Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
അക്കീരാ കുറസോവ - വിക്കിപീഡിയ

അക്കീരാ കുറസോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്കീരാ കുറസോവ
Enlarge
അക്കീരാ കുറസോവ

അക്കീരാ കുറസോവ (Akira Kurosawa, മാര്‍ച്ച് 23, 1910-സെപ്റ്റംബര്‍ 6, 1998) ലോകപ്രശസ്തനായ ജാപനീസ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു. 1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ തന്റെ സിനിമകളിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇത്രയും നീണ്ടകാലയളവില്‍ ചലച്ചിത്രരംഗത്തു പ്രവര്‍ത്തിച്ച സംവിധായകര്‍ താരതമ്യേന കുറവാണ്. ‘’സ്റ്റാര്‍വാഴ്സ്‘’ സംവിധായകന്‍ ജോര്‍ജ് ലൂക്കാസ് മുതല്‍ ആധുനിക കാലത്ത് ശ്രദ്ധേയരായ ഒട്ടേറെ സംവിധായകരില്‍ കുറസോവയുടെ സ്വാധീനം കാണാം.

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയ്ക്കടുത്ത് ഒമോരിയിലാണ് കുറസോവ ജനിച്ചത്. ഏഴുമക്കളില്‍ ഇളയവനായിരുന്നു അക്കീരാ. ചിത്രകലാ പഠനത്തിനുശേഷം 1936ല്‍ കജീരോ യമാമോട്ടോയുടെ സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ചു. 1943ല്‍ പുറത്തിറക്കിയ സുഗാതാ സന്‍ഷിരോ(Sanshiro Sugata)യിലൂടെ സ്വതന്ത്ര സംവിധായകനായി. ആദ്യകാല ചിത്രങ്ങളുടെ പ്രമേയം ദേശസ്നേഹവും രാഷ്ട്രീയവുമായിരുന്നു. ലോകമഹായുദ്ധകാലത്ത് മാധ്യമങ്ങളുടെമേല്‍ ജപ്പാന്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാലാവാം ഇത്. ഉദാഹരണത്തിന് ദ് മോസ്റ്റ് ബ്യൂട്ടിഫുള്‍(The Most Beautiful)‍ എന്ന ചിത്രം ആയുധനിര്‍മ്മാണശാലയില്‍ ജോലിചെയ്യുന്ന ജാപനീസ് പെണ്ണുങ്ങളുടെ കഥ പറയുന്നു. ജൂഡോ സാഗ 2(Judo Saga II) എന്ന ചിത്രമാകട്ടെ അല്‍‌പം കൂടി കടന്ന് അമേരിക്കന്‍ സംസ്കാരത്തെയും ജാപനീസ് സംസ്കാരത്തെയും തുലനം ചെയ്യുകയും ജാപനീസ് സംസ്കാരം മഹത്തരമാണെന്നു പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറസോവ ചിത്രങ്ങളാകട്ടെ പഴയ ജപ്പാന്‍ ഭരണകൂടത്തെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്നു. നോ റിഗ്രറ്റ്സ് ഫോര്‍ അവര്‍ യൂത്ത്(No regrets for our youth) ഉദാഹരണം. ഏതായാലും യുദ്ധാനന്തരം പുറത്തിറങ്ങിയ റാഷമോണ്‍(Rashomon)‍ എന്ന ചലച്ചിത്രമാണ് കുറസോവയുടെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപനീസ് സിനിമകളെയും കുറസോവയെയും ശ്രദ്ധിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോണ്‍ ആണ്.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com