Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:Faq - വിക്കിപീഡിയ

വിക്കിപീഡിയ:Faq

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] ആമുഖം

[തിരുത്തുക] കേരളം, അക്ഷരങ്ങളുടെ സ്വന്തം നാട്‌

വായനശാലാപ്രസ്ഥാനം

ഒരു കാലമുണ്ടായിരുന്നു.

കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും വെയിലാറുമ്പോള്‍ ഒരു പറ്റം ആളുകള്‍ കവലയിലെ ഒറ്റമുറിയും ലക്ഷ്യമാക്കി നടക്കും. തൊഴിലുള്ളവനും ഇല്ലാത്തവനും, അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും, പണക്കാരനും പാവപ്പെട്ടവനും, പണ്ഡിതനും പാമരനും എന്നു വേണ്ട, ആര്‍ക്കു വേണമെങ്കിലും കയറിച്ചെല്ലാവുന്ന ഒരു വിദ്യാക്ഷേത്രമായിരുന്നു കവലയിലെ ആ ഒറ്റമുറി.

1950കളിലായിരുന്നു അത്തരമൊരു മഹാവിപ്ലവം നമ്മുടെ കൊച്ചുകേരളത്തില്‍ അരങ്ങേറിയത്. ഒരു കൊടിയുടേയും നിറത്തിന്റേയും പിന്‍ബലമില്ലാതെ എല്ലാ തുറകളിലേയും തലമുറകളിലേയും ആളുകളെ ഒരുമിച്ചു നിര്‍ത്തി സംഭാവനകളും ചെറിയ വരിസംഖ്യകളും കൊണ്ടു മാത്രം കൈപിടിച്ചുയര്‍ത്തി പിന്നീട് ലോകം മുഴുവന്‍ പ്രസിദ്ധമായ കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനമായിരുന്നു ആ ഒന്നാം അക്ഷരവിപ്ലവം.

ഒട്ടൊന്നുമല്ല ആ ചെറുസംഘങ്ങളുടെ കൊച്ചുകൊച്ചുപ്രയത്നങ്ങളിലൂടെ കേരളത്തിന്റെ പില്‍ക്കാലചരിത്രം മാറിമറിഞ്ഞത്. ആ അഗ്നിയില്‍നിന്നും ഉയര്‍ന്നു വന്ന സാഹിത്യനായകന്മാരും രാഷ്ട്രീയനേതാക്കളും സാമൂഹ്യസേവകരും പിന്നത്തെ തലമുറയുടെ മാര്‍ഗ്ഗദീപങ്ങളായി മാറി.

സമ്പൂര്‍ണ്ണസാക്ഷരത

ഇതുപോലൊരു രണ്ടാം അക്ഷരവിപ്ലവമാണ് 1980 കളില്‍ കേരളത്തില്‍ നടന്ന സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞവും. നിരക്ഷരരായി അവശേഷിക്കുന്ന നേരിയ ഒരു പങ്കു ജനങ്ങള്‍ക്കു കൂടി അക്ഷരത്തിന്റെ വിളക്കു കൊളുത്തി വെളിച്ചം കാണിക്കാന്‍ അന്ന് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി അണിനിരന്നു.

കോളേജുകളിലും സ്കൂളുകളിലും പഠിക്കുന്ന ചെറുപ്പക്കാരായിരുന്നു അധ്യാപകര്‍. പഠിക്കുന്നതോ, പകലന്തിയോളം പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളും പണ്ടെന്നോ പള്ളിക്കൂടം പുറത്തുനിന്നു കാണാന്‍ മാത്രം യോഗം ലഭിച്ച എഴുത്തിന്റെ ലഹരിയറിയാന്‍ ഭാഗ്യം ലഭിക്കാഞ്ഞ തലമൂത്ത അപ്പൂപ്പനമ്മൂമ്മമാരും.

ചില്ലുവിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അത്രയൊന്നും തെളിച്ചമില്ലാത്ത കട്ടിക്കണ്ണാടകളും കയ്യില്‍ സ്ലേറ്റുമായി വെള്ളെഴുത്തു പോലും വകവെക്കാതെ ‘കുട്ടികള്‍’ പഠിക്കാനിരുന്നു.

ഒന്‍പതിലും പത്തിലും പഠിക്കുന്ന കൊച്ചെഴുത്താശാന്മാരും ആശാട്ടിമാരും അവര്‍ക്കു അക്ഷരമാല വരഞ്ഞുകൊടുത്തു. എന്തൊരു രസമായിരുന്നു അതു കാണാന്‍! അവരറിഞ്ഞിരുന്നില്ല, എന്തൊരു വലിയ മഹാസംഭവമാണു തങ്ങളിലൂടെ ഇതള്‍വിരിയുന്നതെന്ന്!

വിനയവും ലാളിത്യവും കൊണ്ടു മാത്രം തന്നെ ആ മഹാവിപ്ലവം കേരളത്തിനെ ഒരിക്കല്‍കൂടി ലോകപ്രസിദ്ധമാക്കി. കേരളം സമ്പൂര്‍ണ്ണസാക്ഷരകേരളമായി മാറി. ഇങ്ങനെയും ഒരു രാജ്യമോ? നാമറിയാത്ത നാടുകളിലിരുന്നു നാമൊന്നുമറിയാത്ത വിചക്ഷണന്മാര്‍ നമ്മെക്കുറിച്ചത്ഭുതം കൂറി!

ഇതില്‍ ഏറ്റവും എടുത്തുപറയേണ്ട കാര്യം ഇതാണ്: ഈ രണ്ടു പ്രതിഭാസങ്ങളിലും വിജയത്തിന്റെ ആണിക്കല്ല് ജനങ്ങളായിരുന്നു. ഒരു രാഷ്ട്രീയകക്ഷിയുടേയോ സമുദായത്തിന്റെയോ സര്‍ക്കാരിന്റെയോ നിര്‍ബന്ധബുദ്ധിയല്ല, തുറന്ന മനസ്സോടെ മുന്നിട്ടിറങ്ങിയ ജനങ്ങളുടെ ശക്തമായ നിസ്വാര്‍ത്ഥമായ സേവനമായിരുന്നു ഈ അശ്വമേധയാത്രകളുടെ വിജയരഹസ്യം!

അങ്ങനെയുള്ളൊരു നാട്ടില്‍ ഇനിയെന്ത് അക്ഷരവിപ്ലവമാണു നടക്കാനിരിക്കുക?

[തിരുത്തുക] വിക്കിപീഡിയ - കേരളത്തിനു വേണ്ടിയൊരു മൂന്നാം അക്ഷരവിപ്ലവം

ആരുടേയും സ്വന്തമല്ലാതിരിക്കുക. എന്നിട്ടും എല്ലാവരുടേതുമായിരിക്കുക! ആര്‍ക്കു വേണമെങ്കിലും എഴുതുകയോ തിരുത്തുകയോ ചെയ്യാം. അറിവു പകരുന്ന എന്തിനെക്കുറിച്ചും എഴുതാം. അതെള്ളോളമായാലും മലയോളമായാലും ഒരേപോലെതന്നെ. ഇംഗ്ലീഷിലായാലും കൊള്ളാം മലയാളത്തിലായാലും കൊള്ളാം!

ബസ്സ്റ്റാന്‍ഡിലെ കുളിമുറിച്ചുമരുകളോ വഴിയോരത്തെ മതിലുകളോ അല്ല ഇങ്ങനെ സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തോടെ ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുന്നത്‌. “വിക്കിപീടിയ” എന്ന പേരില്‍ അറിയപ്പെടുന്ന മഹത്തായ ഇന്റര്‍നെറ്റ്‌ വിശ്വവിജ്ഞാനകോശമാണ്‌ സൗജന്യമായി ആര്‍ക്കു വേണമെങ്കിലും വായിച്ചുനോക്കാനോ എഴുതിത്തിരുത്താനോ പാകത്തില്‍ തയ്യാറാക്കി വെച്ചിട്ടുള്ളത്‌.

അറിവിന്റെ മഹാസാഗരങ്ങള്‍ എന്നു പേരു കേട്ടിട്ടുള്ള എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പോലുള്ള വിശ്വവിജ്ഞാനകോശങ്ങളുടേയും ഇംഗ്ലീഷ്‌ വാക്കുകളുടെ സാധുതയെക്കുറിച്ച്‌ ഒടുവിലത്തെ തീര്‍പ്പുകല്‍പിക്കാന്‍ പോന്ന ഓക്സ്ഫോര്‍ഡ്‌ ഡിക്ഷണറിയെപ്പോലെയുള്ള മഹാനിഘണ്ടുക്കളുടേയും ഒപ്പത്തിനൊപ്പം തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഒരു കൂട്ടം റെഫറന്‍സ്‌ ഗ്രന്ഥങ്ങളാണ്‌ വിക്കിപീഡിയ എന്ന ലോകപ്രസിദ്ധമായ വിജ്ഞാനസമാഹാരം.

പതിനായിരക്കണക്കിനു രൂപ കൊടുത്ത്‌ വാങ്ങുന്ന എന്‍സൈക്ലോപീഡിയകളും നിഘണ്ടുക്കളും ആയി ഒത്തുനോക്കുമ്പോള്‍ വിക്കിപീഡിയയ്ക്ക്‌ പ്രകടമായ ഒരു വ്യത്യാസമേയുള്ളൂ: പുസ്തകങ്ങളായല്ല, ഇന്റര്‍നെറ്റു പേജുകളായി ആണ്‌ വിക്കിപീഡിയ സംഭരിച്ചുവെച്ചിരിക്കുന്നത്‌. ഓരോ ദിവസം കഴിയുംതോറും ലക്ഷക്കണക്കിനു പേജുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പുസ്തകം പോലെ.

വെറും അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സഞ്ചിതവിജ്ഞാനകോശമായി മാറിക്കഴിഞ്ഞ വിക്കിപീഡിയയുടേതാണ് ഇനി വരുന്ന കാലം!

[തിരുത്തുക] എന്താണു് വിക്കിപീഡിയ?

ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന എന്‍സൈക്ലോപീഡിയ എന്നാണ് വിക്കിപീഡിയയുടെ നിര്‍വചനം. കേട്ടത്‌ ശരിതന്നെ. ഏത്‌ അണ്ടനും അടകോടനും വന്നെഴുതാവുന്ന സ്ഥലം തന്നെ. അതായത്‌, പണ്ഡിതനും പാമരനും ഒരുപോലെ പങ്കെടുക്കാവുന്ന ഒരു പ്രസ്ഥാനം. എങ്കില്‍ പിന്നെ, ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കും എന്നല്ലേ. പറയാം. ഉത്തരം എല്ലാവരും കൂടി എന്നാണ്. അതായത്‌ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ. ഇത്‌ വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാഗസിനായ നേച്ചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. രീതി വളരെ ലളിതമാണ്. ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം! കണ്ടുതന്നെ വിശ്വസിക്കേണ്ടുന്ന അത്ഭുതങ്ങള്‍!!

മുകളിലെഴുതിയതില്‍ നിന്നും മനസ്സിലാവും, വിക്കിയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല എന്ന്‌. അതായത്‌ ഒരു ലേഖനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായി സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വസ്തുതകള്‍ മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്.

ഇതിനര്‍ഥം വിക്കിപീഡിയയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധര്‍ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളില്‍ കൂട്ടിച്ചേര്‍ത്തെന്നുവരും. എന്നാലും ആ താളുകള്‍‍ ശ്രദ്ധിക്കുന്നവര്‍ അവയെല്ലാം പെട്ടന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളില്‍ നിന്നു പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ എത്ര സമയം എടുക്കുന്നു എന്നറിയുവാന്‍ വിക്കിമീഡിയ ഓര്‍ഗനൈസേഷന്‍ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളില്‍ അനാശ്യാസമായ എഡിറ്റുകളെല്ലാം പൂര്‍വ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാല്‍ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്.

[തിരുത്തുക] വിക്കിവിപ്ലവം എന്തിന്?

കാര്യങ്ങള് നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ് കേരളീയ സമൂഹത്തിന്റേത്. സമൂഹത്തില് നിലനിന്നിരുന്ന പല അസമത്വങ്ങളും മാറ്റിയെടുക്കാന് ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങിനെ വിപ്ലവങ്ങളുടെ നാടെന്നും കേരളത്തിന് പേരു വീണു.

കാര്യങ്ങള് ഇതൊക്കെയാണെങ്കിലും ഡിജിറ്റല് ഡിവൈഡ് എന്ന അസമത്വം അവസാനിപ്പിക്കാന് നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ഐടിയുടെ അനന്തസാധ്യതകള് അനുഭവിക്കുന്നത്. ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌, മലയാള ഭാഷയ്ക്ക് കമ്പ്യൂട്ടറില് സ്ഥാനമില്ലാത്തതാണ്. ഭാഷയെ സ്നേഹിക്കുന്ന പലരും സംഭാവനകള് കൊണ്ട് ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കാന് ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഡിജിറ്റല് ഡിവൈഡിന് സംഭാവനകള്ക്ക് ആനുപാതികമായ മാറ്റം ഉണ്ടായിട്ടില്ല.

ഇംഗ്ലീഷെന്ന ഭാഷയ്ക്ക് ഇത്രയധികം പ്രാധാന്യം കിട്ടിയത് ഐടി ഈ ഭാഷയെ ദത്തെടുത്തതോടെയാണ്. സൈറ്റുകളും മെയില് - മെസ്സെഞ്ചര് കമ്മ്യൂണിക്കേഷനും സെര്ച്ച് എഞ്ചിന് പ്രവര്ത്തനങ്ങളും ഇംഗ്ലീഷിലാവുമ്പോള് ഈ ഭാഷയ്ക്ക് പ്രാധാന്യം കിട്ടുന്നത് സ്വാഭാവികം മാത്രം. ഇംഗ്ലീഷ് വളരുന്നതിനൊപ്പം മറ്റുള്ള ഭാഷകള് വരളാനും ഇത് വഴിവെച്ചു. ചൈന, ജപ്പാന്, ജര്മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇംഗ്ലീഷിന്റെ മേല്ക്കോയ്മക്കെതിരെ ആദ്യം പടവാളോങ്ങിയത്. തുടര്ന്ന് പ്രതിഷേധമുയര്ത്തുന്ന ഭാഷകളിലെല്ലാം വമ്പന് കമ്പനികളുടെ സോഫ്റ്റ്വെയര് പതിപ്പുകളിറങ്ങി. ഐടി മേഖലയുമായുള്ള അനുയോജ്യതയാണ് ഇനി ഭാഷകളുടെ ഭാഗധേയം നിര്ണ്ണയിക്കുക. ഭാവിയിലെ കമ്മ്യൂണിക്കേഷന് മാധ്യമമായ ഇന്റര്നെറ്റ് മേഖലയില് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കില് നമ്മുടെ ഭാഷയ്ക്ക് വലിയ ഭാവിയുണ്ടാവാന് വഴിയില്ല.

ഇന്ത്യന് ഭാഷകളില് പലതും അനതിവിദൂരമായ ഭാവിയില് തന്നെ അന്യം നിന്നു പോവുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു. ആഗോള ഭാഷയായ ഇംഗ്ലീഷിലാണ് എല്ലാവരുടെയും കണ്ണ്. ഹിന്ദി, തമിഴ് എന്നീ ഭാഷകള് ഈ അവസ്ഥക്കെതിരെ പോരാടുന്നുണ്ട്. ഈ പോരാട്ടം ഐടി കമ്പനികളെ മുട്ടുംകുത്തിച്ചിരിക്കുന്നു എന്നതാണ് പരമാര്ത്ഥം.

വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന് ഐടി രംഗം. മൈക്രോസോഫ്റ്റും നോക്കിയയും മോട്ടറോളയും ഒക്കെ ഇന്ത്യന് ഭാഷകളില് ഉല്പ്പന്നങ്ങള് ഇറക്കാന് തുടങ്ങിയിരിക്കുന്നു. ഇന്ത്യന് ഉപഭൂഖണ്ഡത്തില് ഉല്പ്പന്നങ്ങള് വിറ്റഴിക്കണമെങ്കില് പ്രാദേശികഭാഷകള്ക്ക് തുല്യ പ്രാധാന്യം നല്കണമെന്ന പാഠം ഐടി കമ്പനികള് പഠിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത അഞ്ചു വര്ഷത്തിനുള്ളില് ഇപ്പോള് നിലവിലുള്ള എല്ലാ ഐടി സൌകര്യങ്ങളും മലയാള ഭാഷയിലും ലഭ്യമാവും.

മലയാളത്തിന്റെ കാര്യത്തില്‍, ഐടി മേഖലയില് പ്രവര്ത്തിക്കുന്ന ഭാഷാസ്നേഹികള് ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും ബ്ലോഗുകളും സൈറ്റുകളും ഇവയില് ചിലതാണ്. ഇവ ഉപയോഗിച്ച് ഭാഷയെ പരിപോഷിപ്പിക്കേണ്ട കേരളീയ സമൂഹം, പക്ഷേ, ഒന്നുമറിയാത്ത മട്ടില് ഉറക്കത്തിലാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എഴുതിവയ്ക്കപ്പെടേണ്ടത്‌ ഏതു സംസ്കാരത്തിന്റേയും നിലനില്‍പിനെന്നതു പോലെ കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാല്‍ വരാനിരിക്കുന്ന അനേകം തലമുറകളിലേയ്ക്ക്‌ സം‌പ്രേക്ഷണം ചെയ്യപ്പെടുക എന്നാണര്‍ഥം.സംസ്കാരമെന്നാല്‍ മറഞ്ഞുപോയ തലമുറകളില്‍ നിന്നും പകര്‍ന്നു കിട്ടിയതും. ഇത്രയും നമുക്ക്‌ ദാനം കിട്ടിയതാണെങ്കില്‍, ഒരണ്ണാറക്കണാവുന്നിടത്തോളമെങ്കിലും വരാനിക്കുന്നവര്‍ക്കുവേണ്ടിയെടുത്തുവയ്ക്കാന്‍ നമുക്ക്‌ കടമയില്ലേ?

[തിരുത്തുക] വിക്കിയുടെ ചരിത്രം

ലോകത്തിലെ വിജ്ഞാനം മുഴുവന്‍ ഒരിടത്ത്‌ സ്വരുക്കൂട്ടാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്ക്‌ ബി.സി. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഈജിപ്തിലെ അലക്സാണ്ട്രിയയിലെ ലൈബ്രറിയോളം പഴക്കമുണ്ട്. അച്ചടിയുടെ ലോകത്തിനു പുറത്ത്, ഒരു വിജ്ഞാനശേഖരമൊരുക്കുന്ന കഥ എച്. ജി. വെല്‍‌സ് തന്റെ വേള്‍ഡ് ബ്രെയിന്‍(1937) എന്ന നോവലില്‍ പറയുന്നു. ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തോടും പ്രചാരത്തോടും കൂടി ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ ഒരുക്കാനുള്ള ഉദ്യമങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്‌. ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റര്‍പീഡിയ ആയിരുന്നു. എങ്കിലും അത്‌ ആദ്യ പ്ലാനിങ് ഘട്ടം കഴിഞ്ഞധികം മുന്നോട്ടുപോയില്ല. പിന്നീടുണ്ടായ അതാത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശില്‍പ്പികള്‍. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കുണ്ടായിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങള്‍ക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ അവരാരഭിച്ചു. 2000-ല്‍ ആയിരുന്നു അത്‌. ഇന്റര്‍നെറ്റില്‍ ലേഖനങ്ങള്‍ എളുപ്പത്തില്‍ ഫോര്‍മാറ്റ് ചെയ്യാനുപയോഗിക്കുന്ന ഒരു നോട്ടേഷന്‍ രീതിയായ വിക്കിവിക്കിവെബില്‍ നിന്നാണ് വിക്കി എന്ന വാക്കും ലേഖനരീ‍തിയും വിക്കിപീഡിയക്ക്‌ കിട്ടുന്നത്‌. വിക്കിയെന്നാല്‍ ഹവായിയന്‍ ഭാഷയില്‍ ‘വേഗത്തില്‍‘ എന്നര്‍ത്ഥം.

