രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോന്‍ എഴുതിയ ആളാണ് രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍.
[തിരുത്തുക] ജനനം,വിദ്യാഭ്യാസം
1875 ല്‍ തൃപ്പൂണിത്തുറയിലാണ് അദ്ദേഹം ജനിച്ചത്. പാഴൂര്‍ തുപ്പന്‍ നമ്പൂതിരിയുടേയും കൊച്ചി രാജകുടുംബാംഗവും കവയിത്രിയുമായ കൊച്ചിക്കാവമ്മയുടെയും മകനാണ് ഇദ്ദേഹം.
സംസ്കൃതപഠനത്തിനു ശേഷം എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഉപരിപഠനത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് മദ്രാസ് പ്രസിഡന്‍സി കോളേജായിരുന്നു.
[തിരുത്തുക] സാഹിത്യപ്രവര്‍ത്തനങ്ങള്‍
രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ സാഹിത്യമാസികകളുടെ പ്രസിദ്ധീകരണത്തിന് മുന്‍കൈ എടുത്തത് അദ്ദേഹമാണ്. രസികരഞ്ജിനി മാസികയിലാണ് പ്രശസ്ത മണിപ്രവാള കൃതിയായ ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ചത്. അതുപോലെതന്നെ ലക്ഷണമൊത്ത മണിപ്രവാള ഗ്രന്ഥമെന്നു പേരു കേട്ട ലീലാതിലകം ആദ്യമായി അച്ചടിച്ചത് മംഗളോദയത്തിലാണ്.
കേരളത്തിലെ ആദ്യത്തെ ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായ കേരള സിനിടോണ്‍ 1929-ല്‍ സ്ഥാപിച്ചതും ഇദ്ദേഹമാണ്. ചിത്രകല, ശില്പകല, വാസ്തുവിദ്യ, അഭിനയം എന്നീ രംഗങ്ങളിലെല്ലാം അറിവുള്ളയാളായിരുന്നു അപ്പന്‍ തമ്പുരാന്‍