Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
രാമായണം - വിക്കിപീഡിയ

രാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം പ്രസക്തവിഷയങ്ങള്‍
ഹൈന്ദവം
ചരിത്രം  · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍  · ഐതീഹ്യങ്ങള്‍
ഹൈന്ദവ തത്വശാസ്ത്രം
പുനര്‍ജന്മം  · മോക്ഷം
കര്‍മ്മം  · പൂജാവിധികള്‍  · മായ
നിര്‍വാണം  · ധര്‍മ്മം
യോഗ  · ആയുര്‍വേദം
യുഗങ്ങള്‍  · ധനുര്‍വേദം
ഭക്തി  · അര്‍ത്ഥം
ഹൈന്ദവ സൂക്തങ്ങള്‍
ഉപനിഷത്തുകള്‍  · വേദങ്ങള്‍
ബ്രഹ്മസൂക്തം  · ഭഗവത്‌ഗീത
രാമായണം  · മഹാഭാരതം
പുരാണങ്ങള്‍  · ആരണ്യകം
മറ്റുവിഷയങ്ങള്‍
ഹിന്ദു  · വിഗ്രഹാരാധന
ഗുരു  · ക്ഷേത്രങ്ങള്‍  
ജാതിവ്യവസ്ഥിതി  
സൂചിക  · ഹൈന്ദവ ഉത്സവങ്ങള്‍

ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളില്‍ ഒന്നാണ്‌ രാമായണം, അടുത്തത്‌ മഹാഭാരതം ആണെന്നും കരുതുന്നു. ഇതിഹാസം എന്നാല്‍ കേട്ടുകേള്‍വി ഉള്ള ചരിത്രം എന്നാണര്‍ത്ഥം. രാമായണത്തിലും മഹാഭാരതത്തിലും ചരിത്രച്ഛായക്കുപരിയായി കാവ്യാംശവും അടങ്ങിയിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഐതീഹ്യം

രാമായണം കാവ്യരൂപത്തില്‍ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതീഹ്യം ഇങ്ങനെയാണ്. ഒരിക്കല്‍ ശിഷ്യന്മാരുമൊത്ത് വാത്മീകി മഹര്‍ഷി തമസാ നദിയില്‍ സ്നാനത്തിനായി പോവുകയായിരുന്നു. അപ്പോഴാണ് ഒരു വേടന്‍ പ്രേമസല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു ക്രൌഞ്ചപക്ഷികളിള്‍ ഒന്നിനെ അമ്പെയ്ത് വീഴ്ത്തിയത്. ആ കാഴ്ച മഹര്‍ഷിയുടെ മനസലിയിച്ചു.ഉള്ളില്‍ ഉറഞ്ഞുക്കൂടിയ വികാരം

“മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമ:ശാശ്വതീ സമ:യല്‍ ക്രൌഞ്ചമിഥുനാദേമവധീ: കാമമോഹിതം”

എന്ന ശ്ലോകരൂപത്തില്‍ പുറത്തുവന്നു.

ഈ ശ്ലോകം ചൊല്ലിത്തീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തില്‍ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാന്‍ വാത്മീകിയെ ഉപദേശിച്ചു. ശ്രീരാമന്റെ ഭൂതകാലവും വര്‍ത്തമാനകാലവും ബ്രഹ്മാവു തന്നെ വാത്മീകിക്ക് പറഞ്ഞു കൊടുത്തു.

ഇരുപത്തിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതി തീര്‍ത്തു.അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം,യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.

[തിരുത്തുക] ഉള്ളടക്കം

സീത, രാമന്‍, ലക്ഷ്മണന്‍, ഹനുമാന്‍:രാമായണത്തിലെ പ്രധാനകഥാപാത്രങ്ങള്‍
Enlarge
സീത, രാമന്‍, ലക്ഷ്മണന്‍, ഹനുമാന്‍:രാമായണത്തിലെ പ്രധാനകഥാപാത്രങ്ങള്‍

അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ വളച്ചുകെട്ടില്ലാതെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വര്‍ണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം, മകന്റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം മുതലായവയും, ദൈവീകഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നില്‍ക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.

ഹിന്ദുതത്വശാസ്ത്രത്തിന്റെ ആണിക്കല്ല്‌ പാകിയിരിക്കുന്നത്‌ രാമായണത്തിന്റെ രണ്ടാം ഭാഗത്താണ്‌. പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തില്‍ ജീവിച്ചിരുന്ന ദ്രാവിഡര്‍ക്കു മേല്‍ ആര്യന്മാര്‍ക്കുണ്ടായ വിജയമത്രെ രാമായണം. ഈ വാദം പൌരസ്ത്യ‍ ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ല. രാമന്‍ ആര്യവംശസ്ഥാപകന്‍ ആണെന്നുള്ളതിന്‌ യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താന്‍ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമന്‍ അര്‍ഹരായവര്‍ക്കു തന്നെ തിരിച്ചുനല്‍കുകയും ചെയ്തല്ലോ.

വാത്മീകിയാല്‍ എഴുതപ്പെട്ട രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം എന്നിങ്ങനെ. കാണ്ഡങ്ങളെ വീണ്ടും സര്‍ഗങ്ങളായും തിരിച്ചിരിക്കുന്നു.

പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അവര്‍ പറയുന്നത്‌ രാമായണത്തില്‍ ശരിക്കും അഞ്ചുകാണ്ഡങ്ങളേ ഉള്ളത്രെ. ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേര്‍ത്തവയാണ്‌ എന്നാണ്‌. തങ്ങളുടെ വാദങ്ങള്‍ക്ക്‌ ഉപോദ്ബലകമായി അവര്‍ പറയുന്ന അനുമാനങ്ങള്‍ ഇവയാണ്‌.

  1. രാമായണത്തിന്റെ താത്വികമായ അവസ്ഥ രാമന്റെ കിരീടധാരണത്തില്‍ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേര്‍ത്തതാകണം. രാമായണപാരായണത്തില്‍ ഇപ്പോഴും പട്ടാഭിഷേകം വരെ അല്ലെ വായിക്കാറുള്ളു. കൂടാതെ ഭാരതീയ കവികള്‍ തങ്ങളുടെ കൃതികള്‍ എപ്പോഴും ശുഭപര്യവസായി ആയി ആണ്‌ നിലനിര്‍ത്തുക. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കില്‍ കഥ തികച്ചും ശുഭപര്യവസായി ആണ്‌ ഇതും മേല്‍പറഞ്ഞ വാദത്തിന്‌ ബലം പകരുന്നു.
  2. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമന്‍ വിഷ്ണുവിന്റെ അവതാരമാണ്‌. എന്നാല്‍ മറ്റുകാണ്ഡങ്ങളില്‍ രാമന്‍ സാധാരണ മനുഷ്യനാണ്‌.
  3. ബാലകാണ്ഡത്തിന്റെ ഒന്നാം സര്‍ഗത്തില്‍ നാരദമുനി വാത്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതില്‍ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ല.

എന്നാല്‍ പൌരസ്ത്യ‍ ചരിത്രകാരന്മാര്‍ ഈവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. അവരുടെ വാദത്തിന്‌ പിന്തുണയേകാനായി അവര്‍ നല്‍ക്കുന്ന തെളിവുകള്‍ ഇവയാണ്‌.

  1. പുരാതന ഭാരതീയ കവികളായ ഭാസന്‍, കാളിദാസന്‍, ഭവഭൂതി, ദിങ്ങ്‌നാഗന്‍ മുതലായവരും പുരാതനഭാരതീയ കൃതിയായ 'ആനന്ദവര്‍ദ്ധനാചാര്യവും' വാത്മീകീ രാമായണത്തെ അതിന്റെ ഇന്നത്തെ രൂപത്തില്‍ തന്നെ ആണ്‌ കാണുന്നത്‌.
  2. ബാലഉത്തരകാണ്ഡങ്ങളിലൊഴികെ മറ്റെല്ലായിടത്തും രാമന്‍ മനുഷ്യനാണെന്നു പറയുന്നത്‌ ശരിയല്ല, കാരണം രാമായണത്തിലുടനീളം രാമന്റെ മനുഷ്യത്വമാണ്‌ മുന്നിട്ടു നില്‍ക്കുന്നതെങ്കിലും കവി രാമന്റെ ദൈവികത്വത്തെ ഇടക്കിടെ പരാമര്‍ശിക്കുന്നുണ്ട്‌.
  3. ബാലകാണ്ഡത്തിന്റെ ഒന്നാം സര്‍ഗത്തില്‍ നാരദമുനി പ്രധാന രാമായണകഥ വളരെ ചുരുക്കിയാണു പറഞ്ഞു കൊടുക്കുന്നത്‌, അതില്‍ താരതമ്യേന അപ്രധാനമായ ബാലഉത്തരകാണ്ഡങ്ങളിലെ കഥ ഇല്ലാത്തതില്‍ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലത്രെ.

[തിരുത്തുക] കര്‍ത്തൃത്തവും കാലവും

ഒരു വേടനായിരുന്ന വാത്മീകി സപ്തര്‍ഷിമാരുടെ പ്രേരണകൊണ്ട്‌ സന്യാസിയാകുകയും അങ്ങിനെ ഇരിക്കെ തമസാ നദിയില്‍ സ്നാനത്തിനായി പോകുന്ന വഴിക്ക്‌ കാട്ടാളന്റെ അമ്പേറ്റു വീഴുന്ന ക്രൌഞ്ച മിഥുനങ്ങളെ കണ്ട്‌ മനോവേദനയാലാണ്‌ മറ്റൊരു ദുഃഖകഥയായ രാമായണം രചിക്കാന്‍ തുടങ്ങിയതെന്നുമാണ്‌ ഐതിഹ്യം, രാമായണം തുടങ്ങുന്നതു തന്നെ "മാ നിഷാദ...." (അരുതു കാട്ടാളാ..) എന്നാണല്ലോ.

