Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
നടരാജ ഗുരു - വിക്കിപീഡിയ

നടരാജ ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നടരാജ ഗുരു (1895-1973)

നടരാജ ഗുരു ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാ‍മനുമായിരുന്നു. നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ആംഗലേയത്തിലേക്കു തര്‍ജ്ജിമ ചെയ്യുകയും അവയ്ക്കു കുറിപ്പുകള്‍ എഴുതുകയും ചെയ്തു.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താവും ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ ഡോ.പല്പു (പത്മനാഭന്‍) എന്ന വിദഗ്ധ ഭിക്ഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895 ഇല്‍ ബാംഗ്ലൂരില്‍ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാന്‍ഡി (ശ്രീലങ്ക) യില്‍ നിന്നു മെട്രിക്കുലേഷന്‍ ചെയ്തു.

മദ്രാസ് പ്രസിഡന്‍സി കോളെജില്‍ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.

മദ്രാസ് സര്‍വകലാശാലയില്‍ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ അദ്ദേഹം ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍നിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളില്‍ അദ്ദേഹം അധ്യാപകനായി സേവനം അനുഷ്ടിച്ചു.

[തിരുത്തുക] നടരാജ ഗുരുവും ശ്രീനാരായണ ഗുരുവും

അദ്ദേഹം നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തില്‍വെച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് ഗുരുവിന്റെ ആശ്രമത്തില്‍ ചേരുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചു.

ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാര്‍ത്ഥതയില്‍ ബോദ്ധ്യം വന്നപ്പോള്‍ അദ്ദേഹത്തെ ആശ്രമത്തിലെ

അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വര്‍ക്കല ശിവഗിരിയിലെ ആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു.

ശിവഗിരിയില്‍ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വര്‍ക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂര്‍ണാര്‍പ്പണവും സ്കൂള്‍ നടത്തിപ്പിലെ

അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരില്‍നിന്നും എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തി.

[തിരുത്തുക] നാ‍രായണ ഗുരുകുലം

ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേണ്‍ ഹില്ലില്‍ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു.

ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നാരായണ ഗുരു അവിടെ നാലു വര്‍ഷത്തോളം കുട്ടികളെ പഠിപ്പിക്കുവാന്‍ ചിലവഴിച്ചു. ശ്രീനാരായണ

ഗുരു ഒരിക്കല്‍ ഫേണ്‍ ഹില്‍ സന്ദര്‍ശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പില്‍ വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാ‍രണം നാരായണ ഗുരുകുലം

1927 ഇല്‍ അടച്ചു പൂട്ടേണ്ടി വന്നു.

[തിരുത്തുക] വീണ്ടും നാരായണ ഗുരുവിന്റെ സമക്ഷത്തിലേക്ക്

നടരാജ ഗുരു വര്‍ക്കലയില്‍ തിരിച്ചു പോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങള്‍ ചിലവഴിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികത്സക്കായി പല സ്ഥലങ്ങളിലും

കൊണ്ടുപോവുകയും വേണ്ടിവന്ന ഈ കാലഘട്ടം ആയിരുന്നു അത്. ഈ യാത്രകളില്‍ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങള്‍ കൈമാറുകയും ശ്രീനാരായണ ഗുരു നടരാജ ഗുരുവിന്റെ പല

സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു. തന്റെ വിപുലമായ ശിഷ്യഗണത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ആവാതെ ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് അയച്ചു.

[തിരുത്തുക] യൂറോപ്പില്‍

ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയില്‍ നിന്നു യാത്ര തിരിച്ചതെങ്കിലും മാര്‍ഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സര്‍ലാന്റിലെ ജനീവയില്‍ കപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകള്‍ക്കു ശേഷം

അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തില്‍ ജോലി ലഭിച്ചു. ഇവിടെ ഊര്‍ജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ

മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായ പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ഡോക്ടറേറ്റിനു ചേര്‍ന്നു. പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ ഹെന്രി

ബെര്‍ഗ്ഗ്സണ്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനാ‍യ ഷാണ്‍ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങള്‍ നാരായണ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വര്‍ഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ

വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരില്‍ തന്റെ പ്രബന്ധം സമര്‍പ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ധത്തെ

സോര്‍ബോണിലെ പ്രബന്ധ കമ്മിറ്റി സഹര്‍ഷം അംഗീകരിക്കുകയും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയില്‍ വെച്ച് സൂഫി ചതുര്‍വാര്‍ഷികം എന്ന പ്രസിദ്ധീകരണത്തില്‍

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ന്‍ റോളണ്ട് ഉള്‍പ്പെടെയുള്ള

എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകള്‍ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവിന്റെ വാക്ക്” എന്ന പ്രശസ്ത ഗ്രന്ധത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയില്‍ അദ്ദേഹം

ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി.

