തൃശ്ശൂര്‍ ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശൂര്‍ ജില്ല | |
അപരനാമം: കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം | |
10.52° N 76.21° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | തൃശ്ശൂര്‍ |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജില്ലാ കലക്‍ടര്‍ |
കെ.ശ്രീകുമാര്‍ ഡോ.എം.ബീന IAS |
വിസ്തീര്‍ണ്ണം | 3,032ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
29,74,232 {{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | 981/ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
680 --- +91487, 91480, 91488 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | തൃശൂര്‍ പൂരം ഗുരുവായൂര്‍ ക്ഷേത്രം അതിരപ്പിള്ളി വെള്ളച്ചാട്ടം പീച്ചി അണക്കെട്ട് |
തൃശൂര്‍ (തൃശ്ശിവപേരൂര്‍) കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് 10.52° N 76.21° E സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലക്ക്‍ 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം. നഗരത്തിന്‍റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. നഗരം കോര്‍പ്പറേഷന്‍ ഭരണത്തിലാണ്. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ഗുരുവായൂരിനെ സ്ഥലപ്രാധാന്യമനുസരിച്ച് ടൌണ്‍ ഷിപ്പ് ആക്കിയിരിക്കുന്നു. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.
തൃശൂര്‍ ജില്ലയുടെ സിംഹഭാഗവും മുമ്പ് കൊച്ചി സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1949ല്‍ കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശൂര്‍ തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. 1956ല്‍ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകള്‍ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശൂരില്‍പ്പെട്ടിരുന്ന ചിറ്റൂര്‍ താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേര്‍ക്കുകയും, പഴയ മലബാര്‍ പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്‍റെ ചില ഭാഗങ്ങള്‍ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂര്‍ ജില്ലയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യ്തു.
ദിവാന്‍ ശങ്കരവാര്യരുടെ കാലത്താണ്(1840-56) പ്രധാന റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഷൊര്‍ണൂരും എറണാകുളവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി മദ്രാസ് റെയില്‍വെ കമ്പനി 1902ല്‍ പണിതീര്‍ത്തു. 1930-35ല്‍ കൊച്ചിന്‍ ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി.
ഉള്ളടക്കം |
[തിരുത്തുക] ഭൂപ്രകൃതി
വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍ മുതല്‍ കടല്‍ വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളില്‍ പലതും ഈകായലുകളില്‍ ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളില്‍ ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍പ്രദേശങ്ങള്‍ ആണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍ ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാറുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.
[തിരുത്തുക] അതിര്‍ത്തികള്‍
പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്നാട് സംസ്ഥാനത്തിന്‍റെ പൊള്ളാച്ചി ജില്ല , തെക്ക് ഇടുക്കി, എറണാകുളം ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍
[തിരുത്തുക] ചരിത്രം
ത്രിശ്ശീവപേരൂര്‍ (തൃ-ശിവ-പേരൂര്‍) എന്ന പേരില്‍ നിന്നുമാണ് തൃശൂര്‍ എന്ന നാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു. തൃശൂരിനെ പണ്ടുകാലത്ത് വിഷഭാദ്രിപുരം എന്നും തെക്കന്‍ കൈലാസം എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ഒന്നും രണ്ടും ചേരസാമ്രാജ്യങ്ങളുടെ ചരിത്രമാണ് ജില്ലയുടെ പുരാതനചരിത്രം. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂര്‍ (അന്യത്ര) ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ തുറമുഖമാണിത്. പതിനഞ്ചാം നൂറ്റാണ്ടോടെ, ഇന്നത്തെ തൃശൂര്‍ ജില്ലയുടെ സിംഹഭാഗവും നമ്പൂതിരിമാര്‍ കൈയടക്കി. പെരുമ്പടപ്പിനകത്ത് ഉള്‍പ്പോരാരംഭിച്ചു. താവഴികളില്‍ മൂത്തതാവഴി സാമൂതിരിപക്ഷത്തു ചേര്‍ന്നു. ഭരണം ഇളയതാവഴി രാജാവി കൈയിലായിരുന്നു. സാമൂതിരി തൃശൂരിലെ കൊട്ടാരം ആക്രമിച്ചു കീഴടക്കുകയും മൂത്തതാവഴിക്കാരനെ രാജാവാക്കുകയും ചെയ്തു. സാമൂതിരിയെ തുരത്താനായി കൊച്ചിമൂത്തതാവഴി രാജാവ് പോര്‍ച്ചുഗീസുകാരെ കൂട്ടുപിടിച്ചു. പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ ഉരസി. സാമൂതിരിയുടെ പക്ഷക്കാരനായിരുന്നു കൊടുങ്ങല്ലൂര്‍ രാജാവ്. 1504ല്‍ അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ കീഴടക്കി. കൊടുങ്ങല്ലൂര്‍തന്നെ കേന്ദ്രമാക്കികൊണ്ട് ശക്തമായ കരസേനയും നാവികസേനയും ഉപയോഗിച്ച് സാമൂതിരി പോരാടി എങ്ങിലും പോര്‍ച്ചുഗീസ് കപ്പല്‍ പടയുടെ മുമ്പില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടി വന്നു. വിജയിച്ച പോര്‍ച്ചുഗീസ് പട കൊടുങ്ങല്ലൂര്‍ പട്ടണം തീവച്ചു. കൊടുങ്ങല്ലൂര്‍ അങ്ങനെ പോര്‍ച്ചുഗീസ് കാരുടെ കയ്യിലായി. പതിനേഴാം നൂറ്റാണ്‍ടിന്‍റെ ആരംഭത്തോടെ ത്തന്നെ പോര്‍ച്ചുഗീസ് കാരുടെ തന്നെ ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു. അതോടെ ഡച്ചുകാരുടെ ഊഴമായി.
മൈസൂര്‍ ആക്രമണത്തിന്‍റെ തിക്തഫലങ്ങളും തൃശൂരിന് ഓര്‍മ്മിക്കാന്‍ ഉണ്ട്.
വളരെകാലങ്ങള്‍ക്കു മുമ്പുതന്നെ തൃശൂര്‍ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആധിപത്യവും ഹിന്ദുമതത്തിന്‍റെ ആത്മീയ വളര്‍ച്ചയും തൃശൂര്‍ ഒരു സംസ്കൃത പഠനകേന്ദ്രമായി. ആദി ശങ്കരന്‍ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ത്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങള്‍ക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്‍ മാരായ ഹസ്തമാലകര്‍, തോട്ടകര്‍, പത്മപാദര്‍, സുധാചര ;തെക്കെമഠം, പടിഞ്ഞാറെമഠം, നടുവില്‍ മഠം, നടുവിന്നുള്ളില്‍ മഠം നഗരത്തില്‍ സ്ഥാപിക്കുകയുണ്ടായി.
വിശുദ്ധ തോമസ്ശ്ലീഹ തൃശൂര്‍ എത്തുകയും സന്ദര്‍ശിക്കുകയും ചെയ്തു. പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രം പുത്തന്‍ പള്ളി ഉണ്ടാകാന്‍ കാരണമാവുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ,കൊച്ചി രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു. ശക്തന്‍ തമ്പുരാന്‍ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തന്‍ തമ്പുരാന്‍റെ ഔദ്യോധികവസതി. 1979ല്‍ കേരളത്തിന്‍റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശുരിന്‍റെ പേരിനും പ്രശസ്തിക്കും കാരണം ശക്തന്‍ തമ്പുരാന്‍ എന്ന പേരുള്ള രാജ രാമ വര്‍മ്മ യാണ്. ടിപ്പുസുല്‍ത്താന്‍റ്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ പുന:രുദ്ധാരണം ചെയ്യ്ത് തൃശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തന്‍ തമ്പുരാന്‍ ആണ്.
ദക്ഷിണേന്ത്യയുടെ രാഷ്ടീയ ചരിത്രക്കാലത്ത് തൃശൂര്‍ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഒരു നിര്‍വാഹകസംഘം തൃശൂരില്‍ രൂപീകരിക്കുകയുണ്ടായി. 1921ല്‍ പൌരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികള്‍ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയും ഉണ്ടായി. ഗൂരുവായൂര്‍ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ വേരോടാനുതകിയ സംഭവങ്ങള്‍ ആണ്.
[തിരുത്തുക] സാംസ്കാരിക രംഗം
പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവര്‍ത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂര്‍ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സി.പി.അച്യുതമേനോന്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍ നാരായണമേനോന്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രഗത്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യര്‍ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജ്യണല്‍ തീയറ്റര്‍ , തൃശൂര്‍ മൃഗശാല-പുരാവസ്തുമ്യൂസിയം , അപ്പന്‍ തമ്പുരാന്‍ സ്മാരകം (അയ്യന്തോള്‍) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങള്‍ തൃശൂര്‍ ജില്ലയിലാണ്. തൃശൂരിലെ പബ്ലിക്ക് ലൈബ്രറി 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ല്‍ സ്ഥാപിച്ചത്.
[തിരുത്തുക] ചരിത്ര സ്മാരകങ്ങള്‍
ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മുസ്ലീം പള്ളി
[തിരുത്തുക] കൃഷി
ഒരുകാലത്ത് തൃശൂര്‍ ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത്. പ്രധാന കാര്‍ഷികവിളകള്‍ നെല്ല്, നാളികേരം, റബ്ബര്‍, കുരുമുളക്,അടക്ക, എലക്കായ്, ജാതിക്ക, കപ്പ, കശുവണ്ടി,ഇഞ്ച്ചി, മുതലായവ ആകുന്നു. കായ്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയും കഞ്ഞിപ്പുല്ല് (റാഗി), കരിമ്പ്, തേയില തുടങ്ങിയവ ചെറിയ തോതിലും കൃഷി ചെയ്യുന്നു. തൃശൂര്‍, മുകുന്ദപുരം എന്നീ താലൂക്കുകളില്‍ കുട്ടനാട്ടിലെ കായല്‍ കൃഷി പോലെ കോള്‍ കൃഷി ചെയ്യാറുണ്ട്. കോള്‍കൃഷി സംരക്ഷിക്കുന്നത് ‘ഏനാമാവ് ബണ്ട്’ ആണ്.
[തിരുത്തുക] വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസപരമായി ജില്ല മുന്‍പന്തിയിലാണ്.ഇവിടെ സാക്ഷരത 99.5 ശതമാനമാണ്. സ്വകാര്യമേഖലയില്‍ സെന്‍റ് തോമസ്സ് കോളേജ് (1919, സെന്‍റ്മേരീസ്(1946)ല്‍ , കേരളവര്‍മ(1947)ല്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍, വിമല കോളേജ്, എം.ഇ.സ്. (വേമ്പല്ലൂര്‍), ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട), സെന്‍റ്റ് ജോസഫ്സ് (ഇരിങ്ങാലക്കുട), കാര്‍മ്മല്‍ (മാള), എസ്.എന്‍. (നാട്ടിക), എസ്.എച്ച്. (ചാലക്കുടി). സെന്‍റ്റ് അലോഷ്യസ് (എല്‍ത്തുരുത്ത്), ശ്രീകൃഷ്ണ (ഗുരുവായൂര്‍), ശ്രീവ്യാസ എന്‍.എസ്.എസ്. (വടക്കാഞ്ചേരി), വിവേകാനന്ദ(കുന്നംകുളം), മാര്‍ഡയനീഷ്യസ് (പഴഞ്ഞി) എന്നീ കോളേജുകള്‍ ഉണ്ട്. പുറനാട്ടുകരയില്‍ സംസ്കൃതകോളേജ് ഉണ്ട്.
തൃശൂര്‍ (കുട്ടനെല്ലൂര്‍), പി.എം.ജി.ചാലക്കുടി, കെ.കെ.ടി.എം. പുല്ലൂറ്റ് എന്നിവയാണ് ഗവ.കോളേജുകള്‍. തൃശൂരില്‍ ഗവ.ഫൈന്‍ ആര്‍ട്സ് കോളേജ്, ഗവ.ട്രെയിനിങ് കോളേജ്, മെഡിക്കല്‍ കോളേജ് (1982), ഗവ.ലൊ കോളേജ്, ഗവ.എന്‍ജിനീറിങ് കോളേജുകള്‍, ഗവ.വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല (1971) മണ്ണുത്തിയില്‍ ആണ്. ജില്ലയില്‍ നാല് പോളിടെക്നിക്കുകള്‍ ഉണ്ട്. സര്‍ക്കാര്‍മേഖലകളിലും (74)സ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകള്‍ ഉണ്ട്. അതുപോലെ തന്നെ യു.പി.-എല്‍.പി. സ്കൂളുകളും. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ആര്‍ട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട് സര്‍വകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരില്‍ ആണ്.
ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയര്‍ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്.
[തിരുത്തുക] പ്രധാന ആരാധനാലയങ്ങള്‍
[തിരുത്തുക] ക്ഷേത്രങ്ങള്‍
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവടക്കുംനാഥന്‍ ക്ഷേത്രം, പാറമേല്‍ക്കാവ് ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രം(ഉത്രാളിക്കാവ്), കൂടല്‍മാണിക്യക്ഷേത്രം, ചൊവ്വല്ലൂര്‍ശിവക്ഷേത്രം, ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം, ഊരകം അമ്മതിരുവടി ക്ഷേത്രം, തിരുവുള്ളക്കാവ്ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, പാമ്പുമേക്കാട്ട് മന മാള
[തിരുത്തുക] ക്രൈസ്തവ ആരാധനാലയങ്ങള്‍
വ്യാകുലമാത ബസിലിക്ക(പുത്തന്‍ പള്ളി), ലൂര്‍ദ് മാതാ ബസിലിക്ക, പാലയൂര്‍ മാത്തോമാ അതിരൂപതാ തീര്‍ത്ഥകേന്ദ്രം, ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫെറോന പള്ളി, കൊരട്ടിമുത്തിയുടെ തീര്‍ത്ഥകേന്ദ്രം
[തിരുത്തുക] മുസ്ലിം ദേവാലയങ്ങള്‍
ചേരമാന്‍ ജുമാമസ്ജിദ് കൊടുങ്ങല്ലൂര്‍ , ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാഅത്ത് പള്ളി, ചാവക്കാട് മണത്തല പള്ളി
[തിരുത്തുക] പ്രധാന നദികള്‍
ഭാരതപ്പുഴ, കരുവണ്ണൂര്‍ പുഴ, ചാലക്കുടിപ്പുഴ, കേച്ചേരിയാര്‍, കുറുമാലി പുഴ എന്നിവയാണ് പ്രധാന നദികള്‍. ഷോളയാര്‍, പറമ്പിക്കുളം, കരിയാര്‍, കാരപ്പാറ എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ ചാലക്കുടിപ്പുഴയുടെ പോഷകനദികള്‍ ആണ്. ഷോളയാര്‍. പെരിങ്ങല്‍കുത്ത് എന്നീ ജലവൈദ്യുത പദ്ധതികള്‍ ഇവിടെയാണ്. വടക്കാഞ്ചേരി പുഴയോടനുബന്ധിച്ചാണ് വാഴാനി ജലസേചന പദ്ധതി.
[തിരുത്തുക] വ്യാപാരവും വ്യവസായവും
വ്യവസായകേരളത്തില്‍ തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാരത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂര്‍ സ്വര്‍ണ്ണ വ്യാപാരത്തിന് പേരു കേട്ട സ്ഥലമാണ്. ഇന്ത്യയില്‍ മുംബെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകളുള്ളതും സ്വര്‍ണ്ണവ്യാപാരം നടക്കുന്നതും തൃശൂര്‍ നഗരത്തിലാണ്. തൃശൂര്‍ നഗരത്തിലെ ഹൈറോഡില്‍ മാത്രമായി അന്‍പതോളം സ്വര്‍ണ്ണ കടകള്‍ ഉണ്ട്. ആഗോളവ്യാപകമായ പല സ്വര്‍ണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്.
ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളാണ് അത്താണിയിലെ സില്‍ക്ക് സ്റ്റീല്‍ ഇന്‍ഡസ്ട്രി, കെല്‍ട്രൊണ്‍, പൂങ്കുന്നത്തെ സീതാറം മില്‍, പുല്ലഴിയിലെ ലക്ഷി കോട്ടന്‍ മില്‍, ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ്, ഇരിങ്ങാലക്കുടയിലെ കേരളാ ഫീഡ്സ്, ചന്ദ്രിക സോപ്സ്, കെ.എല്‍.എഫ്.വെളിച്ചെണ്ണ കമ്പനി, കെ.എസ്. പാല്‍ എന്നിവ. ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.
[തിരുത്തുക] കല സാംസ്കാരികം
[തിരുത്തുക] സിനിമ
മലയാളത്തില്‍ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലചിത്രങ്ങല്‍ പ്രദര്‍ശിപ്പിച്ചിരിന്നു. കേരളത്തില്‍ ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു.ജോസഫ് ആണ്. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂര്‍ രാമവര്‍മ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റര്‍. തൃശൂര്‍ ജോസ് (1930)തിയ്യറ്റര്‍.
തൃശുര്‍ ജില്ലയില്‍ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമായ തിയ്യറ്ററുകള്‍ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റര്‍ കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്.
[തിരുത്തുക] വിനോദസഞ്ചാരകേന്ദ്രങ്ങള്‍
- നെഹ്രുപാര്‍ക്ക്,തൃശൂര്‍
- ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
- ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്ക്
- സില്‍ വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക്
[തിരുത്തുക] പൌരാണികം
- മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്,തൃശൂര്‍.
- ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ,തൃശൂര്‍.
- പുന്നത്തൂര്‍ കോട്ട,ഗുരുവായൂര്‍
[തിരുത്തുക] ജലസേചനപദ്ധതികള്‍
- പീച്ചി ഡാം,പീച്ചി
- വാഴാനി ഡാം,വടക്കാഞ്ചേരി
- ചിമ്മിനി ഡാം ,ആമ്പല്ലൂര്‍
- പെരിങ്ങല്‍കുത്ത് ഡാം
[തിരുത്തുക] പ്രകൃതി ദൃശ്യങ്ങള്‍
- വിലങ്ങന്‍ കുന്ന്,അമല
- തുമ്പൂര്‍ മുഴി ,ഗാര്‍ഡന്‍
- വാടാനപ്പിള്ളി ബീച്ച്
- ചാവക്കാട് ബീച്ച്
- നാട്ടിക ബീച്ച്
- കാര ബീച്ച്
- പുനജ്ജനി ഗുഹ,തിരുവില്വാമല
[തിരുത്തുക] പുറം കണ്ണികള്‍
- ഉപഗ്രഹ ചിത്രം
- ഗവര്മെന്റ്റ് വെബ്സൈറ്റ്
- ഗവര്മെന്റ്റ് വെബ്സൈറ്റ് 2
- കൂടുതല്‍ വിവരങ്ങള്‍ക്ക്
- Our Lady of Dolour's Basilica
- തൃശൂര്‍ പോലീസിന്റ്റെ വെബ്സൈറ്റ്
കേരളത്തിലെ ജില്ലകള്‍ | |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |
കേരള സംസ്ഥാനം ചരിത്രം | ഭൂമിശാസ്ത്രം | സംസ്കാരം | കലാരൂപങ്ങള്‍ | ജൈവജാലങ്ങള്‍ | സാമ്പത്തികാവസ്ഥ | വിനോദസഞ്ചാരം | കൂടുതല്‍ |
|
---|---|
തലസ്ഥാനം | തിരുവനന്തപുരം |
ജില്ലകള്‍ | കാസര്‍കോഡ് • കണ്ണൂര്‍ • വയനാട് • കോഴിക്കോട് • മലപ്പുറം • തൃശൂര്‍ • പാലക്കാട് • എറണാകുളം • ഇടുക്കി • കോട്ടയം • ആലപ്പുഴ • പത്തനംതിട്ട • കൊല്ലം • തിരുവനന്തപുരം |
പ്രധാന പട്ടണങ്ങള്‍ | കൊച്ചി • കൊല്ലം • കോഴിക്കോട് • തിരുവനന്തപുരം • തൃശൂര്‍ |