കമ്പോഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്ഡം ഓഫ് കമ്പോഡിയ) ഏഷ്യന്‍ വന്‍കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള രാജ്യമാണ്. ക്രി.പി. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങള്‍ അടക്കി ഭരിച്ചിരുന്ന ഖമര്‍ സാമ്രാജ്യത്തിന്റെ പിന്തുടര്ച്ചയാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്ലന്ഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയില്‍. ഭരണഘടനാപരമായി നാമമാത്ര ചുമതലകള്‍ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവന്‍. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം.
ജനങ്ങളില്‍ 90 ശതമാനത്തിലേറെയും ഖമര്‍ ഭാഷ സംസാരിക്കുന്ന ഖമര്‍വംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്.