ടി.വി. ചന്ദ്രന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1970കളില്‍ പി എന്‍ മേനോനിലൂടെയും അടൂര്‍ ഗോപാലകൃഷ്ണനിലൂടെയും ശക്തി പ്രപിച്ച മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തിലെ നിലവിലെ ഏറ്റവും ശക്തനായ വക്താക്കളില്‍ ഒരാളാണ് ടി.വി. ചന്ദ്രന്‍. പി.എ. ബക്കറിന്റെ പ്രശസ്തമായ കബനീ നദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലെ അഭിനേതാവായി ഔദ്യോഗിക സിനിമാ ജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് പി. എ. ബക്കറിന്റേയും ജോണ്‍ എബ്രഹാമിന്റേയും കൂടെ സഹായിയായി പ്രവര്‍ത്തിച്ചു. ടി.വി. ചന്ദ്രന്റെ ആദ്യത്തെ പൂര്‍ണ്ണ സിനിമയായ ഹേമാവിന്‍ കാതര്‍കളള്‍ 1982ല്‍ പുറത്തിറങ്ങിയത് തമിഴിലാണ്. 1989ല്‍ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാര്‍നോ സിനിമാ മേളയില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണങ്ങള്‍. ചരിത്രം, രഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.
[തിരുത്തുക] ടി. വി. ചന്ദ്രന്റെ സിനിമകള്‍
- ഹേമാവിന്‍ കാതര്‍കള്‍ (1982) (തമിഴ്)
- മാദകപ്പൂക്കള്‍ (1984)
- ആലീസിന്റെ അന്വേഷണങ്ങള്‍ (1989)
- പൊന്തന്‍ മാട (1993)
- ഓര്‍മകളുണ്ടായിരിക്കണം (1995)
- മങ്കമ്മ (1997)
- സൂസന്ന (2001)
- ഡാനി (2001)
- പാഠം ഒന്ന്: ഒരു വിലാപം (2003)
- കഥാവശേഷന്‍ (2004)
- ആടും കൂത്ത് (2006) (തമിഴ്)