Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഇന്ത്യന്‍ ഭരണഘടന - വിക്കിപീഡിയ

ഇന്ത്യന്‍ ഭരണഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] രൂപീകരണ പശ്‌ചാത്തലം

1946-ലെ കാബിനെറ്റ്‌ മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപീകരിച്ച ഘടകസഭ (കോണ്‍സ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) യെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്‌.

ഘടകസഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബര്‍ 09-ന്‌ ചേര്‍ന്നു. ഡോ.സച്ചിദാനന്ദന്‍ ആയിരുന്നു ഘടകസഭയുടെ ആദ്യ ചെയര്‍മാന്‍. 1946 ഡിസംബര്‍ 11-ന്‌ ഡോ.രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പിന്നീട്‌ സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആര്‍.അംബേദ്‌കറിന്റെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ശ്രീ. ബി.എന്‍.റാവു ആയിരുന്നു ഭരണഘടന ഉപദേശകസമിതി. ഭരണഘടനയുടെ ആദ്യപകര്‍പ്പ്‌ 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു.

1949 നവമ്പര്‍ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപീകരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്നു. പക്ഷെ, ഭരണഘടനാപ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇന്ത്യന്‍ ഭരണഘടന എന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ കൃത്യം രണ്ടു വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ്‌ ദിവസം വേണ്ടി വന്നു.

ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയില്‍ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍, 400-ലേറെ വകുപ്പുകളും 10 പട്ടികകളും ഭരണഘടനയിലുണ്ട്‌.

[തിരുത്തുക] പ്രത്യേകതകള്‍

    • ലോകത്തിലെ ഏറ്റവും നീളത്തില്‍ എഴുതപ്പെട്ട ഭരണഘടന.
    • 22 ഭാഗങ്ങള്‍, 400-ലേറെ വകുപ്പുകള്‍, 10 പട്ടികകള്‍
    • ഇന്ത്യയെ ഒരു സ്വതന്ത്രജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
    • ഇന്ത്യയിലെ എല്ലാ പൌരന്മാര്‍ക്കും മൌലികാവകാശങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു.
    • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപീകരിച്ചു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമനിര്‍മ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
    • പരമാധികാരമുള്ള വ്യത്യസ്ഥ സംസ്ഥാനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു.
    • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
    • പ്രായപൂര്‍ത്തിയായവര്‍ക്ക്‌ (18 വയസ്സ്‌ തികഞ്ഞവര്‍ക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
    • ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിര്‍മിച്ചു.

[തിരുത്തുക] ഭരണഘടനാ ശില്‍പികള്‍

[തിരുത്തുക] ഭരണഘടന

[തിരുത്തുക] ആമുഖം

ജനങ്ങളുടെ തീരുമാനപ്രകാരം ഭാരതത്തെ ഒരു പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരിക്കുന്നു. മതേതരം (secular) എന്ന വാക്കു്‌ നാല്‍പ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976ല്‍ ആണു്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടതു്‌.

ഭാരതത്തിലെ പൌരന്മാര്‍ക്ക്‌

  • സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി
  • ചിന്തയ്ക്കും, അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം
  • പദവിയിലും, അവസരങ്ങളിലും സമത്വം

എന്നിവ ഉറപ്പാക്കാനും, ഭാരതീയപൌരന്മാരുടെ കൂട്ടായ്മയിലൂടെ ഓരോ വ്യക്തിയുടെയും മാന്യതയും, ഭാരതത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കുവാനുമാണു്‌ ഭരണഘടന ശ്രമിക്കുന്നതു്‌‍.


[തിരുത്തുക] ഭാഗങ്ങള്‍

[തിരുത്തുക] ഭാഗം 1 (വകുപ്പ്‌ 1-4)

രാഷ്‌ട്രം, രാഷ്‌ട്രഘടകപ്രദേശങ്ങള്‍, സംസ്‌ഥാനങ്ങള്‍

1. രാഷ്‌ട്ര നാമവും, രാഷ്‌ട്രഘടകങ്ങളും
2. പുതിയ സംസ്‌ഥാനങ്ങളുടെ പ്രവേശനം / സ്‌ഥാപനം
2A. (നിലവിലില്ല)
3. പുതിയ സംസ്‌ഥനങ്ങളുടെ രൂപീകരണവും, നിലവിലെ സംസ്‌ഥാനങ്ങളുടെ പേര്‌, വിസ്‌തൃതി, അതിര്‌ എന്നിവയിലെ പുനര്‍നിര്‍ണ്ണയവും.
4.


[തിരുത്തുക] ഭാഗം 2 (വകുപ്പ്‌ 5-11)

രാഷ്‌ട്ര പൌരത്വം

5. ഭരണഘടനാ പ്രഖ്യാപന കാലത്തെ പൌരത്വം.
6. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്‌ കുടിയേറിപ്പാര്‍ത്ത (തിരിച്ചു വന്ന) ചില പ്രത്യേക വ്യക്തികള്‍ക്കുള്ള പൌരത്വാവകാശം.
7. പാക്കിസ്ഥാനിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ചില പ്രത്യേക വ്യക്തികള്‍ക്കുള്ള പൌരത്വാവകാശം.
8. ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്ന ചില പ്രത്യേക ഇന്ത്യന്‍ വംശജര്‍ക്കുള്ള പൌരത്വാവകാശം.
9. ഒരു വ്യക്തി സ്വയം, ഒരു വിദേശരാജ്യത്തെ പൌരത്വം നേടുകയാണെങ്കില്‍, അയാള്‍ക്ക്‌ ഇന്ത്യന്‍ പൌരത്വം നിഷേധിക്കപ്പെടുന്നു.
10. പൌരത്വാവകാശത്തിന്റെ തുടര്‍ച്ച.
11. പാര്‍ലമെന്റ്‌, നിയമമുപയോഗിച്ച്‌ പൌരത്വാവകാശം നിയന്ത്രിക്കുന്നു.


[തിരുത്തുക] ഭാഗം 3 (വകുപ്പ്‌ 12-35)

ഇന്ത്യന്‍ പൌരന്റെ മൌലികാവകാശങ്ങള്‍

12. 'മൌലികാവകാശങ്ങളു'ടെ വിശകലനം.
13.
സമത്വത്തിനുള്ള അവകാശം (14-18)
14. നിയമത്തിനു മുന്നിലെ സമത്വം
15. മതം, വര്‍ഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴില്‍ പദവികള്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌).
17. തൊട്ടുകൂടായ്‌മയുടെ (അയിത്തം) നിഷ്‌കാസനം.
18.
സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.
B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
C. സംഘടനകളും, പ്രസ്‌ഥാനങ്ങളും രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
E. ഇന്ത്യയുടെ ഏത്‌ ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം.
F. ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം.
20. കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം.
21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
22. ഉത്തരവാദപ്പെട്ട അധികാരികളില്‍ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളില്‍ നിന്നും തടങ്കലില്‍ നിന്നുമുള്ള സംരക്ഷണം.
ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം (23-24)
23. നിര്‍ബന്ധിത വേല നിരോധിക്കുന്നു.
24. ബാലവേല നിരോധിക്കുന്നു.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
25. ആശയസ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
26. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
27.
28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം.
സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ (29-31)
29. ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷണം.
30. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള അവകാശം.
31. 1978-ലെ 44-ആം ഭേദഗതി വഴി എടുത്തു മാറ്റി.
ഭരണഘടനയില്‍ ഇടപെടുന്നതിനുള്ള അവകാശം (32-35)
32. പാര്‍ട്ട്‌-3ല്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ പ്രയോഗവല്‍കരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍.
32A. (നിലവിലില്ല).
33. പാര്‍ട്ട്‌-3ല്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ ഭേദഗതി ചെയ്യുന്നതിനു പാര്‍ലമെന്റിനുള്ള അധികാരം.
34.
35. പാര്‍ട്ട്‌-3ലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള / ഇടപെട്ടുള്ള നിയമനിര്‍മ്മാണാധികാരം.


[തിരുത്തുക] ഭാഗം 4 (വകുപ്പ്‌ 36-51)

രാഷ്‌ട്ര നയങ്ങള്‍ക്കുള്ള അടിസ്ഥാന തത്വങ്ങള്‍

36. നിര്‍വചനം

37. ഈ ഭാഗത്ത്‌ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളുടെ പ്രയോഗവല്‍കരണം.

38. ജനങ്ങളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതില്‍ രാഷ്‌ട്രം സാമൂഹ്യവ്യവസ്ഥിതി ഉറപ്പ്‌ വരുത്തണം.

39. നയരൂപീകരണത്തില്‍ രാഷ്‌ട്രം പിന്തുടരേണ്ട ചില പ്രത്യേക അടിസ്ഥാനതത്വങ്ങള്‍

39A. തുല്യനീതിയും, സൌജന്യ നിയമ സഹായവും.

40. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

41. പ്രത്യേക സാഹചര്യങ്ങളിലെ പൊതുസഹായത്തിനും, തൊഴിലിനും, വിദ്യാഭ്യാസത്തിനുമുള്ള അവകാശം.

42.

43. തൊഴിലാളികള്‍ക്കുള്ള ജീവിതവരുമാനം തുടങ്ങിയവ.

43A. വ്യവസായ നടത്തിപ്പില്‍ തൊഴിലാളികളുടെ പങ്കാളിത്തം.

44. പൌരന്മാര്‍ക്കുള്ള ഏക സിവില്‍ കോഡ്‌

45. കുട്ടികള്‍ക്ക്‌ നിര്‍ബന്ധിത-സൌജന്യ വിദ്യാഭ്യാസം

46. പട്ടിക ജാതി, പട്ടികവര്‍ഗ്ഗ എന്നിവരുടെയും മറ്റു പിന്നോക്ക മേഖലയിലുള്ളവരുടെയും സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി.

47. പൊതുജനങ്ങളുടെ ആരോഗ്യത്തിന്റെ പുരോഗതിക്കും, പോഷകനിലവാരവും, ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിലും രാഷ്‌ട്രത്തിന്റെ ദൌത്യം.

48.

48A. വനം, വന്യമൃഗ സംരക്ഷണവും പ്രകൃതിയുടെ ഉന്നമനവും സംരക്ഷണവും.

49. ദേശീയപ്രാധാന്യമുള്ള വസ്‌തുക്കളുടെയും, സ്ഥലങ്ങളുടെയും ചരിത്രസ്‌മാരകങ്ങളുടെയും സംരക്ഷണം.

50.

51. അന്താരാഷ്‌ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഉന്നമനം.


[തിരുത്തുക] ഭാഗം 4എ (വകുപ്പ്‌ 51A)

ഇന്ത്യന്‍ പൌരന്റെ കടമകള്‍ (1976-ലെ 42ആം ഭേദഗതി വഴി കൂട്ടിച്ചേര്‍ത്തത്‌)

51A. മൌലിക ദൌത്യങ്ങള്‍


[തിരുത്തുക] ഭാഗം 5 (വകുപ്പ്‌ 52-151)

രാഷ്‌ട്രതല ഭരണസംവിധാനം


[തിരുത്തുക] ഭാഗം 6 (വകുപ്പ്‌ 152-237)

സംസ്‌ഥാനതല ഭരണസംവിധാനം


[തിരുത്തുക] ഭാഗം 7 (വകുപ്പ്‌ 238)

ഒന്നാം പട്ടികയില്‍, ഭാഗം ബി-യിലെ സംസ്‌ഥാനങ്ങള്‍
(1956-ലെ ഏഴാം മാറ്റത്തിരുത്തലിലൂടെ ഈ ഭാഗം എടുത്തുമാറ്റി)


