എം.സി. റോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.സി. റോഡ് കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീര്‍ഘദൂര പാതയാണ്. തിരുവനന്തപുരം മുതല്‍ വടക്ക് അങ്കമാലി വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തില്‍ 240.6 കി.മീ. ദൈര്‍ഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമ്മൂട്, കിളിമാനൂര്‍, നിലമേല്‍ , ചടയമംഗലം, ആയൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍ , തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, മൂവാററുപുഴ, പെരുമ്പാവൂര്‍, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ ദേശീയപാത 47 ല്‍(NH-47) ചേരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.
[തിരുത്തുക] എം.സി. റോഡിനടുത്തുള്ള പ്രധാന സ്ഥലങ്ങള്‍
- തിരുവനന്തപുരം
- കേശവദാസപുരം
- കിളിമാനൂര്‍
- കൊട്ടാരക്കര
- അടൂര്‍
- പന്തളം
- ചെങ്ങന്നൂര്‍
- തിരുവല്ല
- ചങ്ങനാശ്ശേരി
- കോട്ടയം
- ഏറ്റുമാനൂര്‍
- മൂവാറ്റുപുഴ
- പെരുമ്പാവൂര്‍
- കാലടി
- അങ്കമാലി