പുതുച്ചേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുച്ചേരി ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമാണ്. ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപീകരിച്ചത്. സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നര്‍ഥം വരുന്ന പുതുച്ചേരി എന്ന തമിഴ് പേരാണ് ഫ്രഞ്ച് അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്. 2006-ല്‍ പഴയ പേരിലേക്ക് മടങ്ങിപ്പോകാന്‍ ഇവിടത്തെ സര്‍ക്കാര്‍ തീരുമാനിച്ചു.
പരസ്പര ബന്ധമില്ലാത്ത നാല് പ്രദേശങ്ങളാണ് പുതുച്ചേരിയുടെ കീഴിലുള്ളത്. പുതുച്ചേരി, കാരക്കല്‍, യാനം, മാഹി എന്നിവയാണവ. പുതുച്ചേരി, കാരക്കല്‍, യാനം എന്നിവ ബംഗാൾ ഉൾക്കടലിനോട് ചേർന്നാണെങ്കിൽ, മാഹി അറബിക്കടല്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിനുള്ളിലാണ് പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. മാഹി കേരളത്തിനകത്തും, യാനം ആന്ധ്രപ്രദേശിലും.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാ പ്രദേശ് | ആസാം | ഉത്തരാഞ്ചല്‍ | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന് | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |