ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് (ജനനം. മാര്‍ച്ച് 6, 1928) ലോക പ്രശസ്തനായ സ്പാനിഷ് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ്. ആധുനിക സാഹിത്യ ലോകത്ത് ഏറ്റവുമേറെ ആരാധകരുള്ള മാര്‍ക്വിസ് നോബല്‍ സമ്മാന ജേതാവു കൂടിയാണ്. കൊളംബിയയിലെ അറകാറ്റക്ക എന്ന പട്ടണത്തിലാണു ജനിച്ചതെങ്കിലും മെക്സിക്കോയിലാണ് ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് .
ഏല്‍ എസ്പെക്ടഡോര്‍ എന്ന ദിനപത്രത്തിലൂടെയാണ് മാര്‍ക്വിസ് എഴുത്തിന്റെ ലോകത്തേക്കു കടന്നു വന്നത്. വിദേശകാര്യ ലേഖകനായി റോം, പാരിസ്, ബാഴ്‌സലോണ, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ വൻനഗരങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു മാര്‍ക്വിസിനു ലഭിച്ച ദൌത്യം. ഏതായാലും പത്രപ്രവര്‍ത്തന രംഗത്തു കിട്ടിയ അനുഭവങ്ങളും സംഭവ പരമ്പരകളും അദ്ദേഹം സാഹിത്യ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കി.
1955-ല്‍ പത്രദ്വാരാ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ് മാര്‍ക്വിസ് സാഹിത്യ ലോകത്തു വരവറിയിക്കുന്നത്. ഇതു പക്ഷേ, മാര്‍ക്വിസ് ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവം നാടകീയത കലര്‍ത്തി അവതരിപ്പിച്ചു എന്നേയുള്ളു. ഏതായാലും 1970-ല്‍ ഈ കൃതി പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി.
1967-ല്‍ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍) എന്ന നോവലാണ് മാര്‍ക്വിസിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്. പല ഭാഷകളിലായി ഈ നോവലിന്റെ കോടിക്കണക്കിനു പ്രതികള്‍ വിറ്റഴിഞ്ഞു. ഈ നോവലിറങ്ങിയതിനുശേഷം മാര്‍ക്വിസ് എന്തെഴുതുന്നു എന്ന് ലോകം ഉറ്റു നോക്കാന്‍ തുടങ്ങി. തന്റെ ആരാധകരെ തൃപ്തിപ്പെടുന്ന കഥകളും നോവലുകളും മാര്‍ക്വിസ് വീണ്ടുമെഴുതി. 1982-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി.
[തിരുത്തുക] ഗ്രന്ഥസൂചി
[തിരുത്തുക] നോവലുകള്‍
- പൈശാചിക നിമിഷത്തില്‍ (1962)
- ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ (1967)
- കോളറക്കാലത്തെ പ്രണയം (1985)
- കപ്പല്‍ചേതം വന്ന നാവികന്റെ കഥ (1986)
- പ്രണയത്തേയും മറ്റ് പിശാചുക്കളേയും കുറിച്ച് (1994)
- ഒരു തട്ടിക്കൊണ്ടുപോകലിന്റെ വാര്‍ത്ത (1992)
- വിശാതവതികളായ എന്റെ വേശ്യകളുടെ ഓര്‍മകള്‍ (2005)
- ജനറല്‍ തന്റെ രാവണന്‍ കോട്ടയില്‍ (General in his Labyrinth)
[തിരുത്തുക] ചെറുകഥകള്‍
- കേണലിന് ആരും എഴുതുന്നില്ല
- അപരിചിതമായ തീര്‍ത്ഥാടകര്‍
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1976-2000) |
---|
1976: സോള്‍ ബെലോ | 1977: അലെക്സാണ്ടര്‍ | 1978: സിംഗര്‍ | 1979: എലൈറ്റിസ് | 1980: മിലോസ് | 1981: കാനേറ്റി | 1982: ഗാര്‍സ്യാ മാര്‍ക്വേസ് | 1983: ഗോള്‍ഡിംഗ് | 1984: സീഫേര്‍ട്ട് | 1985: സൈമണ്‍ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോര്‍ഡിമെര്‍ | 1992: വാല്‍കോട്ട് | 1993: മോറിസണ്‍ | 1994: ഓയി | 1995: ഹീനി | 1996: സിംബോര്‍സ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാഓ മുഴുവന്‍ പട്ടിക | ജേതാക്കള്‍ (1901-1925) | ജേതാക്കള്‍ (1926-1950) | ജേതാക്കള്‍ (1951-1975) | ജേതാക്കള്‍ (2001- )
|