ഓഗസ്റ്റ് 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടറിലെ ഇരുനൂറ്റി ഇരുപത്തി ഏഴാം (227) ദിവസം. ചില പ്രധാന നാഴികക്കല്ലുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്ര സംഭവങ്ങള്‍

  • 1877 - തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് .." എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
  • 1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിനെ തുടര്‍ന്ന്‍ , കൊറിയ മോചിപ്പിക്കപ്പെടുന്നു.
  • 1947 - ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടനില്‍ നിന്ന്‍ സ്വാതന്ത്ര്യം നേടി. മുഹമ്മദ് ജിന്ന പാകിസ്ഥാന്റെയും ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെയും പ്രഥമ പ്രധാനമന്ത്രിമാരായി.
  • 1960 - കോംഗോ റിപ്പബ്ലിക്ക് , ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നു.
  • 1973 - കമ്പോഡിയയിലെ ബോംബിങ്ങ് ‌ ആക്രമണം അമേരിക്ക നിര്‍ത്തിവയ്ക്കുന്നു.
  • 1975 - ബംഗ്ളാദേശില്‍ പട്ടാള അട്ടിമറി. ഷേക്ക്‌ മുജീബ്‌ റഹ്മാനെയും കുടുംബത്തെയും വധിച്ച്‌ സിയ റഹ്മാന്‍ അധികാരം പിടിച്ചെടുത്തു.

[തിരുത്തുക] ജനനങ്ങള്‍

  • 1769 - ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ ആഗ്രഹിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌
  • 1872 - ചിന്തകനും സന്യാസിയുമായിരുന്ന ശ്രീ അരവിന്ദ മഹര്‍ഷി

[തിരുത്തുക] മരണങ്ങള്‍

  • 1975 - ബംഗ്ളാദേശ് രാഷ്ട്രപതിയായിരുന്ന ഷേക്ക്‌ മുജീബ്‌ റഹ്മാന്‍

[തിരുത്തുക] അവധികള്‍, ആഘോഷങ്ങള്‍


ഒപ്പം വായിക്കുവാന്‍:

ആഗസ്റ്റ്‌14 - ആഗസ്റ്റ്‌16