വിക്കിപീഡിയ:വിക്കി സമൂഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കി സമൂഹം | |
---|---|
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ് ഈ പേജ്. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം. |
വിക്കി സമൂഹത്തിലേക്കു സ്വാഗതം. സ്വതന്ത്രവും സമ്പൂര്‍ണ്ണവുമായ വിജ്ഞാനകോശത്തിനു രൂപം നല്‍കാനുള്ള കൂട്ടായ ശ്രമത്തില്‍ നിങ്ങളും പങ്കാളിയാവുക. മലയാളം വിക്കിപീഡിയ അതിന്റെ പ്രാരംഭദശയിലാണ്. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ ഒട്ടേറെ മുന്നേറിക്കഴിഞ്ഞു. മലയാളം പതിപ്പിലെ ലേഖനങ്ങളുടെ എണ്ണം കൂട്ടുവാന്‍ നിങ്ങളുടെ സേവനം അത്യാവശ്യമാണെന്ന കാര്യം ഓര്‍ക്കുക. വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും പറയുക. വരൂ നമുക്കൊന്നിച്ച് അറിവിന്റെ അത്ഭുത ലോകം തീര്‍ക്കാം.
[തിരുത്തുക] വിക്കി യജ്ഞംഓരോ മാസത്തിലും ഏതാനും ലേഖനങ്ങള്‍ വിപുലമാക്കപ്പെടാനായി ഇവിടെ നിര്‍ദ്ദേശിക്കുന്നു. ഈ മാസം വിപുലീകരിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങള്‍. [തിരുത്തുക] അപൂര്‍ണ ലേഖനങ്ങള്അപൂര്ണ ലേഖനങ്ങള്‍ എന്ന വിഭാഗത്തിലുള്ള ലേഖനങ്ങള്‍ കഴിവതും പൂര്‍ത്തിയാക്കാന്‍ സഹകരിക്കുക. [തിരുത്തുക] വിക്കി സഹസ്രംഇന്ത്യന് ഭാഷകളില്‍ ഏറ്റവുമാദ്യം ആരംഭിച്ച വിക്കികളിലൊന്നാണ് നമ്മുടേത്. എന്നാല്‍ ഇവിടെ 500 ലേഖനങ്ങള്‍ പിറക്കാന്‍ നാലു വര്‍ഷങ്ങളോളമെടുത്തു. തമിഴ്, മറാത്തി, ഹിന്ദി, കന്നഡ, തെലുങ്ക് വിക്കിപീഡിയകളാകട്ടെ ആയിരവും രണ്ടായിരവും കടന്നു. മലയാളം വിക്കിപീഡിയയില്‍ 1000 ലേഖനങ്ങളെന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു. |
[തിരുത്തുക] അറിയിപ്പുകള്[തിരുത്തുക] മലയാളം വിക്കിപീഡിയ ഓര്‍ക്കൂട്ട് കൂട്ടംമലയാളം വിക്കിപീഡിയ ഓര്‍ക്കൂട്ട് കൂട്ടം ആരംഭിച്ചിരിക്കുന്നു. എല്ലാവര്ക്കും സ്വാഗതം. [തിരുത്തുക] ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
മലയാളം, ഇംഗ്ലീഷ് വിക്കിപീഡിയകളുടെ ഉള്ളടക്കം മാത്രം അടിസ്ഥാനമാക്കിയ ക്വിസ് മത്സരം വിക്കി ക്വിസ് ടൈം എന്ന മലയാളം ബ്ലോഗില്‍ ആരംഭിച്ചിരിക്കുന്നു. ബ്ലോഗിന്റെ വിലാസം താഴെ ചേര്‍ക്കുന്നു.
വിക്കിപീഡിയയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കാനും കൂടുതലാളുകളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കുവാനും ഹെല്പ് വിക്കി എന്ന ഗൂഗിള്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. താല്പര്യമുള്ളവര് അവിടെയും സാന്നിധ്യമറിയിക്കുക. |
[തിരുത്തുക] വിക്കിപീഡിയ നാഴികക്കല്ലുകള്‍
|
-