ആദ്യവര്‍ഷത്തില്‍ തന്നെ അതിലെ ലേഖനങ്ങളുടെ എണ്ണം 20,000 കവിഞ്ഞു. 2001-ല്‍ ഇംഗീഷിനു പുറമെയുള്ള ഭാഷകളിലെ വിക്കിപീഡിയകള്‍ ആരംഭിച്ചു. ഇന്ന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം പത്തുലക്ഷത്തില്‍ കൂടുതലാണ്; നൂറില്‍ മേലെ ലോകഭാഷകളില്‍ വിക്കിപീഡിയകളുണ്ട്‌. ഒരു ദിവസം 600,000-ല്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു.

[തിരുത്തുക] മലയാളം വിക്കികള്‍

വിനോദ് എം.പി. 2002 ഡിസംബര്‍ 21-ല്‍ ആണ് മലയാളം വിക്കിപീഡിയയില്‍ ആദ്യ ലേഖനം എഴുതുന്നത്‌. അതിനു ശേഷം, വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളര്‍ച്ച. ശൈശവദശ ഇതുവരെയും പിന്നിടാത്ത മലയാളം വിക്കിപീഡിയയില്‍ ഇന്ന്‌ 1,831 ലേഖനങ്ങളാണ് ഉള്ളത്‌.

[തിരുത്തുക] ആര്‍ക്കൊക്കെ വായിക്കാം?

കമ്പ്യൂട്ടറും അതിന് ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും വിക്കിപീഡിയ വായിക്കാം. കമ്പ്യൂട്ടറിന്റെ സ്വാഭാവിക ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട്‌ ഇംഗ്ലീഷിലുള്ള വിക്കിപീഡിയ വായിക്കാന്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. കമ്പ്യൂട്ടര്‍ ഇംഗ്ലീഷ് പോലെ തന്നെ, ലോകത്തിലെ ബാക്കിയെല്ലാ ഭാഷകളും കാണിക്കാന്‍ തുടങ്ങിയത് വളരെ അടുത്താണ്. അതിനുവേണ്ടി മൈക്രോസൊഫ്റ്റ് അടക്കമുള്ള കമ്പനികളും ഭാഷാപണ്ഡിതരും ചേര്‍ന്ന്‌ ‘യുണീക്കോഡ്’ എന്ന ഒരു പൊതു‍വ്യവസ്ഥ(സ്റ്റാന്‍ഡേര്‍ഡ്) ഉണ്ടാക്കിയിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ എന്തിനെയും മനസ്സിലാക്കുന്നത്‌ സംഖ്യകളായിട്ടാണ്. അക്ഷരങ്ങളേയും അങ്ങനെ തന്നെ. അതായത്‌ ഒരോ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ. A-ക്ക്‌ 65, B-ക്ക്‌ 66 എന്നിങ്ങനെ. എന്നാലാകട്ടെ ഈ വ്യവസ്ഥിതി ഇംഗ്ലീഷിനു മാത്രമേ ഫലവത്തായി ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു. യുണീക്കോഡെന്ന വ്യവസ്ഥയിലൂടെ, എല്ലാ മലയാളം അക്ഷരങ്ങള്‍ക്കും ഒരു അക്ഷരസംഖ്യ നിശ്ചയിച്ചിരിക്കുന്നു. ‘അ’കാരത്തിന് 3333, 'ആ’കാരത്തിന് 3334 എന്നിങ്ങനെ. അക്ഷരസംഖ്യ മാത്രം പോര മലയാളം കമ്പ്യൂട്ടറില്‍ കാണാന്‍; അക്ഷരരൂപവും വേണം. ഈ അക്ഷരരൂപങ്ങളുടെ പട്ടികയാണ് ഫോണ്ട് എന്നറിയപ്പെടുന്നത്‌. യുണീക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടില്‍ 3333 എന്നെഴുതിയതിനു നേരെ, ‘അ’ എന്ന രൂപം കൊടുത്തിരിക്കും. ഒരു ലേഖനത്തില്‍ 3333 എന്ന സംഖ്യ കണ്ടാല്‍ കമ്പ്യൂട്ടര്‍, ഫോണ്ടെന്ന പട്ടികയില്‍ നിന്നും ‘അ’ എന്ന രൂപം കാണിക്കുകയായി. ഇങ്ങനെയാണ് കമ്പ്യൂട്ടറുകളില്‍ മലയാളം തെളിയുന്നത്‌. ഈ വ്യവസ്ഥ പുതിയതായതുകൊണ്ടുതന്നെ, യുണീക്കോഡ് ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണമെന്നില്ല. യുണിക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചിട്ടപ്പെടുത്തുക(കോണ്‍ഫിഗര്‍ ചെയ്യുക) വളരെ എളുപ്പമാണ്. അഞ്ജലി, രചന എന്നിവയാണ് ഇപ്പോള്‍ പ്രചാരം നേടിയിരിക്കുന്ന മലയാളം യുണീക്കോഡ് ഫോണ്ടുകള്‍. അവയിലേതെങ്കിലും ഡൌണ്‍ലോഡ് ചെയ്ത്‌ കമ്പ്യൂട്ടറില്‍ ഫോണ്ടുകളെടുത്തു വച്ചിരിക്കുന്നിടത്തിടുകയേ വേണ്ടൂ.

