റോബിന് വാറന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബിന് വാറന്‍ (ജനനം. ജൂണ്‍ 11, 1937, അഡലെയ്ഡ്, ഓസ്ട്രേലിയ) വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബല്‍ സമ്മാന ജേതാവാണ്. ഉദര സംബന്ധമായ അള്‍സറിനു കാരണമായ 'ഹെലിക്കൊബാക്ടര്‍ പൈലൊറി' എന്ന ബാക്ടീരിയയെ സംബന്ധിച്ച ഗവേഷണത്തിനാണ് റോബിനും സഹഗവേഷകന് ബാരി മാര്ഷല്ക്കും നോബല്‍ സമ്മാനം ലഭിച്ചത്. എരിവും അമ്ലഗുണവും കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ അമിത ഉപയോഗവും മാനസിക സമ്മര്‍ദ്ദവുമാണ് അള്‍സറിനു കാരണം എന്നതായിരുന്നു വര്‍ഷങ്ങളായി നിലനിന്നിരുന്ന വിശ്വാസം. എന്നാല്‍ ബാരിയുടെയും റൊബിന്റെയും ഗവേഷണ ഫലങ്ങള്‍ അള്‍സറിന്റെ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഹെലിക്കൊബാക്ടര്‍ പൈലൊറിയെ കണ്ടെത്താനുള്ള ചികിത്സാ രീതി വികസിപ്പിച്ചെടുത്തതാണ് റോബിന് വാറന്റെ സുപ്രധാന നേട്ടം. 'യൂറിയ ബ്രീത്ത് ടെസ്റ്റ്' എന്നറിയപ്പെടുന്ന ഈ രോഗനിരീക്ഷണ സംവിധാനം അള്‍സറിനുള്ള ചികിത്സയെ എളുപ്പമാക്കി.
ഉള്ളടക്കം |