Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഉസ്താദ് ബിസ്മില്ലാ ഖാന്‍ - വിക്കിപീഡിയ

ഉസ്താദ് ബിസ്മില്ലാ ഖാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഷെഹ്നായി നാദം

Enlarge


ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഉസ്താദ് ബിസ്മില്ലാഖാനാണ്.ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ബിസ്മില്ലാഖാനാണ്.

ഉള്ളടക്കം

[തിരുത്തുക] ബാല്യം

1916-ല്‍ ബീഹാറില്‍‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീന്‍ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതുമുതല്‍ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്നായിറ്റുടെ വഴി തന്നെയായി.

ബിസ്മില്ലയുടെ അമ്മാവനായ അലിബക്ഷ് വിലായത് മിയാന്‍ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം വായ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തില്‍ പൂര്‍ണതനേടുവാന്‍ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനില്‍നിന്നു മനസിലാക്കി.

പ്രായത്തില്‍ കവിഞ്ഞ ആത്മാര്‍ത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിര്‍പ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനില്‍നിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛന്‍ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിര്‍ബന്ധബുദ്ധിയായ ബാലന്‍ കുഴലിന്റെ വഴിവിട്ട് ഒഴുകാന്‍ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍ കെട്ടാന്‍ സാധ്യമല്ലെന്നു ആ പിതാവ് മനസിലാക്കി. ബിസ്മില്ലയുടെ സ്കൂള്‍ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. ഗംഗയുടെ കരയില്‍ കഴിച്ചുകൂട്ടിയ ബാല്യവും കൌമാരവുമൊക്കെ റിയാസിന്റെ - സാ‍ധനയുടെ -കാലഘട്ടമായിരുന്നു. വാരണാസിയിലെ പ്രസിദ്ധസംഗീതസമ്മേളനങ്ങള്‍ക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേള്‍ക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയില്‍ ഒരു പള്ളിയില്‍ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകന്‍ എന്നും സന്ധ്യയ്ക്ക് കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍ നാദാര്‍ച്ചനയ്ക്കെത്തിയിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ തീണ്ടുന്നതുവരെ അദ്ദേഹം ഈ പതിവു തുടര്‍ന്നു. ഭക്തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്മില്ലയുടെ അടിസ്ഥാനവിക്ഷണങ്ങളെ ബാല്യം മുതല്‍ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്ത വിശ്വാസങ്ങളുടെ നേര്‍ക്ക് ഉദാരമായ സൌഹാര്‍ദ്ദം പുലര്‍ത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച് അനുഭവിക്കാനും ബിസ്മില്ലയ്ക്കു കഴിഞ്ഞു.

ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികള്‍ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തില്‍നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം ആ മുറിവുകള്‍ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.

Enlarge

[തിരുത്തുക] ഷെഹ്നായി വാദനം

അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിര്‍ഭരവുമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോള്‍ ഒരു ഗാഢപ്രാര്‍ത്ഥനയായെങ്കില്‍ അത് മറ്റുചിലപ്പോള്‍ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയില്‍ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ തന്റെ രാഗങ്ങളില്‍ നിന്ന് ഒഴിവാക്കി.

അദ്ദേഹത്തിന്റെ സംഗീതത്തിലെ അരങ്ങേറ്റം കല്‍കത്തയില്‍ വെച്ച് 1924ഇല്‍ തന്റെ അമ്മാവന് അകമ്പടിയായി ആയിരുന്നു. അദ്ദേഹം 1937ഇല്‍ കല്‍കത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തില്‍ ഒറ്റക്ക് ഷെഹ്നായി വായിച്ച് സംഗീതലോകത്ത് ഓളങ്ങാള്‍ സൃഷ്ടിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പ്രശസ്തി അപ്രതിരോധമായിരുന്നു.

ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. ധുന്‍, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജ്ജം കലര്‍ന്നതാണ് ആ വാദനം. തുമ്രിയിലെ ബനാറസ് അംഗ് എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരില്‍ ഒരാളാണ് ബിസ്മില്ലാഖാന്‍.

ബിസ്മില്ലയുടെ വാദനം സൌമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്. അഭിനന്ദനീയമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഭലപ്രദമാക്കുന്നു. അനായാസമാണ് അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും വൈദഗ്ധ്യത്തിലും ഒന്ന് മറ്റൊന്നിനെ നിഷ്പ്രഭമാക്കാതെ, വസ്തുനിഷ്ഠമായ ഒരടുക്ക്. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേര്‍ന്ന കാവ്യാത്മകത തുളുമ്പിനില്‍ക്കുന്ന ഒരു ശൈലി.

അഫ്ഗാനിസ്ഥാന്‍, യൂറോപ്പ്, ഇറാന്‍, ഇറാഖ്, കാനഡ, വടക്കേ ആഫ്രിക്ക, അമേരിക്ക, റഷ്യ, ജപ്പാന്‍, ഹോങ്കോങ്ങ്, തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചിട്ടുണ്ട്.

[തിരുത്തുക] പുരസ്കാരങ്ങള്‍

ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാന്‍. അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം അവാര്‍ഡും സമ്മാനിച്ചു. പണ്ഡിറ്റ് രവിശങ്കറിനുശേഷം വാദ്യോപകരണങ്ങള്‍ വായിക്കുന്ന സംഗീതജ്ഞരില്‍ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരില്‍ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ എം. എസ്‌. സുബ്ബലക്ഷ്മിയാണ്).

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയില്‍ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാന്‍. ബോംബെയിലെ ഇന്ത്യാഗേറ്റില്‍‍ ഷെഹ്നായി വായിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി.

[തിരുത്തുക] ജീവിത രീതി

എല്ലാ പ്രശസ്തിയുമിരിക്കിലും അദ്ദേഹം വാരണാസി വിട്ട് മറ്റെങ്ങോട്ടും താമാ‍സം മാറ്റാന്‍ കൂട്ടാക്കിയില്ല. വാര്‍ദ്ധക്യം വരെ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം സൈക്കിള്‍‌റിക്ഷ ആയിരുന്നു. അദ്ദേഹം ഒരു ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിലെ പാട്ടുകാര്‍ കാണപ്പെടേണ്ടവരല്ല, കേള്‍ക്കപ്പെടേണ്ടവരാണ്.

[തിരുത്തുക] മരണം

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം അദ്ദേഹം 90-ആമത്തെ വയസ്സില്‍ ആഗസ്റ്റ് 21 2006 ഇല്‍ വാരണാസി ഹെറിറ്റേജ് ആശുപത്രിയില്‍ അന്തരിച്ചു. ‘ഒരു ജീവിതകാലത്തില്‍ ഒരിക്കല്‍മാത്രം അവതരിക്കുന്ന അമൂല്യ സംഗീതരത്നമാണ് ഉസ്താദ് ബിസ്മില്ലാഖാന്‍ എന്ന് ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുള്‍കലാം തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യാ രാജ്യം ഉസ്താദിന്റെ ഓര്‍മയ്ക്കുമുന്‍പില്‍ തലകുനിച്ച് ഒരുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com