Privacy Policy Cookie Policy Terms and Conditions മിഗ് 25 - വിക്കിപീഡിയ

മിഗ് 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഗ്-25
തരം ഇന്റര്‍സെപ്റ്റര്‍/നിരീക്ഷണ/ബോംബര്‍
നിര്‍മ്മാതാവ്/കമ്പനി മിഖായോന്‍ ഗുരേവിച്ച്
രൂപകല്‍പ്പന മിഖായോന്‍ ഗുരേവിച്ച്
ആദ്യ പറക്കല്‍ 1964-03-06
പുറത്തിറക്കിയ വര്‍ഷം
 
1967
ചിലവ്
 • ഒരു വിമാനത്തിന്
 
ക്ലിപതമായി അറിയില്ല
പ്രധാന ഉപഭോക്താക്കള്‍ സോവിയറ്റ് വായുസേന


മിഗ് 25 (ആംഗലേയം: Mikoyan MiG-25) (Russian: Микоян МиГ-25) പഴയ സോവിയറ്റ് യൂണിയന്‍ രാജ്യത്തിന്റെ നിര്‍മ്മിതിയായ ആധുനിക പോര്‍വിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യന്‍ വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോന്‍ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊള്‍ വെറും മിഖായോന്‍) ചുരുക്കപ്പേരാണ്. അവര്‍ നിര്‍മ്മിച്ചതും രൂപകല്പന ചെയ്തതുമായ എല്ലാ വിമാനങ്ങള്‍ക്കും മിഗ് എന്ന വിളിപ്പേരുണ്ട്, എന്നാല്‍ മിഗ് 25 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ് ബാറ്റ് ( കുറുനരി വവ്വാല്‍ )എന്നാണ്. ഇന്ത്യയില്‍ ഇതിനു ഗരുഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2006 ല്‍ ഇന്ത്യയിലുണ്ടായിരുന്ന് അവസാനത്തെ മിഗ് 25 നും സേവന വിരാമം അനുവദിച്ചത് സൈനിക വൃത്തങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്തയായിരുന്നു.[1]

1976 വരെ പാശ്ചാത്യ വിമാനക്കമ്പനികള്‍ക്ക് അസൂയയും വൈമാനികര്‍ക്ക് ഒരു പേടിസ്വപ്നവുമായിരുന്നു മിഗ് 25. അഫ്ഗാനിസ്ഥാനിലും മറ്റും ഇതിന്റെ ഇരുട്ടടിയേറ്റ എഫ് 16 നുകള്‍ എറെയുണ്ട്. എപ്പോഴാണ് തങ്ങളുടെ വാലില്‍ ഈ കറുത്ത വവ്വാല്‍ പ്രത്യക്ഷപ്പെടുക എന്ന് സ്വപ്നം കണ്ട് പല വൈമാനികരും പല രാത്രികള്‍ ഉറക്കമൊഴിച്ചിട്ടുണ്ട് എന്നു പറയുമ്പോള്‍ ചിത്രം വ്യക്തമാകുന്നു. അത്രയ്ക്കു വന്യമായ കഴിവുകളായിരുന്നു മിഗ് 25 നുണ്ടായിരുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മിഗ്-25 ന്റെ ചരിത്രം 1950 ല്‍ നിന്നേ തുടങ്ങുന്നു. അമേരിക്കക്കാര്‍ ജി-58 ഹസ്റ്റ്ലര്‍ മാക്‍ 2 പുറത്തിറക്കിയ ശേഷം (എക്സ്)ബി-70 വാക്കൈറി, എന്ന ആണവായുധവാഹക ശേഷിയുള്ളതും മാക്‌ 3 യില്‍ 70,000 അടി ഉയരം സഞ്ചരിക്കാവുന്നതുമായ ബോംബര്‍ വിമാനത്തിന്റെ രൂപകല്പനയില്‍ മുഴുകിയ കാലത്താണ് സോവിയറ്റ്‌ യൂണിയനില്‍ ഈ വിമാനം മറുപടിയെന്ന നിലയില്‍ രൂപമെടുത്തത്. എന്നാല്‍ അതൊരു ബോംബര്‍ ആയിരുന്നില്ല മറിച്ചു ഒരു ഇന്റര്‍സെപ്റ്റര്‍(തടസ്സപ്പെടുന്നത്‌),ആയിരുന്നു. ബി 70 സോവിയറ്റ് വ്യൊമ മേഖലയില്‍ അത്യുയരത്തില്‍ പറന്ന് ബോംബുകള്‍ വര്‍ഷിക്കാന്‍ പര്യാപ്തമായ രീതിയിലാണ് വികസിപ്പിച്ചു വന്നത്. ബി 70 പദ്ധതി വഴിക്കു വച്ചുപേക്ഷിച്ചെങ്കിലും മിഗ്‌ 25 മുന്നോട്ടു പൊയി. അമേരിക്കയില്‍ ഈ കാലഘട്ടത്തില്‍ എസ്‍ആര്‍-71 ബ്ലാക്ക്‌‍ബേര്‍ഡ് വികസിക്കുകയും ചെയ്തു. മിഗ്-25, 1964 ല്‍ ആദ്യത്തെ പരീക്ഷണപ്പറക്കല്‍ നടത്തി ചരിത്രത്തിലെ എറ്റവും വേഗതയേറിയ പോര്‍ വിമാനം എന്ന ഖ്യാതി നേടിയെടുത്തു.

ആദ്യത്തെ മിഗ്‌ 25 വൈ.ഇ-155 ആര്‍ ഒന്ന് എന്ന മാതൃക യായിരുന്നു. ഇത്‌ 1964 മാര്‍ച്ച്‌ 6 നും രണ്ടാമത്തെ മാതൃകയായ മിഗ്‌ 25 വൈ-155പി ഒന്ന് അതെ വര്‍ഷം സെപ്തംബര്‍ 9നും പരീക്ഷണപ്പറക്കല്‍ നടത്തിയെങ്കിലും സോവിയറ്റ്‌ യൂണിയന്റെ വ്യോമോപകരണ സമ്പാദ്യങ്ങളിലേയ്ക്കു ചേര്‍ക്കാന്‍ വീണ്ടും രണ്ടോ മൂന്നോ വര്‍ഷം വേണ്ടി വന്നു.

അടിസ്ഥാനപരമായി മിഗ്‌ 25 അത്യൗന്ന്യത്യത്തില്‍ പറക്കുവാനും വിമാനങ്ങള്‍ തമ്മിലൊ കരയിലൊ വച്ചു നടക്കുന്ന യുദ്ധത്തിനിടയിലേക്ക്‌ പൊടുന്നനെ ഇരച്ചു കയറി വിഘ്നം സൃഷ്ടിക്കാനോ, അല്ലെങ്കില്‍ ശത്രുപക്ഷത്തെ അവരറിയാതെ നിരീക്ഷണം (reconnaissance) നടത്താനോ അതുമല്ലെങ്കില്‍ വളരെ താഴെ വച്ച്‌ വിമാനങ്ങള്‍ തമ്മിലുള്ള ദ്വന്ദ യുദ്ധത്തില്‍ (dogfight)ഏര്‍പ്പെടാനും ആണ്‌ രൂപകല്‍പന ചെയ്തിരിക്കുന്നത്‌. പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങള്‍ കുറച്ചുകൊണ്ടുള്ള പല രൂപന്തരങ്ങളും മിഖായോന്‍ ഗുരേവിച്ച്‌ പുറത്തിറക്കിയെങ്കിലും ഇപ്പറഞ്ഞ ജോലിക്കല്ലാതെ മറ്റു ചെറിയ മിഗ്ഗുകളെ അപേക്ഷിച്ചു സര്‍വ്വസേവന രംഗത്ത് അമ്പേ പരാജയമായിരുന്നു മിഗ്‌ 25. ഇക്കാരണങ്ങള്‍ കൊണ്ട്‌ മിഖായോന്‍ ഗുരേവിച്ച്‌ മിഗ്‌ 25 തെ പരിഷ്‌കൃത രൂപമായ മിഗ്‌ 31 ഇറക്കി. ഇത്‌ കൂടുതല്‍ താഴ്‌ന്ന ഉയരത്തില്‍ പറക്കുവാനും നേര്‍ക്കു നേരേയുള്ള മുഷ്ടി യുദ്ധത്തിനും ഉള്ള കുറവുകള്‍ പരിഹരിക്കപ്പെട്ട രൂപമാണ്‌.

എന്തൊക്കെയായാലും നേര്‍ക്കു നേര്‍ യുദ്ധത്തില്‍ ആദ്യത്തെ വിജയം മിഗ്‌ 25 നു തന്നെയായിരുന്നു. അതിനു അവര്‍ക്ക്‌ 1991 വരെ( ഇറാക്കില്‍ ഒരു മിഗ്‌ 25 അമേരിക്കയുടെ എഫ്‌ 18സി ഹോര്‍നെറ്റിനെ വെടിവച്ചിട്ടു).എന്നാല്‍ ഇന്നുവരെ ഒരു മിഗ്‌ 25 പോലും ശത്രുക്കള്‍ തകര്‍ത്തിട്ടില്ല എന്നത്‌ അതിന്റെ പ്രതിരോധ, കണ്‍കെട്ടു കഴിവുകളുടെ തെളിവാണ്

ഇന്ത്യ 1981 ലാണ് ആദ്യമായി പത്ത് മിഗ് 25 കള്‍ സൊവിയറ്റ് യൂണിയനില്‍ നിന്നും വാങ്ങിയത്. പിന്നീട് പലപ്പോഴായി 20 ല് അധികം മിഗ് 25 കള്‍ ഇന്ത്യ വാങ്ങിക്കൂട്ടിയിട്ടുണ്ട് പലതും സ്പെയര്‍ പാര്‍ട്ടസുകള്‍ക്കു വേണ്ടിയായിരുന്നു. അവസാനമായി കാര്‍ഗില്‍ യുദ്ധസമയത്ത് മിഗ് 25 ഉപയ്യൊഗിച്ച് ഇന്ത്യ ചെയ്ത മുന്നേറ്റങ്ങള്‍ ഏറെ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. [2], [3]

[തിരുത്തുക] രൂപകല്പന (മിഗ് 25 പി യുടെ)

‘കുറുനരി വവ്വാലിന്‍റെ‘ ഘടനാ ചിത്രം
Enlarge
‘കുറുനരി വവ്വാലിന്‍റെ‘ ഘടനാ ചിത്രം

പി എന്നത് ("P")പെരെക്വാത്ചിക് (Perekhvatchik) എന്ന റഷ്യന്‍ വാക്കില്‍ നിന്നാണ്‍, അര്‍ത്ഥം ഇന്‍റര്‍സെപ്റ്റര്‍.[4] അമേരിക്കയുടെ എക്സ്ബി-70 സ്റ്റെല്‍ത്ത്‌, എഫ്‌-108, എസ്‍്ആര്‍-71 എന്നീ വളരെ ഉയരെ പറക്കവുന്നതും റഡാറുകളെ പറ്റിക്കുന്നതുമായ വിമാനങ്ങള്‍ക്കുള്ള യു.എസ്.എസ്.ആറിന്റെ മറുപടിയായാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. മിഗ് -25 34.0 കെ ഫോക്സ്ബാറ്റ് എന്ന മിഗ്-25 ല് രണ്ടു ടുമാന്‍സ്കി ആര്‍-31 ടര്‍ബോജറ്റ് എഞിനുകളാണ് ഉപയോഗിയ്ക്കുന്നത്.

1976 ല്‍ ജപ്പാനിലെ ഹക്കൊഡേറ്റ്‌ വിമാനത്താവളത്തില്‍ 30 മിമിഷത്തെക്കുള്ള ഇന്ധനം മാത്രം ബാക്കിനില്‍ക്കെ തന്റെ മിഗ്‌ 25 ഇടിച്ചിറക്കി സൊവിയറ്റ്‌ യൂണിയനില്‍ നിന്ന് കൂറുമാറിയവിക്ടര്‍ ഇവാനോവിച്ച്‌ ബെലെങ്കൊ എന്ന വൈമാനികനാണ്‌ മിഗ്‌25 ന്റെ ര്‍ഹസ്യം അമേരിക്കക്കാര്‍ക്ക്‌ വെളിപ്പെടുത്തിയത്‌. ബെലെങ്കൊ അമേരിക്കക്കരുടെ ഹീറൊ ആയിമാറിയെങ്കിലും കെ.ജി.ബി. വെറുതെ വിട്ടില്ല എന്നത്‌ മറ്റൊരു ചരിത്രം. അന്നു മുതല്‍ മിഗ്‌ 25 നെ വിഘടിപ്പിച്ച് ഇതിനെ പഠിക്കാന്‍ ശ്രമിച്ച അമേരിക്കക്കാര്‍ക്ക്‌ കുറെകാലത്തേക്ക്‌ അത്ഭുതം തന്നെയായിരുന്നു.[5] ശ്രദ്ധയോടെ പിരിച്ചും ഇളക്കിയും പഠനം നടത്തിയതിനു ശേഷം,67 ദിവസത്തിനു ഈ വിമാനത്തെ സോവിയറ്റ്‌ യൂണിയനു കൈമാറി.

പഠനശേഷമുള്ള വെളിപ്പെടുത്തലുകള്‍ അമേരിക്കക്കാരെ അമ്പരിപ്പിക്കുന്നവയായിരുന്നു. അവര്‍ക്ക്‌ പരിചിതമല്ലാത്തതും പ്രാകൃതവുമായ രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം.

-താഴെ പറയുന്നത് അമേരിക്കക്കാര് പഠിച്ച മിഗ്-25 പി യുടെ ചില പ്രത്യേകതകള്‍ ആണ്- 1) ബലെങ്കോയുടെ വിമാനം താരതമ്യേന പുതിയതായിരുന്നു. എറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം 2) വളരെ പെട്ടന്ന് നിര്‍മ്മിച്കെടുക്കാവുന്ന തരത്തില്‍, ടുമാന്‍സ്കി R-15BD-300 എഞ്ചിനുചുറ്റുമായാണിതു വികസിപ്പിച്ചിരിക്കുന്നത്‌. 3) ഉരുക്കു സംയോജനങ്ങള്‍ (വെല്‍ഡിംഗ്‌) കൈകള്‍ കൊണ്ടാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. അമേരിക്കക്കാര്‍ക്ക്‌ ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്‌. മറ്റു സോവിയറ്റ്‌ പോര്‍ വിമാനങ്ങളുടേതു പോലെ തന്നെ വായുവിന്റെ ഘര്‍ഷണം ഏല്‍ക്കാത്തിടങ്ങളില്‍ കീലങ്ങള്‍ (rivette) തുറിച്ചു നില്‍ക്കുന്നതും ഒരു വിഷയമായിരുന്നു.

4) നിര്‍മ്മാണം നിക്കല്‍ കൂട്ടുമിശ്രിതം ഉപയോഗിച്ചാണ്‌ ചെയ്തിരിക്കുന്നത്‌. ടൈറ്റാനിയം ഉപയോഗിച്ചിട്ടേയില്ല. ചട്ടക്കൂട്‌ ഒരുക്കിയിരിക്കുന്നത്‌ ഉരുക്കുകൊണ്ടാണ്‌ ഇതാണ്‌ മിഗ്‌-25 ന്റെ ഭാരത്തിന്റെ മുഖ്യപങ്കും. (29 ടണ്‍)

5) പഴയ കാലത്തെ വാക്വം ടൂബ്‌ ഉപയോഗിച്ചാണ്‌ വ്യോമ നിയന്ത്രണോപാധികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. കാലപ്പഴക്കം ചെന്ന ഈ ഉപകരണ നിര്‍മ്മിതി ആദ്യം ഒരുപാട്‌ ചിരികള്‍ ഉയര്‍ത്തിയെങ്കിലും അതിന്റെ പിന്നിലെ ബുദ്ധി അവരെ പിന്നീട്‌ അമ്പരപ്പിക്കുന്നതായിരുന്നു. ഈ വാക്വം ടൂബ് ഉപകരണങ്ങള്‍ അക്കാലത്തെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള ഡിസൈനുകളേക്കാല്‍ കൂടുതല്‍ സ്ഥിരതയുള്ളതും കടുത്ത ചൂടിനെയും തണുപ്പിനെയും വരെ പ്രതിരോധിക്കുന്നതുമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു നിയന്ത്രണോപകരണങ്ങള്‍ക്ക്‌ പ്രത്യേകം അന്തരീക്ഷം വേണ്ടിയിരുന്നില്ല, പ്രവര്‍ത്തിക്കാന്‍. ഇതു വലിയൊരു ഭാരം തന്നെയാണ്‌ കുറച്ചതു.

6)മറ്റൊരു ഗുണം ഇവ എളുപ്പം മാറ്റിവയ്ക്കാവുന്നതും, മറ്റൊന്നു പകരം ഉപയോഗിക്കാവുന്നതും ആയിരുന്നു എന്നതാണ്‌. ട്രാന്‍സിസ്റ്റര്‍ മോഡലുകളില്‍ അതാത്‌ ട്രാന്‍സിസ്റ്റര്‍ തന്നെ വേണ്ടി വരും ഉപകരണം പ്രവര്‍ത്തിക്കാന്‍, എന്നാല്‍ വാക്വം മോഡലുകളില്‍ ട്യൂബുകള്‍ അങ്ങോട്ടുമിങ്ങോട്ടും വരെ മാറ്റിയിടാന്‍ പോലും സാധ്യമാണ്‌. അത്യാവശ്യ വേളകളില്‍ ഇതൊരു അനുഗ്രഹമാണ്‌. മറ്റൊരു പ്രത്യേകത വാക്വം ട്യുബുകള്‍ ഉപയോഗിച്ചുള്ള റഡാറാണ്‌. ആദ്യകാല വകഭേദമായ എസ്‌- മെര്‍ക്‌-എ. യില്‍ ഉപയോഗിച്ചിരുന്ന റഡാറിനു‍ 500 കിലോവാട്ടിനും മേല്‍ ശക്തിയുണ്ടായിരുന്നു. ഇതു ശത്രുവിമാനങ്ങളുടെ റഡാറുകളുടെ പ്രവര്‍ത്തനം വരെ മരവിപ്പിച്ചിരുന്നു. അതിന്റെ ശക്തിമൂലം ഭൂനിരപ്പിനടുത്ത്‌ റഡാറുകള്‍ ഉപയോഗിക്കുന്നത്‌ സോവിയറ്റ്‌ യൂണിയനില്‍ വിലക്കപ്പെട്ടിരുന്നു. റഡാറുകള്‍ മൂലം റണ്‍വേക്കടുത്തുള്ള മുയലുകള്‍ ചത്തൊടുങ്ങിയിരുന്നു എന്നാണു പറഞ്ഞിരുന്നത്‌.

7)ഇതിന്റെ ഹൈഡ്രോളിക്‌ ദ്രാവകമായും റഡാറിന്റെ കൂളന്റ്‌ (തണുപ്പിക്കുന്ന) ദ്രാവകമായും ഉപയോഗിച്കിരുന്നത്‌ അബ്സൊലൂട്ട്‌ ആള്‍കഹോള്‍ അഥവാ സംശുദ്ധ്മായ ചാരായമാണ്‌ ഉപയോഗിച്ചിരുന്നത്‌. ബേസ്‌ സ്റ്റേഷനിലെ ജോലിക്കാര്‍ ഇതു ലഹരിക്കായി കുടിക്കുന്നതു പതിവായിരുന്നതു കൊണ്ട്‌, മിഗ്‌ 25 ന്‌ പറക്കുന്ന റെസ്റ്റൊറാന്റ്‌ എന്നും അറിയപ്പെട്ടിരുന്നു.

എറ്റവും കൂടിയ ത്വരണം (Acceleration) : 2.2 ജി (ഭൂഗുരുത്വം) ആയിരുന്നു, ഇത്‌ ഇന്ധനപ്പെട്ടി നിറഞ്ഞിരിക്കുമ്പോളാണ്‌. അല്ലാത്തപ്പോള്‍ 4.5 ജി വരെ ത്വരിതപ്പെടുത്താം. ഒരു മിഗ്‌ 25 അറിയാതെ 11.5 ജി വരെ പോയി(റോക്കറ്റുകള്‍ ഭൂഗുരുത്വത്തെ ഭേദിക്കാന്‍ വേണ്ട ത്വരിതം) എങ്കിലും അത്‌ വിമാനത്തെ ഉപയോഗ ശൂന്യമാക്കിയെന്നു പറയപ്പെടുന്നു.
ഏറ്റുമുട്ടുമ്പോള്‍ വളക്കാവുന്നതിനെ ആരം 300 കി. മി. ആണ്‌. പക്ഷേ 1200 കി.മി പോകാനുള്ള ഇന്ധനവാഹക ശേഷിയേ ഉള്ളൂ. ബെലെങ്കൊ വളരെ പ്രയാസപ്പെട്ടാണ്‌ ജപ്പാന്‍ വരെ മിഗ്ഗിനെ പറത്തിക്കൊണ്ടുവന്നത്‌. വന്ന വേഗതയില്‍ ലാന്‍ഡ് ചെയ്ത ബെലെങ്കോയ്ക്കു സാധാരണ റണ്‍വേ തികയാതെ വന്നത്‌ അതുകൊണ്ടാണ്‌.
മിക്കവാറും മിഗ്ഗുകളില്‍ കെഎം-1 എന്ന തരം ഇജക്ഷന്‍ ഇരിപ്പിടമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. അവസാനം ഇറങ്ങിയ മിഗ്ഗുകളില്‍ കെ-36 എന്നതരം ഇരിപ്പിടമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇജക്ഷന്റെ വേഗതയിലും റെക്കൊര്‍ഡ്‌ മിഗ്‌ -25 ലെ കെഎം-1 നു ആണ്‌. (2.67 മാക്‌)
ബെലെങ്കോയുടെ കൂറുമാറ്റത്തിനു ശേഷം റഡാറുകളിലും മിസൈല്‍ വിന്യാസത്തിലും വ്യത്യാസപ്പെടുത്തി മിഗ്‌-25 പിഡി എന്ന വകഭേദം ഇറക്കി, ഇതില്‍ റഡാറുകള്‍ (25 പി സാപ്‌ഫിര്‍) താഴേക്കു ദൃഷ്ടിയുള്ളവയും മിസൈലുകള്‍ താഴേക്കു വിടാവുന്ന രീതിയിലുമാണ്‌ വികസിപ്പിച്ചിരിക്കുന്നത്‌. കൂടാതെ ഇന്‍ഫ്രാറെഡ്‌ കാമറകളും കൂടുതല്‍ ശക്തിയുള്ള സൊയൂസ്‌ എഞ്ചിനും ഉപയോഗിച്ചിരുന്നത്‌. മിക്കവാറും എല്ലാ മിഗ്‌ 25 പി കളും മിഗ്‌ 25 പിഡി യായി രൂപാന്തരപ്പെട്ടു.

[തിരുത്തുക] മിഗ്ഗ്‌ 25 പി ഡി യുടെ രൂപ സവിശേഷങ്ങള്‍

MiG-25RB യുടെ കാമറകള്‍
Enlarge
MiG-25RB യുടെ കാമറകള്‍

സാധാരണ പോര്‍ വിമാനങ്ങളില്‍ ഉണ്ടാവുന്ന ദിശാ നിര്‍ണ്ണയിക്കു വേണ്ട രണ്ടാമത്തെ ഇരിപ്പിടം ഇതിനില്ല. പകരം ആസ്ഥാനത്ത്‌ ഒരു ശക്തിയേറിയ റഡാര്‍ ഘടിപ്പിച്ചിരിക്കുന്നു. നിരീക്ഷണത്തിനുള്ള വലിയ കാമറകളും ദ്വിമാന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. കയറാവുന്ന ആള്‍: ഒന്ന്. --വിമാന ഭാഗങ്ങള്‍-- [6]

  • വേര്‍ ചിറക്‌ (Wing Root TsAGI SR-12S [7]
  • ചിറകിന്റെ അഗ്രം (Wing Tip) TsAGI SR-12S

--അളവുകള്‍--

  • നീളം 78.15 അടി (23.82 മി.)
  • ചിറകിന്റെ പരപ്പ്‌ 45.98 അടി (14.02 മി.)
  • ഉയരം 20.02 അടി (6.10 മി.)
  • ചിറകിന്റെ ചുറ്റളവ്‌ 662 അടി (61.52 ച.മി.)

--ഭാരം--

  • ഉള്‍വശങ്ങള്‍ ശൂന്യമായിരിക്കുമ്പോള്‍ : 20,000 കി. ഗ്രാം
  • കയറ്റാവുന്ന ഭാരം : (36,720 കി. ഗ്രാം
  • ഇന്ധന വാഹക ക്ഷമത: 14,920 കി. ഗ്രാം
  • ഭാരോദ്വാഹന ക്ഷമത: (max. payload) 1,800 കി. ഗ്രാം

--യന്ത്രവല്‍കൃത തള്ളല്‍ (PROPULSION)--

  • ശക്തി കേന്ദ്രം: രണ്ട്‌ സൊയൂസ്‌/ ടുമന്‍സ്കീ ആര്‍-15ബിഡി-300 പിന്‍ജ്വലിക്കുന്ന (afterburning) ടര്‍ബൊ ജറ്റുകള്‍
  • തള്ളല്‍: 49,400 പൗണ്ട്‌ (220.0 കി. ന്യൂ) afterburner ഉപയോഗിച്ച്‌.

--പ്രകടനം--

  • കൂടിയ വേഗത/ഉയരത്തില്‍: 3,390 കിമി/മണിക്കൂര്‍ 42,650 അടി (13,000 മി ഉയരത്തില്‍) മ്മച്‌ 3.2 [ഭാരമില്ലാതെ]
  • (ഭാരത്തോടെ)3,000 ക്‌ ഇമി/മണിക്കൂര്‍) 42,650 അടി ഉയരത്തില്‍ (13,000 മി), മ്മച്‌ 2.83 സമുദ്ര നിരപ്പില്‍ : 1,050 കി.മി/മണി, മാക്‌ 0.85

(ഭാരത്തോടെ)

  • പ്രാഥമിക വലിച്ചില്‍ ശേഷി : 40,950 ആറ്റി (12,480 മി) / മിനിറ്റ്‌
  • സാധാരണ പറക്കുന്ന ഉയരം: 67,900 ആറ്റി (20,700 മി)
  • എറ്റവും കൂടിയ പറക്കുന്ന ഉയരം : 123,524 പറക്കുന്ന ഉയരം (37,650 മി) (ലോക റെക്കാര്‍ഡ്‌)
  • ഇന്ധന ശേഷി : (1,730കി. മി)
  • ജി അളവുകള്‍ പറ്റാവുന്നത്‌ : +4.5

--ആയുധങ്ങള്‍ --

  • തോക്ക്‌ ; ഇല്ല

--പുറത്തുനിന്നു വയ്ക്കവുന്ന വെടിക്കോപ്പുകള്‍ക്കുള്ള സ്ഥലം--

  • വായു-വായു മുസ്സലം (മിസെയില്‍) രണ്ട്‌ R-23/AA-7 Apex വരെ, നാലു R-60/AA-8 Aphid വരെ, രണ്ട്‌ R-40/AA-6 Acrid,അല്ലെങ്കില്‍ നാലു R-73/AA-11Archer വരെ
  • വയു-പ്രതല മുസ്സലം Kh-58 Kistler (MiG-25BM maathram)
  • ബോംബ്‌: സാധ്യമല്ല. മിഗ്‌ 25 RB യില്‍ മാത്രമെ ഇതു സാധിക്കൂ.
  • നിരീക്ഷണ കാമറകള്‍: മിഗ്‌ 25 ര്‍ ലും ര്‍ബി യിലും ഉണ്ട്‌.

[തിരുത്തുക] അറിയപ്പെടുന്ന് മറ്റു വകഭേദങ്ങള്‍

  • Ye-155R-1 നിരീക്ഷണ വകഭേദം, ആദിമരൂപം
  • Ye-155P-1 ഇന്റര്‍സെപ്റ്റര്‍ , വകഭേദം, ആദിമരൂപം
  • MiG-25P Foxbat-A ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം. ഇന്റര്‍സെപ്റ്റര്‍ വകഭെദം, 4 മിസെയിലുകല്‍ വരെ വഹിക്കാവുന്നത്‌
  • MiG-25R Foxbat-B കാമറയും മറ്റു നിരീക്ഷണങ്ങള്‍ക്കുള്ള സാമഗ്രികള്‍ വഹിക്കുന്നവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അദ്യത്തെ നിര്‍മിതി. *MiG-25RBV Foxbat-B എല്ലാ മിഗ്-25 R കളും പിന്നിട് ചേര്‍ക്കുന്ന് കിറ്റ് ഉപയോഗിച്ച് RB ആയി മാറ്റപ്പെട്ടു. മാക് 3 വേഗതയല്ലാതെ യാതൊരു പ്രതിരോധ സം‌വിധാനവും ഇതിലില്ല. എന്നാല്‍ 500 കിലൊ വരെ ബോംബുകള്‍ വഹിക്കാനാവും. 2 ചിറകിനടിയിലും 2 ഇന്ധന വാഹിനിക്കടിയിലും
  • MiG-25RBT Foxbat-B പരിശീലന ബോംബര്‍.
  • MiG-25U Foxbat-C പരിശീലന വകഭേദം. രണ്ടു ഇരിപ്പിടങ്ങള്‍ ഉണ്ടാകും
  • MiG-25PU Foxbat-C പരിശീലന വകഭേദം
  • MiG-25RU Foxbat-C പരിശീലന വകഭേദം
  • MiG-25RB Foxbat-D നിരീക്ഷണ വകഭേദം എന്നാല്‍ കുറച്ചു ബോംബുകളും വര്‍ഷിക്കാനാവും
  • MiG-25RBK Foxbat-D കുറച്ചുകൂടെ ആധുനീക വല്‍കരിക്കപ്പെട്ട നിരീക്ഷണ-ബോംബര്‍
  • MiG-25RBS Foxbat-D ബോംബര്‍ തന്നെ. കൂടുതല്‍ പരിഷ്കരിച്ച നിരീക്ഷണ സം‌വിധാനം
  • MiG-25RBSh Foxbat-D നിരീക്ഷണ-ബോംബര്‍, പ്രതിരോധ മിസെയിലുകള്‍ അധികമായുണ്ട്‌.
  • MiG-25RF Foxbat-D
  • MiG-25PD Foxbat-E പരിഷ്കരിച്ച്‌ 'ഇ' നിലവാരത്തില്‍ നിര്‍മ്മിച്ചത്‌
  • MiG-25PDS Foxbat-E
  • MiG-25BM Foxbat-F പ്രതിരോധം കുറഞ്ഞ വകഭേദം. നിരീക്ഷണ കാമറക്കും റഡാറിനും പകരന്‍ ECM മെഷീന്‍ ഘടിപ്പിച്ചിരിക്കുന്നു. കൂടതെ Kh-58 വികിരണം തടുക്കുന്ന മിസൈലുകള്‍ വഹിക്കുന്നു. രണ്ടു കോക്ക്പിറ്റുകള്‍ ഉണ്ട്.

[തിരുത്തുക] സാങ്കേതിക വിവരങള്, താരതമ്യം

വിവരങള്‍ E-155P MiG-25P MiG-25PD/PDS MiG-25RB
ഉല്പാദന വര്‍ഷം 1964 1964-1978 1978-1982 1970-1982
വീതി 14,10 m 14,02 m 14,02 m 13,41 m
നീളം (മൊത്തം) 23,30 m 19,72 m 19,75 m 21,55 m
ഉയരം 6,10 m 6,10 m 6,10 m
ഇന്ധന അളവ് 61,9 m² 61,4 m² 61,4 m² 61,4 m²
ഭാരം 20.000 kg 20.020 kg 20.020 kg 20.755 kg
കയറ്റാവുന്ന ഭാരം 41.000 kg 36.720 kg 36.720 kg 41.200 kg
വൈമാനികന്‍ 1 1 1 1
ത്വരണം 1.200 km/h 1.200 km/h 1.200 km/h 1.200 km/h
കൂടിയ വേഗത 13.000 മീ.യില്‍ 3.000 km/h (Mach 2,82) 3.000 km/h (Mach 2,82) 3.000 km/h (Mach 2,82) 3.000 km/h (Mach 2,82)
20.000 മി എത്താന്‍ എടുക്കുന്ന സമയം 3,5min
Dienstgipfelhöhe 22.000 m 20.500 m 21.000 m
ഇന്ധന ക്ഷമത 1.285 km 1.730 km 1.730 km 2.130 km
Startrollstrecke 1.250 m 1.250 m 1.250 m 1.250 m
Startrollgeschwindigkeit 360 km/h 360 km/h 360 km/h
പറക്കവുന്ന കുറഞ ഉയരം 800 m 800 m 800 m 800 m
ആരം ( വളക്കുന്വോള്‍) 290 km/h 290 km/h 290 km/h 280 km/h
എഞ്ചിന്‍ 2 Tumanski R-15B-300 2 Tumanski R-15B-300 2 Tumanski R-15BD-300 2 Tumanski R-15BD-300
തള്ളല്‍ je 100,1 kN je 100,1 kN je 112,0 kN je 109,8 kN

[തിരുത്തുക] പ്രത്യേകതകള്‍

ഇറാഖിലെ മരുഭൂമിയില്‍ മണ്ണില്‍ ഒളിപ്പിച്ചിരുന്ന MiG-25R Foxbat B 2003ല് യു. ഏസ്. സൈനികര്‍ കണ്ടെടുത്തപ്പോള്‍
Enlarge
ഇറാഖിലെ മരുഭൂമിയില്‍ മണ്ണില്‍ ഒളിപ്പിച്ചിരുന്ന MiG-25R Foxbat B 2003ല് യു. ഏസ്. സൈനികര്‍ കണ്ടെടുത്തപ്പോള്‍

ശബ്ദാധിവേഗം- മാക് 3.0. ഇതു വളരെ കൂടുതലാണ്. പറക്കാന്‍ പറ്റുന്ന പരമാവധി ഉയരം = 90,000 അടി (27,000 മീ.) (വ്യത്യാസപ്പെടുത്തിയ ചില മിഗ്-25 കള്‍ 123,524 അടി വരെ പറന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കക്കാര്‍ വിശ്വസിക്കുന്നത്, അവരുടെ എസ്സാര്‍-71 ബ്ലാക്ക്ബേര്‍ഡ് എന്ന സമാന സ്വഭാവമുള്ള വിമാനത്തിന്റെ ശ്രദ്ധ തിരിക്കാനും അതുമല്ലെങ്കില്‍ ഒരു ഭീഷണിയുയര്‍ത്താനുമായിട്ടാണ് മിഗ്-25 നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ്‌. ഇതിന്റെ അപാരമായ വേഗവും ഉയരവും കാരണം മെയ്‌വഴക്കം തീരെ കുറവാണ്. അതുകൊണ്ടു തന്നെ ആകാശത്ത് ഒരു കോഴിപ്പോര് നടത്താന്‍ ഇതിനാവില്ല. എന്നിരുന്നാലും ശത്രു റഡാറുകള്‍ക്ക് കുറ്ച്ചു നേരം പരിസരബോധം നഷ്ടപ്പെടുത്താനും ഈ തക്കം നോക്കി മിഗ്-21 മിഗ്-27 തുടങിയ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് ഇരുട്ടടി നല്‍കാന്‍ കഴിയും. മറ്റു വിമാനങ്ങള്‍‍ക്ക് അകമ്പടിയായി നല്ല പ്രദര്‍ശനമാണ് ഒരിക്കല്‍ ഇതു കാഴ്ച വച്ചിട്ടുള്ളത്. ഗള്‍ഫ് യുദ്ധ സമയത്ത് സദ്ദാം ഹുസൈന്‍ തന്റെ കൈവശമുള്ള മിഗ് 25 പരമാവധി ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നു. യു. എസ്. സൈനികര്‍ എങ്ങിനെയും ഇതു കൈക്കലാക്കന്‍ ശ്രമിക്കും എന്നദ്ദേഹത്തിനറിയാമായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന് മറ്റു മിഗ്ഗുകളെ വെറുമൊരു മിഗ് 25 ന്റെ അകമ്പടിയോടെ രായ്ക്കു രാമാനം ലെബനനിലേയ്ക്കു കടത്തുകയ്യും മറ്റുള്ളവയെ മരുഭൂമിയില്‍ മണ്ണിട്ട് ഒളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ എല്ലാം അവസാനം അമേരീക്കക്കാര്‍ സ്വന്തമാക്കി.

