Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കേരളനടനം - വിക്കിപീഡിയ

കേരളനടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തില്‍ തിരുത്തലുകള്‍ ആവശ്യമാണു്:
ഈ ലേഖനം വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്നു തത്വത്തിലുള്ള സ്വഭാവം ലംഘിച്ചതായി കാണുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനത്തിന്റെ സംവാദം താള്‍ ശ്രദ്ധിക്കുക. പക്ഷപാതരഹിതമായി ലേഖനങ്ങള്‍ എങ്ങിനെ എഴുതണമെന്ന് അറിയുവാനും, വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും മനസ്സിലാക്കാനും ഈ ലിങ്ക് ശ്രദ്ധിക്കുക.

ഗുരുഗോപിനാഥ് കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം.

ഉള്ളടക്കം

[തിരുത്തുക] കേരള നടനം

കേരളനടനം സര്‍ഗ്ഗാത്മക നൃത്തമാണ്‌.അതേസമയം അതിന്റെഅടിസ്ഥാനം ശാസ്തീയമാണ്‌ . കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ 'കഥകളി നടന‘മാണ്‍ 'കേരളനടന' മാക്കി വളര്‍ന്നത്.

ശാസ്ത്രീയമായ സര്‍ഗ്ഗാത്മക നൃത്തം, ഒരു പക്ഷെ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യന്‍ നൃത്തകലയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ അത്‌ വേരുറച്ച്‌ നില്‍ക്കുന്നു .

കേരള നടനം ഇന്ത്യയ്ക്കും പുറത്തുമുള്ള കലാസ്വാദകര്‍ക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യന്‍ നൃത്തകലയുടെ സാര്‍വലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങള്‍ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യന്‍ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമയിരുന്നു.

'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷു', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റര്‍ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌.

"ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയില്‍ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌.

ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.

ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണന്‍, കേശവദാസ്‌, ഡാന്‍സര്‍ തങ്കപ്പന്‍, ഡാന്‍സര്‍ ചെല്ലപ്പന്‍, ഭവാനി ചെല്ലപ്പന്‍, ഗുരു ചന്ദ്രശേഖര്‍, പ്രൊഫ.ശങ്കരന്‍ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളര്‍ച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌.

മുപ്പതുകളില്‍ കേരളനടനം പ്രചരിച്ചതോടെ ‍കേരളത്തിലും ,ഇന്ത്യയിലും നൃത്തതരംഗം തന്നെ ഉണ്ടായി.ജാതിമതഭേദമന്യേ ,ഷ്റ്റ്രീ പുരുഷഭേദമന്യേ ധാരാളം പേര്‍ നൃത്തം പഠിക്കാനും നര്‍ത്തകരാവാനും തയ്യാറയി .

[തിരുത്തുക] കേരള നടനം നിര്‍വചനം

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച്‌ 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയില്‍ ഗുരു ഗോപിനാഥ്‌ നല്‍കിയ നിര്‍വചനം

"...... കേരളത്തില്‍ ഉപയോഗിച്ചു വരുന്ന ചര്‍മ്മവാദ്യ താള മേള ക്രമമനുസരിച്ച്‌ , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉള്‍ക്കൊള്ളുന്നതും , കഥകളിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ്‌ 'കേരള നടനം' അഥവാ 'കേരള ഡാന്‍സ്‘ " (നടന കൈരളി - ഗുരു ഗോപിനാഥ്‌ 1970).


[തിരുത്തുക] സവിശേഷതകള്‍

• ഒരേ സമയം സര്‍ഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കല്‍) ആയ നൃത്തരൂപമാണ്‌ കേരളനടനം


• ആധുനിക സംവിധനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി.


• ഹിന്ദു പുരാണേതിഹാസങ്ങള്‍ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും .


• പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകള്‍ക്കുള്ള നൃത്തമാണ്‌) .


• കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തില്‍ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനുംരാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവര്‍ക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തില്‍. ഈ നൃത്തം ജ-നകീയമാവാന്‍ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ .


• കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നല്‍കുന്ന നൃത്തമാണ്‌ കേരള നടനം.ഒന്നിലേറെ പേര്‍ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷെ ഏകാംഗാഭിനയത്തിനുംസാംഗത്യമുണ്ട്‌.


നിശ്ചിതമായ വേഷ സങ്കല്‍പമില്ലത്തതു കൊണ്ട്‌ സമാന്യജനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ മനസ്സിലാവും; നൃത്തം അറിയുന്നവര്‍ക്കും പഠിച്ചവര്‍ക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാന്‍ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത.

[തിരുത്തുക] തുടക്കം

അമേരിക്കന്‍ നര്‍ത്തകിയായ ഇസ്തര്‍ ഷെര്‍മാന്‍ എന്ന രാഗിണി ദേവി (പ്രമുഖ നര്‍ത്തകി ഇന്ദ്രാണീ റഹ്‌മാന്റെ അമ്മ) യാണ്‌ കേരള നടനത്തിന്റെ പിറവിക്ക്‌ ആധാരമായ ആശയം മുന്നോട്ട്‌ വച്ചത്‌ . 1931 ല്‍.

അതിന്‌ സഹായിയായി അവര്‍ക്ക്‌ ലഭിച്ചത്‌ , കലാമണ്ഡലത്തില്‍ കഥകളി വടക്കന്‍ ചിട്ടയില്‍ ഉപരിപഠനം നടത്തുകയായിരുന്ന കപ്ലിങ്ങാടന്‍ ചിട്ടക്കരനായ കഥകളിക്കാരന്‍ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു.

മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറില്‍ ഒരുക്കി വന്‍ നഗരങ്ങളില്‍ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം.

അങ്ങനെ, 1931 ഡിസംബറില്‍ ബോംബെ ഓപ്പറാ ഹാളില്‍ രാഗിണി ദേവിയും ഗോപിനാഥും ചേര്‍ന്ന്‌ കഥകളിനൃത്തം എന്ന പേരില്‍ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തില്‍ നിന്നാണ്‌ കേരള നടനത്തിന്റെ തുടക്കം.


രാഗിണി ദേവിയില്‍ നിന്ന് ആധുനിക തിയേറ്റര്‍ സങ്കല്‍പത്തെക്കുറിച്ച്‌ കിട്ടിയ ധാരണകളും പാഠങ്ങളും ഉള്‍ക്കൊണ്ടാണ്‌ , കഥകളിയിലെ ശാസ്ത്രീയത ചോര്‍ന്നുപോകാത്ത പുതിയൊരു നൃത്തരൂപം ഉണ്ടാക്കാന്‍ തനിക്കു കഴിഞ്ഞതെന്ന്‌ ഗുരു ഗോപിനാഥ്‌ 'എന്റെ ജീവിത സ്‌മരണകള്‍' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്‌.

[തിരുത്തുക] ആധര്‍മ്മണ്യം കഥകളിയോട്‌

കഥകളിയില്‍ നിന്ന്‌ ഉണ്ടാക്കിയ നവീന നൃത്തരൂപമാണ്‌ കേരള നടനം. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും കേരള നടനത്തിലില്ല .

ലളിതമാക്കിയ കഥകളി എന്നതിനെ വിളിച്ചാല്‍ തെറ്റാവും;ജനകീയമാക്കിയ കഥകളി എന്ന്‌ വിളിക്കുന്നതാണ്‌ അതിലും ഭേദം.

കഥകളിയുടെ പന്ത്രണ്ട്‌ കൊല്ലത്തെ അഭ്യാസം ഗുരു ഗോപിനാഥ് ആറ്‌ കൊല്ലത്തേതാക്കി ചുരുക്കി. ചവിട്ടി ഉഴിച്ചില്‍ പോലുള്ള ചിട്ടകള്‍ വേണ്ടെന്നു വച്ചു.

പക്ഷെ മെയ്യഭ്യാസങ്ങളും, മുഖം കണ്ണ്‌ കരചരണാങ്ങള്‍ എന്നിവയുടെ അഭ്യാസവും, അതേപടി നിലനിര്‍ത്തി.കേരള നടനം ഒരുവിധം പഠിച്ചെടുക്കണമെങ്കില്‍ ചുരുങ്ങിയത്‌ നാല്‌ കൊല്ലത്തെ നിരന്തരമായ പരിശീലനം വേണം.

'കഥകളി എന്ന ക്ലാസിക്‌ കലാരൂപത്തില്‍ നിന്ന്‌ സാധാരണക്കാരന്‌ ആസ്വദിക്കാന്‍ എളുപ്പമായ ലളിതാത്മകമായ ഒരു നൃത്ത സമ്പ്രദായം ആവിഷ്കരിക്കുകയും പ്രചാരപ്പെടുത്തുകയും ചെയ്‌തവരില്‍ പ്രമുഖനായിരുന്നു ഗുരു ഗോപിനാഥ്‌ ' എന്ന്‌ മനോരമയുടെ ശതാബ്ദിപതിപ്പിലെ മരണം വരെ കലലാപാസന എന്ന കുറിപ്പില്‍ ഗുരു ഗോപിനാഥിനെ വിശേഷിപ്പി ക്കുന്നു .

"ക്ഷേത്രകലയും ഗ്രാമീണകലയുമായ കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കായി മെരുക്കിയെടുത്തതാണ്‌ ഗുരു ഗോപിനാഥിന്റെ നേട്ടം". ഗുരു ഗോപിനാഥിന്റെ സംഭാവനകളെക്കുറിച്ച്‌ എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നു.

കഥകളിയുടെ 12 കൊല്ലത്തെ അഭ്യാസക്രമത്തെ ആറു കൊല്ലത്തേക്ക്‌ ചുരുക്കിയെടുക്കാനും ഗുരു ഗോപിനാഥിനു കഴിഞ്ഞു. 'കേരളത്തിലെ പ്രാത:സ്‌മരണീയരായ നാട്യാചാര്യന്മാര്‍ക്കിടയില്‍ സമുന്നതമായ സ്ഥാനത്തിന്‌ അര്‍ഹത അദ്ദേഹത്തിന്‌ കൈവന്നത്‌ ഇതുമൂലമാണ്‌" എന്നുമദ്ദേഹം എഴുതിയിരിക്കുന്നു.

[തിരുത്തുക] കഥകളിയില്‍ നിന്നുള്ള പ്രധാന മാറ്റം

ചുവടുകള്‍, മുദ്രകള്‍ അഭിനയം :


കഥകളിയിലെ സാത്വിക , ആംഗികാഭിനയ രീതികള്‍ ഏതാണ്ടതേപടി സ്വീകരിച്ച്‌ , ശൈലീ പരമയാ മാറ്റം വരുത്തി. ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ വിധങ്ങളും ചുവടുകളും, കലാശങ്ങളും തീരുമാനങ്ങളുമെല്ലാം കഥകളിയിലുണ്ട്‌.

തോടയം, പുറപ്പാട്‌ എന്നിവ അവതരണ ശൈലിയില്‍ മാറ്റം വരുത്തി കേരള നടനത്തിനു പറ്റിയ മട്ടിലാക്കിയിട്ടുണ്ട്‌.


പ്രത്യേകം വേഷമില്ല :


കഥകളിയിലെ ആഹാര്യാഭിനയ രീതി തീര്‍ത്തും ഉപേക്ഷിച്ചു. നൃത്തത്തെ സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാവാനായി, കഥാപാത്രങ്ങള്‍ക്ക്‌, അവരെ ആളുകള്‍ക്ക്‌ തിരിച്ചറിയാന്‍ പാകത്തിലുള്ള വേഷഭൂഷാദികള്‍ നല്‍കി .

എന്നു മാത്രമല്ല കേരള നടനത്തിന്‌ നിയതമായ വേഷം വേണ്ടെന്നും വച്ചു.

രാജാവിന്‌ രാജാവിന്റെ വേഷം, താപസിക്ക്‌ താപസിയുടെ വേഷം, ഭിക്ഷുവിന്‌ അതിനു ചേര്‍ന്ന വേഷം, ശ്രീകൃഷ്ണന്‌ കൃഷ്ണന്റെ വേഷം, എന്നിങ്ങനെ.

അവതരിപ്പിക്കുന്നത്‌ ഏത്‌ കഥാപാത്രമായാലും നിശ്ചിത വേഷത്തില്‍ ചെയ്യുക എന്ന ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസ്സി തുടങ്ങിയ നൃത്തങ്ങളുടെ രീതിയല്ല കേരള നടനം പിന്‍തുടരുന്നത്‌.

ഇതിനു മറ്റൊരു പ്രധാന കാരണം കഥകളിയെപ്പോലെ നാട്യപ്രധാനമാണ്‌ കേരള നടനവും. കഥ അഭിനയിച്ചു കാണിക്കുകയാണ്‌ ചെയുന്നത്‌. നൃത്ത നൃത്യ രീതികള്‍ കേരള നടനത്തില്‍ ഇല്ലെന്നല്ല. അടിസ്ഥാനപരമായി നാട്യാംശം മുന്തിനില്‍ക്കുന്നു എന്നു മാത്രം.


അഞ്ച്‌ വിധം അവതരണം:

ഏകാംഗ നൃത്തം, യുഗ്മ നൃത്തം, സംഘ നൃത്തം, നാടക നടനം, ബാലെ എന്നിങ്ങനെ അഞ്ച്‌ പ്രധാന രീതികളിലാണ്‌ കേരള നടനം അവതരിപ്പിക്കാറ്‌. ഗുരു ഗോപിനാഠ് ചിട്ടപ്പെടുത്തിയ ചില ഇനങ്ങള്ക്ഷ് ഉദാഹരണമായി കൊടുക്കുന്നു.


ഏകാംഗ നൃത്തം: കാളിയ മര്‍ദ്ദനം, ഗരുഢ നൃത്തം, ശിവതാണ്ഡവം, പൂതനാ മോക്ഷം, വേട നൃത്തം മയൂര നൃത്തം, ഭക്തിയും വിഭകതിയും എന്നിവ ഏകാങ്ക നൃത്തത്തിന്‌ ഉദാഹരണം.

യുഗ്മ നൃത്തം: ശിവപാര്‍വതി, രാധാകൃഷ്ണ, രതിമന്മഥ നൃത്തങ്ങള്‍ യുഗ്മനൃത്തത്തിന്‍^ദാഹരണം

സംഘ നൃത്തം തോടയം, പുറപ്പാട്‌, പൂജാ നൃത്തങ്ങള്‍ കൊയ്ത്തു നൃത്തം തുടങ്ങിയവ സംഘനൃത്തത്തിന്‌ ഉദാഹരണം

നാടക നടനം: ഭഗവദ്ഗീത , മഗ്‌ദലന മറിയം, ചണ്ഡാല ഭിക്ഷുകി ,ചീതയും തമ്പുരാട്ടിയും, ഭസ്‌മാസുര മോഹിനി, സീതാപഹരണം, പാരിജാത പുഷ്‌പാപഹരണം, തുടങ്ങിയവ നാടക നടനത്തിന്‌ ഉദാഹരണം.

ബാലേകള്‍: ഗുരുഗോപിനാഥ്‌ സംവിധാനം ചെയ്‌ത രാമായണം, ശ്രീയേശുനാഥ വിജയം, മഹാഭാരതം,ഐക്യ കേരളം,സിസ്റ്റര്‍ നിവേദിത, നാരായണീയം എന്നിവ ബാലേകള്‍ക്ക്‌ ഉദാഹരണം .


ബാലേകളും നാടകനടനത്തിന്റെ മാതൃകയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ .സോവിയറ്റ്‌ യൂണിയനിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ സാംസ്കാരിക സംഘത്തില്‍ അംഗമായിരുന്ന ഗുരു ഗോപിനാഥ്‌ അവിടെ നിന്ന്‌ തിരിച്ചെത്തിയ ശേഷമാണ്‌ ഇന്ത്യന്‍ ബാലേകള്‍ രൂപകല്‍പന ചെയ്‌തത്‌ .

അവയില്‍ ചിലയിടത്ത്‌ മറ്റു നൃത്ത ശെയിലികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഉദാഹരണം രാമായണം ബാലേയിലെ ദേവസദസ്സിലെ നൃത്തം. ഇവിടെ മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസ്സി, കുച്ചുപ്പുടി എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഇതിനര്‍ത്ഥം കേരള നടനം ഇവയെല്ലാം ചേര്‍ന്നതാണ്‌ എന്നല്ല.ബലേയുടെ സൌകര്യത്തിനായി അവ ചേര്ത്തു എന്നേഉള്ളൂ.


സംഗീതം, വാദ്യങ്ങള്‍:

മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്‌. പ്രത്യേകിച്ച്‌ സംഗീതത്തില്‍. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കര്‍ണ്ണാടക സംഗീത രീതിയാണ്‌ കേരള നടനത്തിലുള്ളത്‌.ആളുകള്‍ക്ക്‌ മനസ്സിലാവാന്‍ അതാണല്ലോ എളുപ്പം.

ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ കേരള നടനത്തിന്‌ അന്‍^പേക്ഷണീയമാണ്‌.ഇടക്ക, പുല്ലാങ്കുഴല്‍, വയലിന്‍, മൃദംഗം എന്നിവയും ഹാര്‍മോണിയം, സിതര്‍, സാരംഗി തുടങ്ങിയ ഉത്തരേന്ത്യന്‍ സംഗീതോപകരണങ്ങളും ഉപയോഗിക്കാറുണ്ട്‌ .

പ്രധാനമായും കേരളീയ വാദ്യങ്ങളാണ്‌ ഉപയോഗിക്കാറ്‌ എന്ന്‌ സാമാന്യമായി പറയാം.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com