ഇന്റര്‍നെറ്റിലെ വായനയും അല്പം വ്യത്യസ്ഥമായ രീതിയിലാണ്. ഇന്റര്‍നെറ്റിനെ ഒരു വളരെ വലിയ പുസ്തകത്തോടുപമിക്കാം. ഓരോ പേജുകളും പലകമ്പ്യൂട്ടറുകളിലായി പരന്നു കിടക്കുന്ന പുസ്തകം. ഓരോ പേജും വായിച്ചു കഴിഞ്ഞതിനു ശേഷം മറിക്കുകയല്ല ഇവിടെ ചെയ്യുന്നത്‌. പകരം, നമുക്ക്‌ ആവശ്യമെന്നുതോന്നുന്നതിനെ പറ്റി കൂടുതലറിയാനായി ഹൈലൈറ്റ് ചെയ്തിരിക്കുന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുകയാണ്. ഉടനെ, നമ്മളാവശ്യപ്പെട്ട വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിയുകയായി. പുതിയ താളിലും ഇതുപോലെ ചില വാക്കുകള്‍ ഹൈലൈറ്റ് ചെയ്തിരിക്കും. നമുക്ക്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ള സംഗതിയാണെങ്കില്‍ അതിലും ക്ലിക്ക് ചെയ്യുക, അങ്ങനെ വായനയുടെ ലോകത്തിലൂടെ ഇതൊരു മായാസഞ്ചാരമാണ്.

[തിരുത്തുക] ആര്‍ക്കൊക്കെ വിക്കിയിലെഴുതാം?

‘ആര്‍ക്കും’ എന്നൊരൊറ്റയുത്തരമേ അതിനുള്ളൂ. അതായത്‌ താടിനീട്ടിയ ബുദ്ധിജീവിയൊന്നും ആവേണ്ടകാര്യമില്ല വിക്കിയിലെഴുതാന്‍. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാന്‍പോരുന്നവരാ‍യാല്‍ മതി. എഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശിയും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വലിയൊരാത്മവിശ്വാസം തരുന്നുണ്ട്‌.

ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനാക്കാരന്‍ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാര്‍ഥി അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തകന്‍ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു വീട്ടമ്മ അന്നുകണ്ട സീരിയല്‍ അല്ലെങ്കില്‍ സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കര്‍ഷകന്‍ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കുന്നു... അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ്.

വായിക്കാനെന്നപോലെ എഴുതാനും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ആവശ്യമുണ്ട്‌. അത്രയും ആയിക്കഴിഞ്ഞാല്‍ പിന്നെ, എല്ലാം എളുപ്പമാണ്. കമ്പ്യൂട്ടറില്‍ മലയാളമെഴുതാനുള്ള പല പ്രോഗ്രാമുകളും ഇന്ന്‌ ലഭ്യമാണ്. ടൈപ്പിങ് പഠനകേന്ദ്രങ്ങള്‍ പഠിപ്പിക്കുന്ന മലയാളം ടൈപ്പിങ് രീതിയേക്കാള്‍ ‘മംഗ്ലീഷ്’ രീതിക്കാണ് അതില്‍ പ്രചാരം കൂടുതല്‍. മംഗ്ലീഷ് രീതിയില്‍, ഇംഗ്ലീഷ് കീബോര്‍ഡില്‍ ‘viral' എന്നെഴുതിയാല്‍ കമ്പ്യൂട്ടറില്‍ ‘വിരല്‍’ എന്നു വന്നോളും.

എന്നാല്‍ എല്ലാ വാക്കുകളും ഇതുപോലെ എളുപ്പമല്ല. മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നത്‌ പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്ന രീതിയിലാണ്. ഉദാഹരണത്തിന്, ‘padam' എന്ന് മംഗ്ലീഷിലെഴുതിയ മലയാളം വാക്ക്‌ എതാണെന്ന് ആലോചിക്കൂ. പദം, പടം, പാദം, പാടം, പാടാം എന്നൊക്കെ അത്‌ വായിക്കാം. സന്ദര്‍ഭത്തിനനുസരിച്ച്‌ വാക്കേതാണെന്ന്‌ ഊഹിക്കുകയാണ് നമ്മള്‍ സാധാരണ ചെയ്യുന്നത്‌. നേരത്തെ പറഞ്ഞ പ്രോഗ്രാമുകളുടെ ജോലി ഇങ്ങനെ മംഗ്ലീഷിലെഴുതിയ മലയാളം വാക്കുകളെ ശരിക്കുള്ള മലയാളത്തില്‍ അക്ഷരത്തെറ്റില്ലാതെ കാണിക്കുകയാണ്. വാക്കിന്റെ സന്ദര്‍ഭം ഏതാണെന്ന്‌ ഊഹിക്കാന്‍ അവയ്ക്കാവാത്തതുകൊണ്ട് ‘ദ’-യ്ക്ക്‌ d എന്നും, ‘ട’-ക്ക്‌ T എന്നും ഉള്ള നിയമങ്ങള്‍ ഈ പ്രോഗ്രാമുകളിലുണ്ടാവും. ഉദാഹരണത്തിന് വരമൊഴി എന്ന പ്രോഗ്രാമില്‍ മുകളില്‍ കൊടുത്ത വാക്കുകളെഴുതുന്നതിങ്ങനെയാണ്: പദം = padam, പടം = paTam, പാടം = paaTam, പറ്റം = patam.

[തിരുത്തുക] പ്രധാന പേജ്‌ എഡിറ്റു ചെയ്യാനാവുന്നില്ല. എന്തുകൊണ്ട്‌?

എന്തുകൊണ്ട്‌ വിക്കിപീഡിയയുടെ പ്രധാന പേജ്‌ എഡിറ്റു ചെയ്യാനാവുന്നില്ല? എല്ലാവര്‍ക്കും തോന്നാവുന്ന സംശയം. ദയവായി താഴെപറയുന്ന കാര്യങ്ങള്‍ മനസിലാക്കുക.

  • തുറന്നു വച്ച പേജുകളായതിനാല്‍ വിക്കിപീഡിയയുടെ താളുകളില്‍ അനാവശ്യ ലിങ്കുകള്‍ പതിപ്പിക്കുന്ന ധാരാളം പേരുണ്ട്‌. Vandalism എന്നു വിളിക്കുന്ന ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനാണ്‌ പ്രധാന പേജുകള്‍ നിയന്ത്രിച്ചിരിക്കുന്നത്‌. അതായത്‌ സിസോപ്‌ പദവിയുള്ള ഉപയോക്താക്കള്‍ക്കു മാത്രമേ ഈ പേജ്‌ എഡിറ്റ്‌ ചെയ്യാനാവൂ. വിക്കിപീഡിയയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും സിസോപ്‌ ആകാം. വിക്കിപീഡിയയില്‍ എങ്ങനെ അഡ്‌മിനിസ്ട്രേറ്റര്‍ ആകാമെന്നറിയാന്‍ ഈ പേജ്‌ സന്ദര്‍ശിക്കുക. Vandalism വരുത്ത ദോഷകരമായ മാറ്റങ്ങളറിയുവാന്‍ താഴെപ്പറയുന്ന ലിങ്കുകള്‍ പരിശോധിക്കുക.
  • Vandalism 1
  • Vandalism 2
  • Vandalism 3
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com