Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
നെല്ലിയാമ്പതി - വിക്കിപീഡിയ

നെല്ലിയാമ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെല്ലിയാമ്പതി - പോത്തുണ്ടിയില്‍ നിന്നുള്ള ദൃശ്യം
Enlarge
നെല്ലിയാമ്പതി - പോത്തുണ്ടിയില്‍ നിന്നുള്ള ദൃശ്യം

കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. തെയില, കാപ്പി തോട്ടങ്ങള്‍ക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതി ഊട്ടിയെപ്പോലെ വിനോദസഞാരത്തിനു വേണ്ടി വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഇതുകൊണ്ടായിരിക്കാം പാ‍വപ്പെട്ടവന്റെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നത്. നെല്ലിയാമ്പതിയിലേക്കുള്ള യാത്ര മനോഹരമാണ്. നെന്മാറയില്‍ നിന്നു മാത്രമേ നെല്ലിയാമ്പതിയിലേക്ക് പോകാനാവു. നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്. കൈകാട്ടിയില്‍‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെല്‍‌വയലുകളില്‍ കാര്‍ഷിക ജലസേചനത്തിന് ജലം നല്‍കുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ ഈ വഴിയില്‍ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോള്‍ കാണുന്ന സര്‍ക്കാര്‍ വനങ്ങളില്‍ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. വഴിയില്‍ കുരങ്ങ്, മാന്‍, മുള്ളന്‍‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയില്‍ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.

ഉള്ളടക്കം

[തിരുത്തുക] താമസം, ഭക്ഷണം

നെല്ലിയാമ്പതി മലകളിലെ ഒരു ചെറിയ കാട്ടരുവി
Enlarge
നെല്ലിയാമ്പതി മലകളിലെ ഒരു ചെറിയ കാട്ടരുവി

കൈകാട്ടിയില്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്. ഇവിടെ താമസ സൌകര്യങ്ങള്‍ എത്തിച്ചേരുന്നതിനു മുന്‍പേ തന്നെ ഉറപ്പിക്കാം. സസ്യ-സസ്യേതര ഭക്ഷണം ഇവിടേ ലഭ്യമാണ്.

പുറം ലോകവുമായുള്ള ഏക പൊതു ഗതാ‍ഗത മാര്‍ഗ്ഗം കെ.എസ്.ആര്‍.ടി.സിയുടെ ബസ്സുകള്‍ ആണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സര്‍ക്കാര്‍ ബസ്സുകള്‍ ഓടുന്നു. മലമ്പ്രദേശങ്ങളില്‍ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാര്‍ഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളില്‍ കൊണ്ടുവരുന്നു.

[തിരുത്തുക] കൈകാട്ടിക്ക് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍

നെല്ലിയാമ്പതി മലകളിലെ ഒരു ചെറിയ കാട്ടുചോല
Enlarge
നെല്ലിയാമ്പതി മലകളിലെ ഒരു ചെറിയ കാട്ടുചോല

കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവന്‍പാറ എന്ന സ്ഥലത്തുനിന്നും നോക്കിയാല്‍ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ തെയില എസ്റ്റേറ്റ് വളരെ അടുത്താണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെയില ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആണ് മണലരൂ എസ്റ്റേറ്റ്. ഇവിടെയുള്ള തോട്ട-കടയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് തോട്ടത്തില്‍ ഉല്പാദിപ്പിച്ച തെയില വാങ്ങാന്‍ കഴിയും. കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്. ഈ തോട്ടത്തില്‍ നിന്നും സ്ക്വാഷ്, ജാം, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, ഗ്വാവ തുടങ്ങിയ പഴങ്ങള്‍ വാങ്ങാന്‍ കഴിയും. വഴുതനങ്ങ, പയര്‍, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെനിന്നും വാങ്ങാം. വീക്കേ കമ്പനി നടത്തുന്ന മറ്റൊരു തെയില തോട്ടവും തെയില ഫാക്ടറിയും ഇവിടെനിന്നും അടുത്ത് ചന്ദ്രമല എസ്റ്റേറ്റിലാണ്. എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയര്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ പ്രദേശത്തെ പരിസ്തിതി സന്തുലിതാവസ്ഥയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരുന്ന ബ്രിട്ടീഷുകാര്‍ ഇവിടത്തെ പ്രകൃതി വിഭവങ്ങള്‍ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിച്ചുള്ളൂ.

ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കു വേണ്ടിയും തെയിലത്തോട്ടങ്ങളുടെ കാര്യസ്ഥന്മാര്‍ക്കു വേണ്ടിയും നിര്‍മ്മിച്ച ഭവനങ്ങള്‍ അവയുടെ നിര്‍മ്മിതിയിലും രൂപകല്പനയിലും വളരെ മനോഹരമാണ് . ഈ പ്രദേശത്തിന്റെ തണുത്ത കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. ഭവനങ്ങളുടെ തറയും ചുമരുകളും തണുപ്പ് കടക്കാതിരിക്കാനായി തടി കൊണ്ട് പാകിയിരിക്കുന്നു. വീടുകളില്‍ നെരിപ്പോടും ഉണ്ട്. ബ്രിട്ടീഷുകാരുടെ എല്ലാ വീടുകളുടെയും മുന്നില്‍ നല്ല പൂന്തോട്ടങ്ങളും ഉണ്ട്.

മറ്റൊരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് സീതാര്‍കുണ്ട്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയില്‍ നിന്ന് വെള്ളമെടുത്ത് പൂജകള്‍ അര്‍പ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മലമുകളില്‍ നിന്ന് ദൂരെനിന്നുതന്നെ സീതാര്‍കുണ്ട് കാണാം. ദൂരെയുള്ള ചുള്ളിയാര്‍, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളില്‍ നിന്ന് കാണാന്‍ കഴിയും.

കേരളത്തിലെ വികസിത സ്ഥലങ്ങളില്‍ നിന്ന് ദൂരെയാണെങ്കിലും ഇവിടെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)-ന്റെ ഒരു ടെലെഫോണ്‍ എക്സ്ചേഞ്ജ് ഉണ്ട്. ഏറ്റവും പുതിയ ഓപ്ടിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടെലിഫോണ്‍ എക്സ്ചേഞ്ജ് നെല്ലിയാമ്പതിയെ പുറം‌ലോകവുമായി ബന്ധിപ്പിക്കുന്നു. ഇന്ന് ഒരു മൊബൈല്‍ ടവറും ഇവിടെ നിലവിലുണ്ട്. ഇടുങ്ങിയ മലമ്പാത വികസിപ്പിച്ച് വീതികൂട്ടുന്ന പണി പുരോഗമിക്കുന്നു. തെയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ കൂടുതലും തമിഴ്നാട്ടില്‍ നിന്നും വന്നവരാണ്. ഇവര്‍ നാലോ അഞ്ചോ വീടുകള്‍ ഒരു വരിയില്‍ ഉള്ള ‘പടി’ എന്ന താമസ സ്ഥലങ്ങളാണ് താമസിക്കാന്‍ നല്‍കിയിരിക്കുന്നത്. മണലരൂ എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഒരു വിദ്യാലയവും തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഒരു ആശുപത്രിയും നടത്തുന്നു.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോയമ്പത്തൂര്‍ ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനുകള്‍: പാലക്കാട്, തൃശ്ശൂര്‍.

വിമാനത്താവളത്തില്‍ നിന്ന്: തൃശ്ശൂരിലേക്ക് 30 കിലോമീറ്റര്‍ വരിക. ഇവിടെ നിന്ന് നെന്മാറയിലേക്ക് ടാക്സി, ബസ്സ് എന്നിവ ലഭിക്കും. (35 കി.മീ). (പാലക്കാടു നിന്ന് നെന്മാറയിലേക്കുള്ള ദൂരം - 30 കി.മീ)

നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് ടാക്സിയോ ജീപ്പോ ലഭിക്കും.

[തിരുത്തുക] ഫോട്ടോ ആല്‍ബം: നെല്ലിയാമ്പതി

[തിരുത്തുക] ഇവയും കാണുക




Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com