സുഗതകുമാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഗതകുമാരി മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമാണ്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു.
[തിരുത്തുക] കൃതികള്‍
- മുത്തുച്ചിപ്പി (1961)
- പാതിരാപ്പൂക്കള്‍ (1967)
- പാവം മാനവഹൃദയം (1968)
- ഇരുള് ചിറകുകള് (1969)
- രാത്രിമഴ (1977)
- അമ്പലമണി (1981)
- കുറിഞ്ഞിപ്പൂക്കള്‍ (1987)
- തുലാവര്‍ഷപ്പച്ച (1990)
- രാധയെവിടെ (1995)
[തിരുത്തുക] പുരസ്കാരങ്ങള്‍
- 1978 രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- 1982 അമ്പലമണി എന്ന കൃതിക്ക് ഓടക്കുഴല്‍ പുരസ്കാരം
- 1984 അമ്പലമണിക്ക് വയലാര്‍ അവാര്‍ഡ്
- 2001 ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്
- 2003 വള്ളത്തോള്‍ അവാര്‍ഡ്
- 2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- 2004 ബാലാമണിയമ്മ അവാര്‍ഡ്
- 2006 പത്മശ്രീ