ചെറുശ്ശേരി നമ്പൂതിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവര്‍ഷം 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു്. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളില്‍ ദര്‍ശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളില്‍ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തിയിരുന്ന മലനാട്ടിലെ കവികള്‍ക്കിടയില്‍ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മാനവിക്രമന്‍ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.