കടലുണ്ടി പക്ഷിസങ്കേതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ കോഴിക്കോട് ജില്ലാ ആസ്ഥാനത്തു നിന്നും 19 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലില്‍ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകള്‍ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂര്‍ തുറമുഖത്തിന് 7 കിലോമീറ്റര്‍ അകലെയാണ്. 100-ഇല് ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം.