്കുകള്‍ നിലയ്ക്കുന്നു
6 4.9-5.4 എല്ലാവര്‍ക്കും അനുഭവപ്പെടുന്നു, ജനല്‍ ചില്ലുകള്‍ തകരുന്നു, അപകടങ്ങള്‍ ഉണ്ടാകാം വര്‍ഷം 500 എണ്ണം
7 5.5-6.1 നല്ല കെട്ടിടങ്ങള്‍ക്ക് വരെ ചെറിയ കുഴപ്പങ്ങള്‍ സംഭവിക്കുന്നു, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നു വര്‍ഷം 300 എണ്ണം
8 6.2 ഭിത്തികള്‍ തകരുന്നു, പാലങ്ങള്‍ക്ക് ചെറിയ കുഴപ്പങ്ങളുണ്ടാകാം വര്‍ഷം 120 എണ്ണം
9 6.9 കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നു, നിലം വിണ്ടു കീറുന്നു, ഭൌമാന്തര്‍ കുഴലുകള്‍ കേടാകുന്നു
10 7-7.3 കല്ലുകൊണ്ടുള്ള കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകരുന്നു, പാലങ്ങളും തടിക്കെട്ടിടങ്ങളും അപകടത്തില്‍, തീവണ്ടി പാതകള്‍ വളയുന്നു, പുഴകള്‍ കരകവിയുന്നു വര്‍ഷത്തില്‍ 15 എണ്ണം
11 7.4-8.1 പാലങ്ങള്‍ തകര്‍ന്നു വീഴുന്നു, നിലത്ത് വിള്ളലുകള്‍ അനവധി
12 8.1 നാശം മാത്രം, വസ്തുക്കള്‍ വായുവിലേക്ക് എറിയപ്പെടുന്നു, ഭൌമോപരിതലം തരംഗരൂപത്തില്‍ സഞ്ചരിക്കുന്നത് കാണാന്‍ കഴിയുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ
- 9 സര്‍വ്വത്ര നാശം 30 വര്‍ഷത്തിലൊരിക്കല്‍

[തിരുത്തുക] അപകടങ്ങള്‍

ഭൂകമ്പമല്ല, ഭൂകമ്പത്തിനെ താങ്ങാന്‍ ശേഷിയില്ലാത്ത കെട്ടിടങ്ങളും മറ്റു വാര്‍പ്പുകളുമാണ് അപകടം വരുത്തിവെയ്ക്കുന്നത്. മരങ്ങളും മറ്റും സാധാരണ ഭൂകമ്പത്തില്‍ കടപുഴകാറില്ല. കെട്ടിടങ്ങള്‍ക്കും മറ്റു ഘനരൂപങ്ങള്‍ക്കും സാ‍മീപ്യമില്ലാത്ത അന്തരീക്ഷം യാതൊരു അപകടവും വരുത്തി വയ്ക്കില്ല. ഭൂകമ്പത്തിനനുബന്ധമായുണ്ടാകാറുള്ള തീയും അപകടകാരിയാണ്. വൈദ്യതിക്കമ്പികളും പൊട്ടിവീണും മറ്റും അപകടം വരുത്തി വെയ്ക്കുന്നു. പ്രധാന ഭൂകമ്പത്തിനു ശേഷമുണ്ടാകാറുള്ള പിന്നാഘാതങ്ങള്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളേയും മറ്റും പൂര്‍ണ്ണമായി തകര്‍ക്കാറുള്ളതുകൊണ്ട് വലിയ അപകടങ്ങള്‍ വരുത്തിവെയ്ക്കാറുണ്ട്.

[തിരുത്തുക] സുനാമി

പ്രധാന ലേഖനം: സുനാമി

കടല്‍ത്തറയില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന കൂറ്റന്‍ തിരമാലകളാണ് സുനാമി. ഭീമാകാരങ്ങളായ ഈ ജലഭിത്തികള്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും കരയിലേക്കു കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

[തിരുത്തുക] അപകടങ്ങളെ തടയാന്‍‍

കോണ്‍ക്രീറ്റ് പോലെ ഭൂകമ്പതരംഗങ്ങള്‍ക്ക് മുന്നില്‍ പൊട്ടിപോകുന്ന വസ്തുക്കളൊഴിവാക്കി സ്റ്റീല്‍ പോലെ ഇലാസ്തികത കൂടുതലുള്ളതും ഊര്‍ജ്ജത്തിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതുമായ വസ്തുക്കളെ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. ബെല്‍ ബില്‍ഡിങ് മുതലായ രീതികളില്‍ ഭൂകമ്പൌര്‍ജ്ജത്തെ കെട്ടിടത്തെ ആടുന്നതിനായി ഉപയോഗിക്കാനും അങ്ങിനെ കെട്ടിടം തകരാതെ കാത്തു സൂക്ഷിക്കാനും കഴിയുന്നു.

[തിരുത്തുക] ഭൂകമ്പ ബാധിത പ്രദേശങ്ങള്‍

ഭൂവിജ്ഞാനീയത്തിലുണ്ടായിട്ടുള്ള(Geology) വളര്‍ച്ച ഭൂകമ്പങ്ങളേയും അവയുടെ കാരണങ്ങളേയും മനസ്സിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഭൂഫലക ചലന സിദ്ധാന്തപ്രകാരം ഭൂമിയുടെ ഘടന പഠിച്ച ശാസ്ത്രജ്ഞര്‍ വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഘടനാപരമായി അസ്ഥിരമായ ഈ പ്രദേശങ്ങള്‍ ഭൂഫലകങ്ങളിലെ ഭ്രംശരേഖകള്‍ക്കു മുകളിലുള്ള പ്രദേശങ്ങളായിരിക്കും. ഈ പ്രദേശങ്ങളെ അസ്ഥിര ഭൂപ്രദേശങ്ങള്‍ എന്നു വിളിക്കുന്നു. നാടകളായാണ്(Belts) ഇവയെ കരുതുന്നത്. ഏറ്റവും പ്രധാനപ്പെട്ട മൂന്നു അസ്ഥിര നാടകള്‍ ഇവയാണ്.

  1. അഗ്നിവലയം(Ring of Fire)
    ശാന്തമഹാസമുദ്രത്തിനു വക്കിലായി വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരവും ഏഷ്യയുടെ കിഴക്കേതീരവും തെക്കുകിഴക്കന്‍ ശാന്തസമുദ്രദ്വീപുകളും ന്യൂസിലാന്റും ചേര്‍ന്ന ഈ നാട ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സംവൃത നാടയാണ്.
  2. ആല്‍‌പൈന്‍ നാട
    ദക്ഷിണ ശാന്തസമുദ്രദ്വീപുകളില്‍ നിന്ന് ഇന്തോനേഷ്യയിലൂടെ മധ്യേഷ്യന്‍ പര്‍വ്വതങ്ങളിലൂടെയും ഗ്രീസിലെ കാക്കാസസ്സിലൂടെയും, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലൂടെയും പോകുന്ന നാട.
  3. അറ്റ്‌ലാന്റിക് നാട
    അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ തെക്കുവടക്കായി കിടക്കുന്ന സംവൃതനാടയാണിത്.

ഇത്ര പ്രാധാന്യമില്ലാത്ത നാടകള്‍ ഒട്ടേറെ ഉണ്ട്. ഇന്ത്യയില്‍ ഹിമാലയത്തിലൂടെയും ഗുജറാത്തിലെ കച്ചിലൂടെയും പോകുന്ന മറ്റൊരു ഭ്രംശനാട ഒരു ഉദാഹരണമാണ്.

[തിരുത്തുക] ഭൂകമ്പം പ്രവചിക്കാന്‍

കൃത്യമായ ഭൂകമ്പ പ്രവചനം മിക്കവാറും അസാദ്ധ്യമാണെങ്കിലും അസംഭവ്യമല്ല. പ്രാഥമിക തരംഗങ്ങളുടെ അന്തരീക്ഷഭാഗം ജന്തുക്കള്‍ക്ക് ശ്രവിക്കാനാവുന്നതിനാല്‍ ജന്തുക്കളെ നിരീക്ഷിച്ച് ഭൂകമ്പം നേരത്തേയറിയാമെന്ന് ക്രിസ്തുവിനു മുമ്പുതന്നെ ചൈനക്കാര്‍ക്കറിയാമായിരുന്നു. എന്നാല്‍ ശരിയായ ഭൂകമ്പപ്രവചനം എന്നിന്നര്‍ത്ഥമാക്കുന്നത്, ഭൂകമ്പം നടക്കുന്ന സ്ഥലം, സമയം, തോത് എന്നിവ പ്രവചിക്കുക എന്നതിലാണ്. ഭൌമതരംഗങ്ങളുടെ അവിചാരിതമായ സ്വഭാവവ്യതിയാനവും ഒരു പ്രദേശത്തെ ശിലാഖണ്ഡങ്ങളിലൂടെയുള്ള ഭൂകമ്പതരംഗങ്ങളുടെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റവും നിരീക്ഷിക്കുന്നതു വഴി ഭൂകമ്പം പ്രവചിക്കാന്‍ സാധിക്കും. ഒരു ശിലാഖണ്ഡത്തിന്റെ ഇലാസ്തിക സ്വഭാവം വ്യത്യാസപ്പെടുമ്പോള്‍ അതിലൂടെയുള്ള തരംഗങ്ങളുടെ പ്രവേഗവും മാറുമല്ലോ. 1962-ല്‍ തജിക്കിസ്ഥാനില്‍ ഇത്തരമൊരു പ്രവചനം നടന്നിട്ടുണ്ട്. ഭൂകമ്പം നടക്കുന്ന പ്രദേശങ്ങളിലെ ആഴമേറിയ ഗര്‍ത്തങ്ങളില്‍ നിന്നും വിശിഷ്ടവാതകമായ റെഡോണ്‍ വമിക്കുന്നതായി കണ്ടുവരുന്നു. റേഡിയോ വികിരണ സ്വഭാവമുള്ള ഈ വാതകം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണ്. ശിലകളുടെ വൈദ്യുത പ്രതിരോധം അളന്നും പ്രവചനങ്ങള്‍ സാധിക്കും. ശിലകളില്‍ അതിമര്‍ദ്ദം ചെലുത്തപ്പെടുമ്പോള്‍ അവയുടെ പ്രതിരോധം കുറയപ്പെടും. മുന്നാഘാതങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചാല്‍ അങ്ങിനേയും പ്രവചനം സാധ്യമാണ്. എങ്കിലും 1975 ഫെബ്രുവരിയില്‍ ചൈനയിലെ ഹായ്‌ചെങ് പ്രവിശ്യയിലുണ്ടായ ഒരേയൊരു ഭൂകമ്പം മാത്രമേ ഏറ്റവും കൃത്യമായി മുന്‍‌കൂട്ടി പ്രവചിക്കാന്‍ സാധിച്ചിട്ടുള്ളൂ.

[തിരുത്തുക] കൂടുതല്‍ അറിവിന്

  1. http://pubs.usgs.gov/gip/earthq1/
  2. http://www.gi.alaska.edu/Quarterly/Q97_3/gee_whiz/earthquakes.html
  3. http://tsunami.geo.ed.ac.uk/local-bin/quakes/mapscript/home.pl
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com