ചരിത്രകാരന്മാര്‍ പറയുന്നത്‌ കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ്‌ രാമന്റെ കഥ എന്നത്രെ. വാത്മീകി അവ ശേഖരിക്കുകയും മെച്ചപ്പെടുത്തുകയും ഒന്നിച്ച്‌ ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ്‌ സാധ്യത.

രാമായണം വാത്മീകി ലവനും കുശനും വായ്മൊഴിയായി പറഞ്ഞു നല്‍കിയെന്നും അവരതു ശ്രീരാമസദസ്സില്‍ പാടിയെന്നുമാണ്‌ ഐതിഹ്യം, എന്നാല്‍ മഹാഭാരതമാകട്ടെ വ്യാസന്റെ ആവശ്യമനുസരിച്ച്‌ ഗണപതി എഴുതി സൂക്ഷിച്ചു എന്നും, ഇതു തന്നെ ലേഖനവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പാണ്‌ രാമായണം രചിക്കപ്പെട്ടത്‌ എന്നുള്ളതിന്‌ ഒരു നല്ല തെളിവാണ്‌. കൂടാതെ മഹാഭാരതം രാമായണത്തിലെ പല കഥകളും രാമായണ കഥതന്നെയും രാമായണത്തിലെ ഏതാനം ശ്ലോകങ്ങളും ഉദ്ധരിച്ചിരിക്കുന്നു. രാമായണത്തില്‍ ദക്ഷിണേന്ത്യ കൊടും വനം ആണെന്നും അവിടെ വാനരന്മാരും ആദിവാസികളും മാത്രമെ താമസിക്കുന്നുള്ളുവെന്നും പറയുമ്പോള്‍ മഹാഭാരതത്തില്‍ ദക്ഷിണഭാരതത്തിലെ പല രാജ്യങ്ങളുടേയും പേരുകള്‍ പരാമര്‍ശിക്കുന്നു. അര്‍ജ്ജുനന്‍ പാണ്ഡ്യരാജാക്കന്മാരെയും മറ്റും പരാജയപ്പെടുത്തിയ കഥ ഏറെ പ്രസിദ്ധമാണല്ലോ. അങ്ങിനെ നോക്കുമ്പോള്‍ രാമായണം മഹാഭാരതത്തേക്കാളും ഏതാനം നൂറ്റാണ്ടുകള്‍ മുമ്പെങ്കിലും രചിക്കപ്പെട്ടിരിക്കണം. മഹാഭാരതത്തിന്റെ കാലം ക്രിസ്തുവിനു മുമ്പ്‌ അഞ്ചാം നൂറ്റാണ്ടാണെന്നത്‌ ഏകദേശം തര്‍ക്കരഹിതമാണ്‌.

ഒരു ബൌദ്ധകൃതിയായ ദശരഥജാതകം മിക്കവാറും രാമായണത്തെ അനുവര്‍ത്തിക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ 38-ല്‍ ആണ്‌ പാലി ഭാഷയിലെ ഈ കൃതി രചിക്കപ്പെട്ടത്‌ എന്നകാര്യം സംശയമില്ലാത്തതാണ്‌. ക്രിസ്തുവിനു മുമ്പ്‌ 480-ല്‍ നിര്‍മ്മിക്കപ്പെട്ട പാടലീപുത്രം എന്ന നഗരം വരെ കഥാകേന്ദ്രത്തിനു സമീപമുള്ള സ്ഥലമായിട്ടും കൂടി രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇനി ബാലകാണ്ഡവും ഉത്തരകാണ്ഡവും പിന്നീട്‌ കൂട്ടിച്ചേര്‍ത്തവയാണെങ്കില്‍ കൂടി ആകൂട്ടിച്ചേര്‍ക്കല്‍ ക്രിസ്തുവിനു മുമ്പ്‌ രണ്ടാം നൂറ്റാണ്ടിലെങ്കിലും നടന്നിരിക്കണം കാരണം, ക്രി. മു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അശ്വഘോഷനും, കാളിദാസനും എല്ലാം രാമായണത്തെ അതിന്റെ ഇന്നത്തെ രൂപത്തില്‍ തന്നെ ആണ്‌ കണ്ടിരിക്കുന്നത്‌. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്‌ രാമായണത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത്‌, ക്രിസ്തുവിനു മുമ്പ്‌ ആറാം നൂറ്റാണ്ടെങ്കിലും ആകണം എന്നാണ്‌.

[തിരുത്തുക] ഉപസംഹാരം

വാത്മീകി പദപ്രയോഗങ്ങളില്‍ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളില്‍ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. ഒരു തികഞ്ഞ മനുഷ്യന്റെ കഥയായ രാമായണം അതിന്റെ പ്രശസ്തിമൂലം ഹിന്ദുമതത്തിലേക്ക്‌ വലിച്ചെടുക്കപ്പെടുകയായിരുന്നു. കാളിദാസന്‍, ഭവഭൂതി മുതലായവര്‍ തുടങ്ങി അനേകര്‍ക്ക്‌ പ്രചോദനമാകാന്‍ കവിക്ക്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകര്‍ ആദരിക്കുന്നതും.||

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com