[തിരുത്തുക] ഊട്ടിയില്‍ വീണ്ടും

നടരാജ ഗുരു 1933 ഇല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവന്‍ രണ്ടു വര്‍ഷത്തോളം സഞ്ചരിച്ചു. അര്‍ഹമായ ഒരു ജോലിയുടെ അഭാവത്തില്‍ അദ്ദേഹം ഊട്ടിയില്‍

തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുല്‍ പതിനഞ്ചു വര്‍ഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ

കാലയളവില്‍ ജോണ്‍ സ്പീര്‍സ് എന്ന സ്കോട്ട്ലാന്റുകാരന്‍ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.

[തിരുത്തുക] നടരാജ ഗുരുവിന്റെ സര്‍ഗ്ഗ സംഭാവനകള്‍

നടരാജ ഗുരു ശാസ്ത്രം മാര്‍ക്സിസത്തിന്റെ പാതയിലൂടെ ഒരു ഭൌതിക മരുഭൂമിയിലേക്കു വഴുതിപ്പോയി എന്നും ഇന്‍‌ക്വിസിഷന്റെ ഭീകരതകളില്‍ മനം മടുത്ത് പാശ്ചാത്യ ശാസ്ത്രം അതിഭൌതുകയിലേക്ക് നൂറ്റാണ്ടുകളോളം തിരിഞ്ഞുപോയി എന്നും വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ആശയങ്ങളും ഓര്‍മ്മകളും വികാരങ്ങളും സമയവും മറ്റു പ്രധാന ശാസ്ത്ര വിഭാഗങ്ങളും ഒരു ജീവിയുടെ നിലനില്പിനെ പൂര്‍ണമായും ഭൌതീകവല്‍ക്കരിക്കുന്ന പ്രവണതകളെ അതിജീവിച്ച അതിഭൌതീക ഖടകങ്ങളാണ്. ഓരോ പദാര്‍ഥവും അതിന്റെ ഉപരിതലത്തിനെ ചൂഴ്ന്നു നോക്കിയാല്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഖടകങ്ങളാണ്.

ശാസ്ത്രത്തിനെതിരെ ഒരു പ്രതിബലമായി മതവും മറ്റ് അതിഭൌതീക ഖടകങ്ങളും യാത്ഥാര്‍ത്ഥ്യത്തില്‍ നിന്നു എത്രതന്നെ വ്യതിചലിച്ചാലും വിട്ടുവീഴ്ചയില്ലാത്ത ഭൌതീകവാദത്തില്‍നിന്നു ഒരു രക്ഷാമാര്‍ഗ്ഗമായി രണ്ടുകൈയും നീട്ടി സ്വീകരിക്കപ്പെടുന്നു. മുന്‍‌വിധികളില്ലാത്ത മനുഷ്യന്റെ മനസ്സിന്റെ പുരോഗമനത്തിലേക്കുനയിക്കുന്ന ചിന്താനിര്‍ഭരമായ ഒരു തത്വശാസ്ത്രത്തിന് ഭൌതീകശാസ്ത്രവും അതിഭൌതീകതയും തമ്മില്‍ ഒരു ബലാബലം നിലനില്‍ക്കണം. അവയില്‍ ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും പിന്താങ്ങുകയും വേണം.

നടരാജഗുരു അത്തരം ഒരു പുരോഗമനത്തിനും യാത്ഥാര്‍ത്ഥ്യത്തിന്റെ എല്ലാ വശങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മാര്‍ഗ്ഗത്തിനും ഉള്ള ഒരു അടിവാരം കെട്ടിപ്പടുത്തു എന്ന് നടരാജഗുരുവിനെ പിന്തുടരുന്നവര്‍ വിശ്വസിക്കുന്നു. നടരാജഗുരുവിന്റെ മതമനുസരിച്ച് അര്‍ത്ഥപൂര്‍ണ്ണമായ ഏതൊരു തത്വശാസ്ത്രത്തിന്റെയും മൂകക്കല്ലായി ബ്രഹ്മമായ ഒരു ആശയവും മൂല്യവും അന്തര്‍ലീനമായിരിക്കുന്നു. തന്റെ ഈ ബ്രഹ്മത്തെ അവതരിപ്പിച്ചതിനുശേഷം നാരായണഗുരു യുക്തിവാദവും ഭൌതീകവാദവുമുള്‍പ്പെടെ പല തത്വശാസ്ത്രങ്ങളിലും അവയിലെ ബ്രഹ്മമായ ആശയത്തെ തിരഞ്ഞ് ഗവേഷണം നടത്തി.

