Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഐക്യരാഷ്ട്ര സഭ - വിക്കിപീഡിയ

ഐക്യരാഷ്ട്ര സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐക്യരാഷ്ട്ര സഭ (United Nations) രാജ്യാന്തര സഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധ ശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എന്‍(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തിക വികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യമാക്കുന്നത്‌. 1945-ല്‍ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തില്‍ ഇന്ന് 191 അംഗരാജ്യങ്ങളുണ്ട്‌.

ഐക്യരാഷ്ട്രസഭയുടെ പതാക
Enlarge
ഐക്യരാഷ്ട്രസഭയുടെ പതാക

ഉള്ളടക്കം

[തിരുത്തുക] ഉത്ഭവം

രണ്ടാം ലോകമഹായുദ്ധ കാലത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യ രാഷ്ട്രങ്ങള്‍ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തിനുള്ള വിത്തുകള്‍ പാകിയതും അന്നത്തെ സഖ്യകക്ഷികള്‍ത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്‌റാന്‍ എന്നിവിടങ്ങളില്‍ച്ചേര്‍ന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളില്‍ ഈ ആശയം കൂടുതല്‍ ചര്‍ച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെ ഫ്രാന്‍സ്‌, ചൈന, ബ്രിട്ടണ്‍, അമേരിക്കന്‍ ഐക്യനാടുകള്‍(അമേരിക്ക), സോവ്യറ്റ്‌ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ പലതവണ യോഗംചേര്‍ന്ന് പുതിയ രാജ്യാന്തര സഹകരണ പ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, സാമൂഹിക സഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ലോകംമുഴുവനും ചര്‍ച്ചചെയ്തു.

ഒടുവില്‍ 1945 ഏപ്രില്‍ 25-ന് സാന്‍ഫ്രാസിസ്കോയില്‍ യു. എന്‍. രൂപീകരണ യോഗം ചേര്‍ന്നു. വിവിധ രാഷ്ട്ര നേതാക്കന്മാരും ലയണ്‍സ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. പ്രഥമ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത 50 രാജ്യങ്ങള്‍ രണ്ടുമാസത്തിനു ശേഷം ജൂണ്‍ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയില്‍ ഒപ്പുവച്ചു. ആദ്യ യോഗത്തില്‍ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങള്‍ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാ സമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാന്‍സ്‌, സോവ്യറ്റ്‌ യൂണിയന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളില്‍ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടര്‍ന്ന് 1945 ഒക്ടോബര്‍ 24ന്‌ ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി നിലവില്‍വന്നു.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 24-ന് യു . എന്‍ ദിനം ആചരിക്കുന്നു

[തിരുത്തുക] അംഗത്വം, ഘടന

ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം
Enlarge
ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം

യു. എന്‍. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തില്‍ താല്‍പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്ര സഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവതാഴെപ്പറയും പ്രകാരമാണ്‌.

  • പൊതുസഭ
  • സുരക്ഷാ സമിതി
  • സാമ്പത്തിക സാമൂഹിക സമിതി
  • ട്രസ്റ്റീഷിപ്‌ കൌണ്‍സില്‍
  • സെക്രട്ടേറിയറ്റ്‌
  • രാജ്യാന്തര നീതിന്യായ കോടതി


[തിരുത്തുക] പൊതുസഭ

പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേ ഉണ്ടാകൂ. വര്‍ഷത്തിലൊരിക്കലേ പൊതുസഭ യോഗം ചേരൂ. എല്ലാ വര്‍ഷവും സെപ്തംമ്പര്‍ ഒന്നിനു ശേഷമുള്ള ആ‍ദ്യത്തെ ചൊവ്വാഴ്ച തുടങ്ങി രണ്ടാഴ്ച നീണ്ടു നില്‍ക്കും സമ്മേളനം. സെക്യൂരിറ്റി കൌണ്‍സിലിന്റെ ആവശ്യപ്രകാരം മറ്റ് അടിയന്തിര സന്ദര്‍ഭങ്ങളിലും യോഗം ചേരാറുണ്ട്. പ്രധാന പ്രശ്നങ്ങളില്‍ പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം പൊതുസഭയില്‍.

പൊതു സഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് :

    1. നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും
    2. സാമ്പത്തികം, ധനകാര്യം
    3. സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം
    4. പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം
    5. ഭരണം, ബജറ്റ്
    6. നിയമകാര്യം
    7. പൊതുസഭയുടെ നടപടികളുടെ ഏകോപനത്തിനു ചുമതലപ്പെട്ട ജനറല്‍ കമ്മിറ്റി


[തിരുത്തുക] സുരക്ഷാസമിതി

അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വര്‍ഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേര്‍ന്നതാണു രക്ഷാസമിതി. ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങള്‍. അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഗണിക്കുക,ആയുധനിയന്ത്രണ നടപടികള്‍ ആസൂത്രണം ചെയ്യുക, അക്രമങ്ങള്‍ക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാര്‍ശ നല്‍കുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങള്‍. അഞ്ചു സ്ഥിരാംഗങ്ങള്‍ക്കും വീറ്റോ പവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിര്‍ത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാന്‍ അഞ്ചു സ്ഥിരം അംഗങ്ങളുടേതുള്‍പ്പെടെ ഒന്‍പത് അംഗങ്ങളുടെ വോട്ട് വേണം.


[തിരുത്തുക] സാമ്പത്തിക സാമൂഹിക സമിതി

മൂന്നുവര്‍ഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണിത്. മൂന്നിലൊന്ന് ഭാഗം വര്‍ഷം തോറും റിട്ടയര്‍ ചെയ്യുന്നു. രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാര്‍ഗ്ഗങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല. ഗതാഗത, വാര്‍ത്താവിനിമയ കമ്മീഷന്‍, സ്ഥിതിവിവരക്കണക്ക് കമ്മീഷന്‍, സാമൂഹിക കമ്മീഷന്‍, ജനസംഖ്യാ കമ്മീഷന്‍, മയക്കുമരുന്നു വിരുദ്ധ കമ്മീഷന്‍,മനുഷ്യാവകാശ കമ്മീഷന്‍, സ്ത്രീസമത്വ കമ്മീഷന്‍, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷന്‍ തുടങ്ങിയവ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.


[തിരുത്തുക] ട്രസ്റ്റീഷിപ്പ് കൌണ്‍സില്‍

പൂര്‍ണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌണ്‍സിലിലെ അംഗങ്ങള്‍. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എന്‍ ട്രസ്റ്റീഷിപ്പ്. പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ 1944-ല്‍ കോളനി വിമോചനം പൂര്‍ത്തിയായതാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍.


[തിരുത്തുക] രാജ്യാന്തര നീതിന്യായ കോടതി

ന്യൂയോര്‍ക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയും സെക്യൂരിറ്റി കൌണ്‍സിലും കൂടി 9 വര്‍ഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തില്‍ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാന്‍ പാടില്ല. ഒന്‍പത് വര്‍ഷമാണ് ജഡ്ജിമാരുടെ കാലാവധി , പ്രസിഡന്റിനു മൂന്നു വര്‍ഷവും. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീര്‍പ്പ് കല്‍പ്പിക്കുന്നു. നെതര്‍ലാന്റിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം


[തിരുത്തുക] സെക്രട്ടേറിയറ്റ്

രക്ഷാസമിതിയുടെ ശുപാര്‍ശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്.അഞ്ചു വര്‍ഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറല്‍, അദ്ദേഹത്തെ സഹായിക്കാന്‍ അണ്ടര്‍ സെക്രട്ടറി ,ജനറല്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്നിവരുണ്ട്

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com