Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
User talk:Simynazareth/Talk archive 1 - വിക്കിപീഡിയ

User talk:Simynazareth/Talk archive 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങള്‍ക്കു നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ താങ്കള്‍ക്ക്‌ ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ദെ' (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ‍ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.

താങ്കള്‍ ഉപ്പ് എന്ന തലക്കെട്ടിലിട്ടിരുന്ന കവിത കണ്ടു. ആരുടെ കവിതയാണതെന്നും, പകര്‍പ്പവകാശരഹിതമാണോ അതെന്നും താങ്കള്‍ പറയുകയാണെങ്കില്‍ ആ കവിത വിക്കിവായനശാലയിലേക്കു മാറ്റാമായിരുന്നു. വിക്കിപീഡിയ പ്രതീക്ഷിക്കുന്നതു വിജ്ഞാന പ്രദമായ ലേഖനങ്ങളെ ആണല്ലോ. നന്ദി--പ്രവീണ്‍ 17:32, 22 ജൂലൈ 2006 (UTC)

ഉള്ളടക്കം

[തിരുത്തുക] എസ്.കെ.പൊറ്റെക്കാട്ട്

ലേഖനത്തിലെ ചിത്രം കാണാന്‍ സാധിക്കുന്നില്ല, പിന്നെ അടിയിലാ‍യി “Example.jpg” എന്ന ചിത്രവും കാണുന്നു,ശ്രദ്ധിക്കുമെന്നു കരുതുന്നു. നന്ദി. Deepugn 20:50, 22 ജൂലൈ 2006 (UTC)

[തിരുത്തുക] നന്ദി

മലയാളം വിക്കിപീഡിയയ്ക്കായി താങ്കള്‍ ചെയ്യുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്റെ അഭിപ്രായത്തില്‍ കവികളുടെ വാക്കുകളേക്കാളും കവിയുടെ ജീവിതത്തിനല്ലേ ഇവിടെ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്, പകര്‍പ്പവകാശരഹിതമായ പുസ്തകങ്ങള്‍ക്കായി വിക്കിഗ്രന്ഥശാല ഉണ്ടല്ലോ. താങ്കള്‍ അപ്‌ലോഡു ചെയ്യുന്ന ചിത്രങ്ങള്‍ പകര്‍പ്പവകാശരഹിതമാണെന്നും വിശ്വസിക്കട്ടെ. നന്ദി. --പ്രവീണ്‍ 06:00, 23 ജൂലൈ 2006 (UTC)


താങ്കള്‍ ശരിയാണ്. കവിതമാത്രമാകരുതെന്നാണ് ഞാനുദ്ദേശിച്ചത് ;-). സംവാദം താളുകളില്‍ ഒപ്പു പതിപ്പിക്കാന്‍ മറക്കരുത്. ഞാനും പണ്ടു മറന്നിരുന്നു. ഒരു കാര്യം കൂടി ചുരുക്കെഴുത്തിനായുള്ള (ഉദാ: ഒ.എന്‍.വി ; ഒ. എന്‍. വി; ഒ എന്‍ വി) ഒരു മാനദണ്ഡത്തിനായുള്ള താങ്കളുടെ അഭിപ്രായം വിക്കിസമൂഹം സംവാദം താളില്‍ അറിയിക്കുമല്ലോ. കീഴ്‌വഴക്കങ്ങള്‍ താളില്‍ കൊടുത്തിരിക്കുന്നതിനുപരിയായി ഡോട്ടിനു ശേഷം ഒരു സ്പേസിടുന്ന രീതി കൂടുതല്‍ അഭികാമ്യമായി ഞാന്‍ കരുതുന്നു. --പ്രവീണ്‍ 06:24, 23 ജൂലൈ 2006 (UTC)

[തിരുത്തുക] ഗ്ലൂമി സണ്‍‌ഡേ

സുഹൃത്തേ,

ഗ്ലൂമി സണ്‍‌ഡേ ഗാനത്തിന്‍റെ സ്വതന്ത്ര തര്‍ജ്ജമ കണ്‍‌ടു. നന്നായിരിക്കുന്നു. പക്ഷേ, താങ്കള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് അത്രയൊന്നും വികാരതീവ്രമല്ലാത്ത റെസ്യൂ സെരെസ്സിന്‍റെ വരികളാണ്. ഈ ഗാനത്തിന്‍റെ പ്രത്യേക ചരിത്രം തുടങ്ങുന്നത്, ലെയ്സിയോ ജെയ്‌വോന്‍ വരികള്‍ മാറ്റിയപ്പോളാണെന്നു തോന്നുന്നു. താഴെ കാണിച്ചിരിക്കുന്ന ലിങ്കില്‍, ഈ ഗാനത്തിന്‍റെ വിവിധ രചയിതാക്കളുടെ വരികള്‍ കാണാം. കൂടുതല്‍ ശരിയായ വരികള്‍ കൂടി തര്‍ജ്ജമ ചെയ്ത് കാണിക്കുമല്ലോ.

http://www.phespirit.info/gloomysunday/lyrics_lewis.htm

മാത്രവുമല്ല, താങ്കള്‍ ഇപ്പോള്‍, മലയാളം തര്‍ജിമ എന്ന പേരില്‍ ഒരു പുതിയ ലേഖനം ഉണ്ടാക്കിയിരിക്കുകയാണ്. ആ പേര്‍് മാറ്റുന്നതാണ് ശരി എന്നു തോന്നുന്നു. പകര്‍പ്പവകാശമുള്ള ഗാനങ്ങളുടെ സ്വതന്ത്ര തര്‍ജ്ജമ പകര്‍പ്പവകാശപ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ എന്നു കൂടി നോക്കുക.

സചി

[തിരുത്തുക] എസ്.കെ പൊറ്റക്കാട്

പേജ് കണ്ടു , ഇപ്പോള്‍ ശരിയായി.
Deepugn 18:03, 23 ജൂലൈ 2006 (UTC)

[തിരുത്തുക] ചില നിര്‍ദ്ദേശങ്ങള്‍

സുഹൃത്തേ,

മലയാളം വിക്കിപീഡിയയില്‍ സജീവ സാന്നിധ്യമാകുന്നതിനു നന്ദി. ലേഖനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഉപകരിച്ചേക്കാവുന്ന ഒന്നു രണ്ടു നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.

1. ലേഖനങ്ങള്‍ക്ക് തലക്കെട്ട് നല്‍കുമ്പോള്‍ ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുക. ആത്മഹത്യാ ഗാനത്തിന്റെ പരിഭാഷയ്ക്ക് മലയാള തര്‍ജമ എന്നു തലക്കെട്ടു നല്‍കിയാല്‍ ഏതു തര്‍ജ്ജമ, എന്തു തര്‍ജ്ജമ എന്നൊക്കെ സംശയം വരുമല്ലോ. ഇതിലൊക്കെ ഉപരിയായി, വിക്കിപീഡിയയ തര്‍ജമകളോ കവിതാ രൂപങ്ങളോ പ്രസിദ്ധീകരിക്കാനുള്ള വേദിയല്ല എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

2. ഏതാനും ലേഖനങ്ങള്‍ക്കൊപ്പം താങ്കള്‍ ചില ചിത്രങ്ങള്‍ ചേര്‍ത്തിരിക്കുന്നതും ശ്രദ്ധിച്ചു. ചിത്രങ്ങള്‍ ഉള്‍പ്പെടുന്നത് എപ്പോഴും സ്വാഗതാര്‍ഹമാണ്. എന്നാല്‍ പകര്‍പ്പവകാശ പ്രശ്നങ്ങളില്ലാത്ത ചിത്രങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തേണ്ടത്. താങ്കള്‍ ചേര്‍ത്ത ചില ചിത്രങ്ങള്‍ മറ്റുചില വെബ്‌സൈറ്റുകളില്‍ നിന്ന് കടംകൊണ്ടതാണെന്നു മനസിലാക്കുന്നു. മറ്റു വെബ് സൈറ്റുകളുടെ എന്നല്ല അച്ചടി മാസികകളുടെയോ പത്രങ്ങളുടെയോ സ്കാന്‍ ചെയ്ത ചിത്രങ്ങള്‍ പോലും ഇവിടെ ഉള്‍പ്പെടുത്തുന്നതിനു നിയമ തടസങ്ങളുണ്ട്. മേല്പറഞ്ഞ ഗണത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുമുന്‍‌പായി അവയുടെ പ്രസാധകരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. അവരുടെ സമ്മതം ആ ചിത്രത്തിന്റെ സംവാദ താളില്‍ രേഖപ്പെടുത്തുകയും വേണം. പകര്‍പ്പവകാശ നിയമങ്ങള്‍ക്ക് നമ്മള്‍ അതിന്റേതായ സ്ഥാനം നല്‍കണമല്ലോ.

3. താങ്കള്‍ മലയാളം ടൈപ്പു ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടോ ഉപകരണമോ ചില തെറ്റുകള്‍ വരുത്തുന്നുണ്ട്. ന്റെ എന്നത് താങ്കളുടെ ലേഖനങ്ങളില്‍ ന്‍‌റെ എന്നായി മാറുന്നു. ഇതും ശ്രദ്ധിക്കുമല്ലോ.

മലയാളം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ തുടര്‍ന്നും പങ്കാളിയാവുക. ആശംസകള്‍ !!!

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)03:45, 24 ജൂലൈ 2006 (UTC)

[തിരുത്തുക] തലക്കെട്ട്

വിക്കിപീഡിയയ്ക്കായി ലേഖനങ്ങള്‍ തയ്യാറാക്കാന്‍ താങ്കള്‍ക്ക് സന്തോഷമേയുള്ളു എന്നറിഞ്ഞതില്‍ ഏറേ സന്തോഷം. തലക്കെട്ടുകള്‍ തിരഞ്ഞെടുക്കാന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കുമല്ലോ, നന്ദി. --പ്രവീണ്‍ 16:28, 26 ജൂലൈ 2006 (UTC)

[തിരുത്തുക] വിമര്‍ശനം

മലയാള സാഹിത്യ വിമര്‍ശകര്‍ എന്നോ മറ്റോ അല്ലേ കൂടുതല്‍ യോജ്യം? മറ്റൊരു കാര്യം കൂടി: സഫലം ആണ് ശരി എന്നു തോന്നുന്നു (യൂസര്‍ താളില്‍) --പ്രവീണ്‍ 19:13, 29 ജൂലൈ 2006 (UTC)

[തിരുത്തുക] ശൂന്യം

കുറെയേറെ ശൂന്യമായ താളുകള്‍ തുടങ്ങിയിരിക്കുന്നതു കണ്ടു. ഒന്നുമില്ലാതെ പേജു തുടങ്ങുന്നത് അത്ര നല്ല പ്രവണതയല്ല. ഒന്നോ രണ്ടോ വരികളെങ്കിലും ചേര്‍ക്കുന്നതാണു നല്ലത്. ലേഖനങ്ങള്‍ കഴിവതും ബാലന്‍‌സ് ചെയ്തെഴുതുവാന്‍ ശ്രദ്ധിക്കുമല്ലോ. നന്ദി.

Manjithkaini 06:17, 6 ഓഗസ്റ്റ്‌ 2006 (UTC)

[തിരുത്തുക] തലക്കെട്ടുകള്‍

വാസ്തു വിദ്യ, വസ്ത്ര ധാരണം, വിനോദം, ഭാഷ മുതലായ ലേഖനങ്ങള്‍ കണ്ടു. ഇത്തലക്കെട്ടുകളൊക്കെയും ലേഖനങ്ങള്‍ക്കു യോജിക്കുന്നുണ്ടോ എന്നു സംശയം. ഭാഷ എന്നു പറഞ്ഞാല്‍ കേരളത്തിലെ ഭാഷ എന്നര്‍ത്ഥമില്ലല്ലോ. അതുപോലെ തന്നെ മേല്‍പ്പറഞ്ഞ ലേഖനങ്ങളിലെ ഉള്ളടക്കങ്ങളൊക്കെ തന്നെയും കേരളം എന്ന ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്നും എനിക്കു തോന്നുന്നു. നന്ദി. --പ്രവീണ്‍ 17:54, 17 ഓഗസ്റ്റ്‌ 2006 (UTC)

ഇംഗ്ലീഷില്‍ മറ്റു വിജ്ഞാനസ്രോതസ്സുകള്‍ ഉണ്ടെന്നു കരുതി നാം മലയാളത്തില്‍ അവ ഉണ്ടാക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. ഉണ്ടെങ്കില്‍ നന്ന് എന്നല്ലേ താങ്കളുടെ അഭിപ്രായം തന്നെ. അല്ലങ്കില്‍ തന്നെ കേരളത്തിനു വെളിയില്‍ എത്രയോ മലയാളി കുടുംബങ്ങളുണ്ടാകാം, മലയാളികള്‍ ഒരു പക്ഷെ ഇന്ത്യന്‍ പൌരന്മാരോ കേരളം കണ്ടിട്ടുള്ളവരോ പോലുമാകണമെന്നില്ല. തലക്കെട്ടുകള്‍ക്കെ ‘കേരളത്തിലുള്ളവരുടെ‘ എന്നുള്ള അര്‍ത്ഥവും ഇല്ലന്നു മാത്രമാണ് ഞാനുദ്ദേശിച്ചത്. ഫ്രഞ്ചു വിക്കിപീഡിയയിലെ ഭാഷ ലേഖനം കാണൂ അതു ഫ്രഞ്ചുഭാഷയേക്കുറിച്ചോ ഫ്രാന്‍സില്‍ സംസാരിക്കുന്ന ഭാഷകളെ കുറിച്ചോ അല്ലല്ലോ. അത്രമാത്രമേ ഞാന്‍ കണക്കാക്കിയുള്ളു. കൂടാതെ മലയാളം എന്ന ലേഖനം നമുക്ക് സ്വന്തമായിട്ടുമുണ്ടല്ലോ..--പ്രവീണ്‍ 18:46, 17 ഓഗസ്റ്റ്‌ 2006 (UTC)

വെട്ടിലും വെട്ട്ക്കിളിയും രണ്ടാണ് എന്നാണ്. എന്‍റെ അറിവ്. ‌വെട്ടില്‍ പച്ചക്കുതിരയാണ് എന്നും തോന്നുന്നു. ഒരു വിദഗ്ദഭിപ്രായം തേടേണ്ടിയിരിക്കുന്നു.

---

വിക്കിപീഡിയയില്‍ ലോക്കലൈസേഷന്‍ എന്നതുകൊണ്ട് പ്രാദേശികമായ കാര്യങ്ങള്‍ മാത്രം എഴുതുക എന്നല്ല അര്‍ത്ഥമാക്കുന്നത്. വിജ്ഞാനം എല്ലാവരിലുമെത്തിക്കുക എന്നതാണല്ലോ വിക്കിഫൌണ്ടേഷന്റെ ലക്ഷ്യം തന്നെ. അതിനുള്ള ഉപാധിയായാണു് എല്ലാ ഭാഷകളിലും എഡിഷനുകള്‍ എന്ന ആശയം നടപ്പിലാക്കുന്നത്. ഇംഗ്ലീഷില്‍ തെരഞ്ഞാല്‍ കിട്ടുന്ന കാര്യങ്ങള്‍ എന്തിനു മലയാളത്തിലാക്കണം എന്നു താങ്കള്‍ ചോദിച്ചിരിക്കുന്നതു ശ്രദ്ധിച്ചു. ആ ചോദ്യം അല്‍‌പം പഴയതാണെന്നാണ് എന്റെ അഭിപ്രായം. യുണികോഡിന്റെ വരവോടെ സോഫ്റ്റ്വെയറുകള്‍ പോലും ലോക്കലൈസേഷനു പ്രാധാന്യം കൊടുക്കുന്നതെന്തിന് എന്നാണെന്റെ മറുചോദ്യം. താങ്കള്‍ പറഞ്ഞ കേരള സംസ്കാരം, ചരിത്രം എന്നിവയൊക്കെ ഇംഗ്ലീഷിലല്ലേ കൂടുതല്‍ എഴുതപ്പെടേണ്ടത്. അതൊന്നും ഇവിടെ വേണ്ട എന്ന അഭിപ്രായം എനിക്കില്ല. എല്ലാം ഒരു പോലെ പ്രധാനമാണ്. മറ്റൊരു കാര്യം വിക്കിപീഡിയയില്‍ എഴുതപ്പെടുന്ന എല്ലാ ലേഖനങ്ങളും വ്യക്തമായ റഫറന്‍സുകളോടെ വേണം എന്ന നിഷ്കര്‍ഷയുണ്ട്. മലയാളനാട്ടില്‍ നിന്നും മൈലുകള്‍ ദൂരെയിരുന്ന് ഈ പ്രൊജക്ടില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് റഫറന്‍സുകള്‍ക്കായി സമീപിക്കാന്‍ അധിക സ്ഥലങ്ങളില്ല. സ്വന്തം നിരീക്ഷണങ്ങള്‍ ഒരു കാരണവശാലും വിക്കിയില്‍ സ്വീകാര്യമല്ലതാനും. അപ്പോള്‍ തല്‍ക്കാലം ചെയ്യാവുന്നത് ഇതര വിക്കികളില്‍ റഫറന്‍‌സുകളോടെ എഴുതപ്പെട്ടിരിക്കുന്നവയുടെ ലോക്കലൈസേഷനാണ്. ഇവിടെയും ഓണം, കഥകളി തുടങ്ങിയ കാര്യങ്ങളൊന്നും ഇംഗ്ലീഷ് വിക്കിയില്‍ നിന്നു വിവര്‍ത്തനം ചെയ്യുന്നതിലും അര്‍ത്ഥമില്ലെന്നു പറഞ്ഞുകൊള്ളട്ടെ. മൊത്തത്തില്‍ ഇതര വിക്കികളില്‍ നിന്നുള്ള പരിഭാഷകളെ പ്രാധാന്യം കുറച്ചു കണേണ്ട എന്നു പറയുകയായിരുന്നു. വിക്കിപീഡിയ എന്ന ആശയത്തിന്റെ പിന്തുടര്‍ച്ച തന്നെയാണത്. Wikipedia എന്നുള്ളത് എത്ര ശ്രമിച്ചിട്ടും വൈക്കിപീഡിയ എന്നുവായിക്കാന്‍ പറ്റുന്നില്ല. താങ്കള്‍ ഒരു തമാശയ്ക്ക് അങ്ങനെ എഴുതിയതാവും അല്ലേ. ഹവായിയന്‍ ഭാഷയിലെ wiki wiki എന്ന പ്രയോഗത്തില്‍ നിന്നാണ് വിക്കി സോഫ്റ്റ്വെയറും വിക്കിപീഡിയയും ഉണ്ടായതെന്നറിയാമല്ലോ. അതിന്റെ ഉച്ചാരണം <WICK-ee> എന്നു തന്നെയാണ്; സംശയം വേണ്ട.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 03:13, 18 ഓഗസ്റ്റ്‌ 2006 (UTC)