[തിരുത്തുക] ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (An integrated science of the absolute): നാരായണ ഗുരുവിന്റെ പരമപ്രധാനമായ കൃതി

നടരാജ ഗുരുവിന്റെ പാശ്ചാത്യ പൌരസ്ത്യരാജ്യങ്ങളിലെ 50 വര്‍ഷത്തെ ശാസ്ത്ര തത്വശാസ്ത്ര പഠനങ്ങളുടെ ക്രോഡീകരണമാണ് ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം എന്ന രണ്ടു വാല്യങ്ങളിലുള്ള കൃതി. ഈ പുസ്തകത്തില്‍ നടരാജ ഗുരു എല്ലാ മനുഷ്യ വ്യവഹാരങ്ങളും ഒരുമിച്ചു ചേരുന്ന ഒരു ഏകാത്മക ശാസ്ത്രത്തെ നിര്‍വചിക്കുന്നു. അദ്ദേഹം അതിനെ ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (ബ്രഹ്മവിദ്യ) എന്നു വിളിച്ചു. നടരാജ ഗുരുവിന്റെ അഭിപ്രായത്തില്‍ ആധുനികശാസ്ത്രവും പൌരാണിക ജ്ഞാനവും ബ്രഹ്മവിദ്യയില്‍ കാന്തത്തിന്റെ വിരുദ്ധ ധ്രുവങ്ങളെപ്പോലെ ഒരുമിച്ചു ചേരുന്നു. ഈ ശാസ്ത്രത്തിന്റെ അടിത്തറ ശ്രീനാരായണ ഗുരു രചിച്ച നൂറു സംസ്കൃതശ്ലോകങ്ങളുടെ ക്രോഡീകരണമായ ‘ദര്‍ശനമാല’യാണ്. ഉപനിശദ്ജ്ഞാനത്തില്‍ അധിഷ്ഠിതമായ ദര്‍ശനമാല എല്ലാ സത്യദര്‍ശനങ്ങളുടെയും കൊടുമുടിയായി കരുതപ്പെടുന്നു.ശ്രീനാരായണ ഗുരുവിന്റെ ബ്രഹ്മദര്‍ശനങ്ങള്‍ ആധുനികശാസ്ത്രം ശരിവെക്കുന്നു എന്ന് നടരാ‍ജഗുരു വിശ്വസിച്ചു. ബ്രഹ്മവിദ്യ പലശാസ്ത്രങ്ങളെ ഒട്ടിച്ചുചേര്‍ത്തുവെച്ച ഒരു മഹാശാസ്ത്രമല്ല, മറിച്ച്, എല്ലാശാസ്ത്രങ്ങളെയും എല്ലാ മര്‍ത്യവ്യവഹാരങ്ങളെയും പുണരുന്ന ഏകീകൃതശാസ്ത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

[തിരുത്തുക] നടരാജ ഗുരുവിന്റെ കൃതികള്‍

1. ഗുരുവിന്റെ വാക്ക്: ശ്രീനാരായണ ഗുരിവിന്റെ ജീവിതവും സന്ദേശങ്ങളും
2. വേദാന്തം - പുനര്‍വിചിന്തനവും പുനരാഖ്യാനവും (vedantha - revalued and restated)
3. ഒരു ബ്രഹ്മചാരിയുടെ ആത്മകഥ. (autobiography of an absolutist)
4. ഭഗവദ് ഗീത - വിവര്‍ത്തനവും കുറിപ്പുകളും
5. ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (വാല്യം I, II)
6. ജ്ഞാനം - ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും (wisdom - absolute and adorable)
7. ശങ്കരന്റെ സൌന്ദര്യലഹരി
8. പാശ്ചാത്യ തത്വചിന്തകളില്‍ ഒരു അടിത്തറയുടെ തിരയല്‍ (search for a norm in western philosophy)
9. ഒരു ഗുരുവിന്റെ തത്വശാസ്ത്രം
10. ലോക ഗവര്‍ണ്മെന്റിന് ഒരു മെമ്മൊറാണ്ടം
11. ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ
12. ഏകലോകാനുഭവം
13. തര്‍ക്കശാസ്ത്ര സമീപനം (dialactical methodology)
14. ശ്രീ നാരായണഗുരുവിന്റെ കവിതകളുടെ ശേഖരം


[തിരുത്തുക] കുറിപ്പുകള്‍

നടരാജ ഗുരുവിന്റെ തത്വശാസ്ത്രങ്ങളുടെ ഒരു പൂര്‍ണ്ണരൂപം അദ്ദേഹത്തിന്റെ അടുത്തകാലത്തു പ്രസിദ്ധീകരിച്ച കൃതിയായ “ഏകാത്മക തത്വശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും ലഭിക്കും.

[തിരുത്തുക] അനുബന്ധം

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com