മനുഷ്യാവകാശധ്വംസനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യാവകാശധ്വംസനം എന്നതുകൊണ്ടു ഉദ്ദേശിയ്ക്കുന്നതു, ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആര്‍ക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണു്.
1. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉള്‍പ്പെട്ട ഒരാള്‍ക്കു്, ഒരു സാധാരണ പൌരനു ലഭിയ്ക്കേണ്ടതായ പരിഗണനകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ലഭിയ്ക്കാത്ത അവസ്ഥ.
2. സ്ത്രിയെയും പുരുഷനെയും തുല്യരായി കാണാതിരിയ്ക്കുക.
3. വര്‍ഗ്ഗപരമോ മതപരമോ ആയി വ്യത്യസ്ഥത പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കു് തുല്ല്യ പരിഗണന കൊടുക്കാതിരിയ്ക്കുക.
4. ഒരു മനുഷ്യനെ വില്ക്കുകയോ, അടിമയായി ഉപയോഗിയ്ക്കുകയോ ചെയ്യുക.
5. ക്രൂരവും അസാധാരണവുമായ ശിക്ഷകള്‍ (ക്രൂരമായ മര്‍ദ്ദനം, വധശിക്ഷ മുതലായവ).
6. നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിയ്ക്കുകയും നടപ്പാക്കുകയും ചെയ്യല്‍ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ).
7. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റം (ഭരണയന്ത്രത്തിന്റെ).
8. രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം.
9. അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിയ്ക്കപ്പെടുക.
10. യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെടുക.
11. വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുക.
പ്രായോഗികതലത്തില്‍, സമ്പൂര്ണ്ണജനാധിപത്യ രാജ്യങ്ങളില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ വളരെ അപൂര്‍വ്വമാണെന്നു കാണാം, അതേ സമയം സ്വേച്ഛാധിപത്യ-മതാധിപത്യ രാജ്യങ്ങളില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ സാധാരണവുമാണു്. അമേരിയ്ക്ക പോലുള്ള ചില ജനാധിപത്യരാജ്യങ്ങളില്‍, ഇപ്പോഴും നിലവിലുള്ള വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതലായ മനുഷ്യാവകാശസംഘടനകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുകയാണു്.
ഒരു പാടു അന്താരാഷ്ട്ര ഗവണ്മെന്റിതര സംഘടനകള്‍ (ഫ്രീഡം ഹൌസു്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുതലായവ) ലോകം മുഴുവനും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ടിരിയ്ക്കുകയാണു്.