[തിരുത്തുക] ശൂന്യമായ താളുകള്‍

വിക്കിപീഡിയയ്ക്കായി പ്രവര്‍ത്തിക്കാന്‍ താങ്കള്‍ കാണിക്കുന്ന ആര്‍ജ്ജവം അഭിനന്ദനാര്‍ഹമാണ്‌. കൂട്ടത്തില്‍ പറയട്ടെ താങ്കള്‍ തുടങ്ങിയിരിക്കുന്ന ഒട്ടനവധി ശൂന്യമായ താളുകളില്‍ ഏതാനം വരികളെങ്കിലും ചേര്‍ത്ത് അതൊരു ലേഖനമാക്കാന്‍ ശ്രദ്ധിക്കുമല്ലോ. കേവലം ചിത്രങ്ങളും ഫലകങ്ങളും അറിവു യാതൊന്നും പങ്കുവെയ്ക്കുന്നില്ലന്നാണ് എന്റെ വിശ്വാസം --പ്രവീണ്‍:സംവാദം‍ 13:26, 25 ഓഗസ്റ്റ്‌ 2006 (UTC)

[തിരുത്തുക] നന്ദി

ഫ്രാന്‍സിസ്, വളരേ നന്ദി.മുരാരി (സംവാദം) 05:37, 19 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] സഹസ്ര വിക്കി

പ്രിയ സുഹൃത്തേ,

മലയാളം വിക്കിയില്‍ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താന്‍ താങ്കള്‍ നടത്തിയ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. കൂടുതല്‍ നേട്ടങ്ങള്‍ക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)15:40, 20 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] രാഷ്ട്രപതികളുടെ ഫലകം

ഫ്രാന്‍സിസ്,

{{Template:Indian Presidents}} എന്ന ഫലകം കണ്ടീല്ലേ? ഒരേണ്ണം വിക്കിപീഡിയ:ഫലകങ്ങള്‍ എന്ന താ‍ളില്‍ ഉണ്ടായിരന്നല്ലോ. മുരാരി (സംവാദം) 13:26, 25 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] ഫലകം

പ്രിയ ഫ്രാന്‍സിസ്, താങ്കള്‍ ഉണ്ടാക്കിയ Presidents of India എന്ന ഫലകം ഡിലീറ്റ് ചെയ്തിട്ടുണ്ട്. താങ്കളുടെ ഫലകത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് ഹിദായത്തുള്ള , ബാദപ്പ ദാനപ്പ ജട്ടി എന്നിവര്‍ ആക്ടിംഗ് പ്രസിഡന്റുമാര്‍ ആയിരുന്നു അതുകൊണ്ട് അവരെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നൊരു ചെറിയ സംശയം. ഉണ്ടെന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ അത് പഴയ ഫലകത്തില്‍ ചേര്‍ക്കുക {{Template:Indian Presidents}}

ദീപു [Deepu] 17:23, 25 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] ഫലകം (ഇന്ത്യയിലെ രാഷ്ട്രപതിമാര്‍)

താങ്കളുടെ അഭിപ്രായം ശരിതന്നെയെന്നു തോന്നുന്നു, ആക്ടിംഗ് എന്ന കുറിപ്പ് ചേര്‍ത്തതു കൊണ്ട് വായനക്കര്‍ക്ക് കാര്യം വ്യക്തമാവുകയും ചെയ്യും.

നന്ദി, ദീപു [Deepu] 16:40, 26 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] പുതിയ താളുകള്‍

പ്രിയ സിമി,

കുറച്ചു നാളായി ഉള്ള ബഗ്ഗാണത്. മീഡിയാവിക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തു ശരിയാക്കാം. ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി. --Manjithkaini 04:18, 27 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] റീഡയറക്ടുകള്‍: മറുപടി

പ്രിയ സിമീ, ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ബറുണ്ടി എന്ന് എഴുതിയിരിക്കുന്നത് /bəˈɹʊndɪ/ എന്നാണ്, സമീപത്തുള്ള മലയാളം ഉച്ചാരണം ബറുണ്ടി എന്നല്ലേ, എരിട്രിയ, ʾĒrtrā എന്നും കുറിച്ചിരിക്കുന്നു--പ്രവീണ്‍:സംവാദം‍ 12:49, 27 സെപ്റ്റംബര്‍ 2006 (UTC)

എന്താ ചെയ്യുക സിമീ, വ്യക്തമായ വിവരമുള്ള ആരെങ്കിലും ശരിയാക്കുമെന്നു കരുതാം--പ്രവീണ്‍:സംവാദം‍ 19:28, 27 സെപ്റ്റംബര്‍ 2006 (UTC)
Burundi എന്നെഴുതിയതുകൊണ്ട് ബറുണ്ടി ബുറുണ്ടി ആകണമെന്നില്ല. ഇംഗ്ലീഷ് വിക്കിയില്‍ നല്‍കിയിരിക്കുന്നത് ഐ.പി.എ, ഉച്ചാരണമാണ്. അതുതന്നെ സ്വീകരിക്കുകയാണു നല്ലത്. എഴുത്തിനനുസരിച്ചാണെങ്കില്‍ Burmaയെ നമ്മള്‍ ബുര്‍മ്മ ആക്കണമായിരുന്നല്ലോ :). എറിട്രിയയുടെ കാര്യത്തില്‍ ഉറപ്പില്ല. --Manjithkaini 20:03, 27 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] അഭിനന്ദനങ്ങള്‍

ബോറിസ് പാസ്തനാര്‍ക്കിനെ കുറിച്ചു് ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനം വളരെ നല്ല രീതിയില്‍ മലയാളത്തിലേയ്ക്ക് തര്‍ജമപ്പെടുത്തിയതിനു് എന്റെ അഭിനന്ദനങ്ങള്‍ - പെരിങ്ങോടന്‍ 09:35, 28 സെപ്റ്റംബര്‍ 2006 (UTC)

ഫ്രാന്‍സിസ്,

നൊബേല്‍ ലൊറേറ്റ്സ് എല്ലാം നന്നാകുന്നുണ്ട്. ഇനിയും പോരട്ടേ ;). ഇംഗ്ലീഷ് വിക്കിയിലെ റഫറന്‍‌സുകള്‍ക്കൂടി നമുക്ക് ഇങ്ങോട്ടേക്കു മാറ്റാവുന്നതാണ്. മീഡിയാവിക്കി അപ്‌ഡേഷന്‍ നോക്കുന്നുണ്ട്. നന്ദി. --Manjithkaini 03:53, 29 സെപ്റ്റംബര്‍ 2006 (UTC)

[തിരുത്തുക] Malampuzha Dam

ഇടുക്കിയും മുല്ലപെരിയാറും വേറേ വേറേയാണ്. ഇടുക്കി ഇന്ത്യയിലേ (ഏഷ്യയിലേയും) ഏറ്റവും വലിയ ആര്‍‌ച്ച് ഡാമാണ്. മുല്ലപെരിയാര്‍ ഒരു ചെറിയ മേസണറി ഡാമാണ്.ഇവ രണ്ടില്ലും ഏകദേശം 30 കീ മി.(ആദ്യം മുല്ലപെരിയാര്‍) ദൂര വ്യത്യാസത്തില്‍ പെരിയാറില്‍ തന്നെയാണ് പണിതിരികുന്നത്.മുരാരി (സംവാദം) 05:31, 5 ഒക്ടോബര്‍ 2006 (UTC)

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com