വരമൊഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
മറ്റ് അര്‍ത്ഥങ്ങള്‍ക്ക് വരമൊഴി (നാനാര്‍ത്ഥങ്ങള്‍) കാണുക.
ഒരു ഭാഷയില്‍ പരക്കെ അംഗീകരിക്കപ്പെട്ട എഴുത്തിന്റെ ശൈലിയെയാണ് വരമൊഴി (en:Written language) എന്നു പറയുന്നത്.
ഇതു കൂടാതെ, പരക്കെ അംഗീകരിക്കപ്പെട്ട സംസാരരീതിയെ വാമൊഴി(en:Spoken language) എന്നും പറയാം.
പല ഭാഷകളിലും ഒന്നിലധികം ലിപികള്‍ പ്രയോഗത്തിലുണ്ട്. അതുകൂടാതെ ഒരേ ലിപിയില്‍ തന്നെ എഴുതുമ്പോഴും, പ്രയോഗിക്കുന്ന വാക്കുകളിലും സന്ധികളിലും അവ്യയങ്ങളിലും വ്യത്യസ്തത ഉണ്ടായെന്നു വരാം. (ഉദാഹരണത്തിന് മലയാളത്തില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ സംവൃത ഉകാരം മലബാറിലും തിരുവിതാംകൂറിലും വ്യത്യാസത്തോടു കൂടിയാണ് എഴുതിയിരുന്നത്.). ഇത്തരം വ്യത്യാസങ്ങള്‍ പ്രകടമായ ഒരളവില്‍ കൂടിയാല്‍ അവ രണ്ടു തരം വരമൊഴികളാണെന്നു പറയാം.
വാമൊഴിയിലും ഇപ്രകാരം തന്നെ. തിരുവനന്തപുരത്തുകാരനും തൃശ്ശൂര്‍ക്കാരനും കണ്ണൂര്‍ക്കാരനും ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവര്‍ പറയുന്ന മലയാളവാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും പ്രകടമായ വ്യത്യാസമുണ്ട്. നമ്പൂരിമലയാളം,മാപ്പിളമലയാളം എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും കലാലയാങ്കണങ്ങളിലും നാം വേറിട്ട വാമൊഴികള്‍ ഉപയോഗിച്ചെന്നു വരാം.
ഇങ്ങനെ വളരെ കൂടുതല്‍ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാല്‍ ഒരു വരമൊഴിയോ വാമൊഴിയോ ഒരു ഉപഭാഷ (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തില്‍ അത്തരം ചില ഉപഭാഷകള്‍ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം.