Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കളരിപ്പയറ്റ് - വിക്കിപീഡിയ

കളരിപ്പയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കളരിപയറ്റ് കേരളത്തിന്റെ തനതു കായികാഭ്യാസ കലയാണ്. കേരളത്തിലും തമിഴ് നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നര്‍ഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തില്‍ നിന്നുമാണ് മലയാളത്തിലെത്തിയത്. കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്.

കളരിപയറ്റിലെ വാള്‍പയറ്റ്
Enlarge
കളരിപയറ്റിലെ വാള്‍പയറ്റ്

ഉള്ളടക്കം

[തിരുത്തുക] കളരിപ്പയറ്റിന്റെ ചരിത്രം

ഐതിഹ്യപ്രകാരം കേരളത്തെ സമുദ്രത്തില്‍ നിന്നും മഴുവെറിഞ്ഞ് ഉയര്‍ത്തിയെടുത്ത പരശുരാമനാണ് കളരിപ്പയറ്റിനു തുടക്കം കുറിച്ചത്. ശത്രു സംഹാരത്തിനായി 42 കളരികള്‍ സ്ഥാപിച്ച്, 21 ശിഷ്യന്മാരെ പരിശീലിപ്പിച്ച് കളരിപ്പയറ്റിനു തുടക്കമിട്ടു. ചരിത്രകാരന്മാര്‍ കളരിപ്പയറ്റിന് വേദ കാലത്തോളം പഴക്കമുണ്ടെന്നു കരുതുന്നു. ചരിത്രകാരനായ പ്രൊഫസ്സര്‍ ഫിലിപ്പ് സാരില്ലി, കളരിപയറ്റ് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഉദയം ചെയ്തതെന്ന് അഭിപ്രായപ്പെടുന്നു. എലംകുളം കുഞ്ഞന്‍ പിള്ളയാകട്ടെ പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമാണെന്ന് സിദ്ധാന്തിക്കുന്നു. കരാട്ടെ തുടങ്ങിയ ചൈനീസ്-ജാപ്പനീസ് ആയോധനകലകള്‍ കളരിപ്പയറ്റില്‍ നിന്നും രൂപം കൊണ്ടതാണെന്ന് ഒരഭിപ്രായമുണ്ടെങ്കിലും അതിന് സര്‍വ്വ സമ്മതിയില്ല. എന്ത് തന്നെയാണെങ്കിലും കളരിപ്പയറ്റ് നൂറ്റാണ്ടുകളുടെ പഴക്കം ചെന്ന ആയോധനകലയാണ്.വെടിമരുന്നിന്റെ കണ്ടുപിടിത്തവും മറ്റ് ആധുനിക ആയുധങ്ങളുടെ വരവും ഈ ആയോധന കലയെ അപ്രധാനമാക്കി.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്.മറ്റ് പരിശീലനരീതികള്‍ക്ക് വിപരീതമായി എല്ലാ മുറകളും എല്ലാ ശിഷ്യന്മാര്‍ക്കും ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കാറില്ല.ശിഷ്യന്മാരുടെ ധാര്‍മികത,സല്‍സ്വഭാവം,നീതിബോധം,ക്ഷമ,ധൈര്യം,ദൈവഭക്തി,ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും ഗുരുക്കന്മാര്‍ പരിശീലിപ്പിക്കാറുള്ളു.കാരണം മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്കു പരിശീലനവും ആയുധവും കിട്ടിയാല്‍ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തല്‍ തന്നെ.അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങള്‍ പരിഹരിക്കാന്‍ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാള്‍ മാത്രമേ പരിശീലകനാകാവൂ.വര്‍ഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അര്‍പ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്.ഗുരുവിന്ടെ മരണശയ്യയിലും തന്ടെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ക്ക് ഉപദേശിക്കാന്‍ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. പ്രത്യേക വിചാര വികാര ആചാ‍ര നിഷ്ടകള്‍ പാലിച്ച്, പ്രത്യേക കളരിത്തറയിള്‍, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്.വിദ്യ അഭ്യസിക്കാന്‍ പല വിഭാഗങ്ങള്‍ക്കും അനുവാദം ഇല്ലാതിരുന്നതുപോലെ കളരിപ്പയറ്റും അഭ്യസിക്കാ‍ന്‍ പല വിഭാ‍ഗങ്ങള്‍ക്കും അനുവാദം മുന്‍പുണ്ടായിരുന്നില്ല.

[തിരുത്തുക] കളരിമുറകള്‍

മനസ്സിന്റെയും ശരീരത്തിന്റെയും കൂട്ടായ്മയാണ് കളരിപ്പയറ്റ് ലക്ഷ്യമാക്കുന്നത്. മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങള്‍ കളരിപ്പയറ്റില്‍ ഇഴ പിരിഞ്ഞു കിടക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടു വരെ ചില പ്രത്യേക ജാതിക്കാര്‍ക്ക് മാത്രമാണ് ഈ കല അനുഷ്ഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്.

പ്രധാനമായും മൂന്നു ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കന്‍ രീതിയും, വടക്കന്‍ രീതിയും,തുളുനാടനും. വടക്കന്‍ രീതി കൂടുതല്‍ അനുക്രമങ്ങളും ഒഴുക്കുമുള്ള ശൈലി അനുവര്‍ത്തിക്കുമ്പോള്‍, തെക്കന്‍ രീതിയാകട്ടെ, വേഗതയേറിയ ശക്തമായ നീക്കങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്നു. വടക്കന്‍ ശൈലി കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതല്‍.

തെക്കന്‍ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. നായന്‍‌മാര്‍, വെള്ളാളര്‍, നാടാര്‍മാര്‍ തുടങ്ങിയ സമുദായത്തില്‍ പെട്ടവരാണ് പ്രധാനമായും മുന്‍‌കാലങ്ങളില്‍ ഇതനുഷ്ഠിച്ചു വന്നത്. അഗസ്ത്യ മുനിയില്‍ നിന്നാണ് തെക്കന്‍ രീതി വന്നതെന്നാണ് പഴംകഥകള്‍. അടി തട, മര്‍മ്മ അടി തുടങ്ങിയ പേരുകളും പ്രചാരത്തിലുണ്ട്.

കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു.ഇത് ശരീരത്തിലെ ദുര്‍മേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നല്‍കുന്നു. ഇതു സത്യത്തിന്റേയും ധര്‍മത്തിന്ടേയും മാര്‍ഗം കര്‍ശനമായി പാലിക്കണമെന്നു നിഷ്കര്‍ഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതുമാണ്.സധര്‍മ്മവും,ക്ഷമയും,സല്‍സ്വഭാവവും,ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാര്‍ ഇതിന്ടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകള്‍ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു.വിവിധ അലിഖിത നിയമങ്ങളാല്‍ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്ടേയും,ധര്‍മ്മത്തിന്ടേയും,നീതിയുടേയും ഉന്നത മൂല്യങ്ങള്‍കൂടി പരിശീലിപ്പിച്ചിരുന്നു.സ്ത്രീകളോടും,കുട്ടികളോടും,വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കര്‍ഷിക്കുന്നു.അധര്‍മത്തിന് വേണ്ടി പോരാടാന്‍ പാടില്ല.ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാന്‍ പാടില്ല.ചതിപ്രയോഗങ്ങള്‍ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.

[തിരുത്തുക] പരിശീലന രീതികള്‍

[തിരുത്തുക] മെയ്‌താരി

മെയ്ത്താരി പരിശീലിക്കുന്ന വിദ്യാര്‍ത്ഥി.
Enlarge
മെയ്ത്താരി പരിശീലിക്കുന്ന വിദ്യാര്‍ത്ഥി.

[തിരുത്തുക] കോല്‍താരി

[തിരുത്തുക] അങ്കത്താരി

[തിരുത്തുക] വെറുംകൈ

[തിരുത്തുക] വടിവുകളും ചുവടുകളും

  • ഗജവടിവ്
  • അശ്വവടിവ്
  • സിംഹവടിവ്
  • വരാഹവടിവ്
  • മത്സ്യവടിവ്
  • മാര്‍ജാരവടിവ്
  • കുക്കുടവടിവ്
  • സര്‍പ്പവടിവ്

[തിരുത്തുക] അങ്കക്കളരിയും, അങ്കത്തട്ടും

[തിരുത്തുക] കളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങള്‍

കളരി ആയുധങ്ങള്‍
Enlarge
കളരി ആയുധങ്ങള്‍


കളരി ആയുധങ്ങള്‍
Enlarge
കളരി ആയുധങ്ങള്‍

മൂന്ന് ഞാണ്‍ നീളമുള്ള വടി, ആറ് അടി നീളമുള്ളതും,എട്ട് അടി നീളമുള്ളതുമായ വടികള്‍,കുന്തം,കത്തി,ചുരിക,വാള്‍,പരിച,ഉറുമി,ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനമുറകള്‍ ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യില്‍ കിട്ടുന്നതെന്തും ആയുധന്മാക്കാന്‍ കഴിയും.”വല്ലഭന് പുല്ലും ആയുധമെന്ന്” കേട്ടിട്ടില്ലേ.കത്തിയും,ഉറുമിയും ഉള്‍പ്പടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യില്‍ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റില്‍ പരിശീലിപ്പിക്കുന്നു.

[തിരുത്തുക] കളരിപ്പയറ്റും കേരളത്തിലെ നൃത്തകലകളും

[തിരുത്തുക] കളരിപ്പയറ്റുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങള്‍

[തിരുത്തുക] പുറംവായന

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com