[തിരുത്തുക] ആറിയപ്പെടുന്ന യുദ്ധ രേഖകള്‍

ഇറാഖ് യുദ്ധ സമയത്ത് ഒളിപ്പിച്ച മിഗ് 25 യു. എസ് സൈനികര്‍ കൊണ്ടുപോകുന്നു
Enlarge
ഇറാഖ് യുദ്ധ സമയത്ത് ഒളിപ്പിച്ച മിഗ് 25 യു. എസ് സൈനികര്‍ കൊണ്ടുപോകുന്നു
  • ലെബനന്‍ (സിറിയ, 1982)
  • ഗള്‍ഫ്‌ യുദ്ധം (ഇറാഖ്‌, 1991)
  • ഇറാഖ്‌- ഓപറേഷന്‍ സതേര്‍ണ്‍ വാച്ച്‌ (ഇറാഖ്‌, 1991)
  • ഇറാഖ്‌ - ഓപറേഷന്‍ ഡെസര്‍ട്ട്‌ ഫൊക്സ്‌ (ഇറാഖ്‌, 1998)

[തിരുത്തുക] ഉപയോഗിക്കുന്ന രാജ്യങ്ങള്‍

  • റഷ്യ വൊയെന്നൊ വോസ്ഡുഷ്ണ്‍ന്യെ സിലി (Russian Air Force) [8]
  • അള്‍ജീരിയ അല്‍-ഖുവാത്‌ അല്‍-ജവാവിയ അല്‍-ജസഏറിയ (Algerian Air Force)
  • അര്‍മേനിയ (Armenian Air Force)
  • അസര്‍ബൈജാന്‍ (Azerbaijan Air Force) MiG-25PD/RB/U
  • ബെലാരൂസ്‌ വൊയെന്നോ വോസ്ഡുഷ്‌ന്ന്യേ സിലി (Belarus Air Force)
  • ബള്‍ഗേറിയ ബള്‍ഗാര്‍സ്കി വൊയെന്നൊ വോസ്ഡുഷ്‌നി സിലി Bulgarian Air Defense Force Military Aviation) MiG-25RB
  • ഇന്ത്യ (ഭാരതീയ വായു സേന, (Indian Air Force) - MiG-25RB/RU
  • ഇറാഖ്‌ അല്‍-ഖുവാത്‌ അല്‍-ജവാവിയ അല്‍ ഇറാക്ഗിയ, (Iraqi Air Force) - MiG-25P/RB
  • സിറിയ (അല്‍-ഖുവാത്‌ അല്‍ ജമാഹിരിയ അസ്‌-സൂറിയ (Syrian Air Force) - MiG-25P/PD/RB/PU
  • ലിബിയ അല്‍-ഖുവാത്‌ അല്‍ ജമാഹിരിയ അല്‍ അരബീയ അല്‍-ലിബിയ്യ (Libyan Air Force) - MiG-25P/PD/R/RB/U
  • ഉക്രൈന്‍- വൊയെന്നൊ വോസ്ഡുഷ്ണ്‍ന്യെ സിലി (Ukraine Military Air Forces)

-താരതമ്യം ചെയ്യാവുന്ന മറ്റു വിമാനങള്‍-

[തിരുത്തുക] മിഗ്25 നോടു ബന്ധപ്പെട്ട മറ്റു വിഷയങള്‍

-ഇതില്‍ നിന്നും വികസിപ്പിച്ച വകഭേദം- മിഗ് 31 -വികസത്തിന്റെ പടവുകള്‍-- മിഗ് 19, മിഗ് 21, മിഗ് 23, മിഗ് 25 മിഗ് 27 മിഗ് 31

-മിഗ് 25 നെ ക്കുറിച്ചുള്ള പുസ്തകം-

  • MiG Pilot: The Final Escape of Lieutenant Belenko" by John Barron (McGraw Hill, 1980)

--ചലച്ചിത്രം--

--മിഗ് 25 ന്റെ പ്രകടന ദൃശ്യങ്ങള്‍ (വീഡിയോ)--

http://www.atwar.net/download.php?view.174

[തിരുത്തുക] ബന്ധപ്പെട്ട മറ്റു വിഷയങള്‍

ഇന്ത്യ നിര്‍മ്മിച്ച ടര്‍ബോജറ്റ്

[തിരുത്തുക] ഗ്രന്ഥസൂചി

  1. http://news.bbc.co.uk/2/hi/south_asia/4892524.stm
  2. http://www.worldaffairsboard.com/archive/index.php/t-5602.html
  3. http://vayu-sena.tripod.com/other-1997mig25-1.html
  4. http://www.vectorsite.net/avmig25_1.html
  5. http://www.geocities.com/siafdu/viktor.html
  6. http://www.ae.uiuc.edu/m-selig/ads/aircraft.html
  7. http://www.tsagi.ru/eng/history
  8. http://www.aerospaceweb.org/aircraft/fighter/mig25/

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu