പി. പത്മരാജന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] ജനനം,മാതാപിതാക്കള്‍
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. അച്ഛന് അനന്തപത്മനാഭപിളള, അമ്മ ദേവകിയമ്മ.
[തിരുത്തുക] വിദ്യാഭ്യാസം,ജോലി
തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി.
[തിരുത്തുക] കൃതികള്‍
ജലജ്വാല, രതിനിര്‍വ്വേദം, നന്മകളുടെ സൂര്യന്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നക്ഷത്രങ്ങളെ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കളളന് പവിത്രന്, മഞ്ഞുകാലംനോറ്റകുതിര, പ്രതിമയും രാജകുമാരിയും,(നോവലുകള്‍) പ്രഹേളിക, മറ്റുളളവരുടെ വേനല്‍, അപരന്, പുകകണ്ണട, പത്മരാജന്റെ കഥകള്‍, കരിയിലക്കാറ്റുപോലെ (കഥാസമാഹാരങ്ങള്‍) പത്മരാജന്റെ തിരക്കഥകള്‍ എന്നിവയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികള്‍.
[തിരുത്തുക] ചലച്ചിത്രലോകത്തില്‍
പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
മരണം : 1991 ജനുവരി 24
ഭാര്യ : രാധാലക്ഷ്മി
മക്കള്‍ : അനന്തപത്മനാഭനും മാധവിക്കുട്ടിയും
Categories: ഉള്ളടക്കം | സാഹിത്യം | സിനിമ | കേരളം | കല | ജീവചരിത്രം