[തിരുത്തുക] ഭാഗം 8 (വകുപ്പ്‌ 239-243)

രാഷ്‌ട്രഘടക പ്രദേശങ്ങള്‍
(രാഷ്‌ട്രപതിഭരണ പ്രദേശങ്ങള്‍)


[തിരുത്തുക] ഭാഗം 9 (വകുപ്പ്‌ 243-243zg)

പഞ്ചായത്തുകള്‍


[തിരുത്തുക] ഭാഗം 9എ (വകുപ്പ്‌ 243-243zg)

മുനിസിപ്പാലിറ്റികള്‍


[തിരുത്തുക] ഭാഗം 10 (വകുപ്പ്‌ 244-244A)


[തിരുത്തുക] ഭാഗം 11 (വകുപ്പ്‌ 245-263)

രാഷ്‌ട്രവും സംസ്‌ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍


[തിരുത്തുക] ഭാഗം 12 (വകുപ്പ്‌ 264-300A)

സാമ്പത്തികം, സ്വത്ത്‌-വക, കരാര്‍


[തിരുത്തുക] ഭാഗം 13 (വകുപ്പ്‌ 301-307)

ഇന്ത്യന്‍ പരിധിക്കകത്തെ വ്യാപാരം, വാണിജ്യം, യാത്ര


[തിരുത്തുക] ഭാഗം 14 (വകുപ്പ്‌ 308-323)

രാഷ്‌ട്രത്തിനും സംസ്‌ഥാനങ്ങള്‍ക്കും കീഴിലെ സേവനങ്ങള്‍


[തിരുത്തുക] ഭാഗം 14എ (വകുപ്പ്‌ 323A-323B)

നീതിന്യായ വകുപ്പ്‌


[തിരുത്തുക] ഭാഗം 15 (വകുപ്പ്‌ 324-329A)

പൊതു തെരഞ്ഞെടുപ്പ്‌


[തിരുത്തുക] ഭാഗം 16 (വകുപ്പ്‌ 330-342)

പ്രത്യേകവിഭാഗങ്ങള്‍ക്കുള്ള പ്രത്യേകസംവരണങ്ങള്‍


[തിരുത്തുക] ഭാഗം 17 (വകുപ്പ്‌ 343-351)

ഔദ്യോഗിക ഭാഷകള്‍


[തിരുത്തുക] ഭാഗം 18 (വകുപ്പ്‌ 352-360)

അടിയന്തിര അവസ്‌ഥാവിശേഷങ്ങള്‍


[തിരുത്തുക] ഭാഗം 19 (വകുപ്പ്‌ 361-367)

മറ്റു പലവക അവസ്‌ഥാവിശേഷങ്ങള്‍


[തിരുത്തുക] ഭാഗം 20 (വകുപ്പ്‌ 368)

ഭരണഘടനയിലെ മാറ്റത്തിരുത്തലുകള്‍


[തിരുത്തുക] ഭാഗം 21 (വകുപ്പ്‌ 369-392)

താല്‍കാലിക, മാറ്റങ്ങള്‍ക്ക്‌ വിധേയമാകാവുന്ന, പ്രത്യേക അവസ്‌ഥാവിശേഷങ്ങള്‍


[തിരുത്തുക] ഭാഗം 22 (വകുപ്പ്‌ 393-395)

(ഭരണഘടന) തലക്കെട്ട്‌, പ്രഖ്യാപനം, ഹിന്ദിയിലേക്കുള്ള പരിവര്‍ത്തനം, തിരിച്ചെടുക്കല്‍


[തിരുത്തുക] വകുപ്പുകള്‍

[തിരുത്തുക] പട്ടികകള്‍

[തിരുത്തുക] ഭേദഗതികള്‍


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാ പ്രദേശ്‌ | ആസാം | ഉത്തരാഞ്ചല്‍ | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com