ന്യൂയോര്‍ക്ക് സിറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂയോർക്ക് സിറ്റി- അമേരിക്കൻ ഐക്യനാടുകളിൽ ന്യൂയോർക്ക് എന്നു തന്നെ പേരുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നഗരമാണിത്. ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻനഗരമാണെന്നു പറയാം. ഒരു ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 80 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു.