ആനന്ദാശ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ആത്മീയ കേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഈ സ്ഥാപനം സ്ഥാപിച്ചത് 1939-ല്‍ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഈ സ്ഥലം.
ബേക്കലില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് 5 കിലോമീറ്റര്‍ കിഴക്കായി ആണ് ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. പ്രധാന ആശ്രമവും മറ്റ് കെട്ടിടങ്ങളും പ്രശാന്തമായ മാവിന്തോപ്പുകള്ക്കും തെങ്ങിന്‍തോപ്പുകള്‍ക്കും തോട്ടങ്ങള്‍ക്കും ഇടയ്ക്കാണ്. ആശ്രമത്തിനു കിഴക്കായി ഒരു കുന്നും ഉണ്ട്. ഭക്തജങ്ങള്‍ ശാന്തമായ ധ്യാനത്തിനായി ഈ കുന്നിലേയ്ക്കു പോകുന്നു. ഈ കുന്നില്‍ നിന്ന് പടിഞ്ഞാറുവശത്തുള്ള പ്രകൃതിസൌന്ദര്യത്തിന്റെ ഒരു നല്ല ദൃശ്യം ലഭിക്കുന്നു. വിശ്വാസികള്‍ ഈ കുന്നിന്റെ നെറുകവരെ പോയി ഇരുന്ന് മൌനമായി ധ്യാനിക്കുന്നു.
[തിരുത്തുക] അനുബന്ധം
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെല്ലിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കനാട്, പാണ്ഡ്യന് കല്ല്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |