സ്വയം പ്രത്യയനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] സ്വയം പ്രത്യയനം
സ്വയം നിര്‍ദ്ദേശങ്ങള്‍ നല്കി അബോധമനസ്സിനെ സ്വാധീനിക്കുന്നതിനായി ശാസ്ത്രീയമായി സ്വീകരിക്കുന്ന ഒരു മാര്‍ഗ്ഗമാണ് സ്വയം പ്രത്യയനം അഥവ Autosuggestion. മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും മനസ്സിലടിഞ്ഞുകൂടുന്ന അനാവശ്യ ചിന്തകളെ അകറ്റുന്നതിനും സ്വയം പ്രത്യയനം ഏറെ സഹായകമാണ്. വ്യക്തിയുടെ ഭാവനാശക്തിക്കനുസരിച്ച് സ്വയം പ്രത്യയനതിന്റെ ഫലം വിത്യാസപ്പെടുന്നു.
[തിരുത്തുക] ചരിത്രം
സ്വയം പ്രത്യയനം അഥവ autosuggestion എന്ന ആശയം ശാസ്ത്രീയമായി മുന്നോട്ട് വെച്ചത് എമില്‍ കൂ (Emile Coue) എന്ന ഫ്രഞ്ച് മനശാസ്ത്രജ്ഞനാണ്. തന്റെ രോഗികളില്‍ സ്ഥിരമായി ഹിപ്നോട്ടിസം പ്രയോഗിച്ചിരുന്ന ഇദ്ദേഹം താന്‍ മരുന്നുകള്‍ നല്കുമ്പോള് രോഗികള്‍ക്ക് നല്കുന്ന പ്രചോദക വചനങ്ങള്‍ ഏറെ ഫലം ചെയ്യുന്നതായി കണ്ടു. തന്റെ രോഗം മാറും എന്ന് ഉറച്ചു വിശ്വസിക്കുന്ന രോഗികളുടെ അസുഖം പെട്ടെന്ന് മാറുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള മനോഭാവം അയാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
[തിരുത്തുക] സ്വയം പ്രത്യയനത്തിന്റെ യുക്തി
ഏതെങ്കിലുമൊരു വിഷയത്തില്‍ തല്പര്യപൂര്വ്വം ശ്രദ്ധിച്ചിരിക്കുമ്പോള്‍ ചുറ്റും നടക്കുന്നത് നാം പലപ്പോഴും അറിയാറില്ല. ഏറെ താല്പര്യത്തോടെ ഒരു പുസ്തകം വായിക്കുന്ന വ്യക്തി തന്റെ തലക്കുമുകളില്‍ കറങ്ങുന്ന ഫാനിന്റെ കരകര ശബ്ദം പോലും അറിയുന്നില്ല. ഇവ്വിധം മനസ്സിനെ മറ്റു വിഷയങ്ങളിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടുത്തുകയും നിര്‍ദ്ദിഷ്ട വിഷയത്തില്‍ മാത്രം ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ കര്യക്ഷമമായി അത് നിര്‍വ്വഹിക്കാന്‍ കഴിയുന്നു. ഈ ഒരു തത്വമാണ് സ്വയം പ്രത്യയനത്തിന്റെ കാതല്‍. മനസ്സിനെ ഏകാഗ്രമാക്കിയ ശേഷം നല്കുന്ന സ്വയം നിര്‍ദ്ദേശങ്ങള്‍ വ്യക്തിയുടെ മുഴുജീവിതത്തിലും പ്രതിഫലിച്ചേക്കാം.
[തിരുത്തുക] പുറം വായന
- സ്വയം പ്രത്യയനത്തിലൂടെയുള്ള മനോനിയന്ത്രണം:എമില്‍ കൂവിന്റെ പ്രശസ്ത ഗ്രന്ഥം
- Thought Reform: A Brief History of the Model and Related Issues: Part I By Lawrence A. Pile