കുമരകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രകൃതിരമണീയമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം.
ഉള്ളടക്കം |
[തിരുത്തുക] പരിസ്ഥിതി
കുമരകം ഒരുപാട് ഇനം സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണല്‍ ദ്വീപിലും ധാരാളം പക്ഷികള്‍ എത്താറുണ്ട്. വേമ്പനാട്ട് കായല്‍ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീന്‍, ചെമ്മീന്‍, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലില്‍ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവര്‍ത്തനഫലമായി ഇപ്പോള്‍ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്.
[തിരുത്തുക] വരുമാനം
വിനോദസഞ്ചാരത്തിനു പുറമേ കൃഷിയില്‍ നിന്നും കുമരകത്തിന് വരുമാനം ലഭിക്കുന്നു. കണ്ടല്‍ കാടുകളും നെല്‍ വയലുകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം. ഇഴപിരിയുന്ന ജലപാതകളും കനാലുകളും ഇവിടത്തെ കൃഷിഭൂമികള്‍ക്ക് ജലം എത്തിക്കുന്നു. കുമരകത്തിന്റെ സന്തുലിതമായ മദ്ധ്യരേഖാ കാലാവസ്ഥ ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- വിമാന മാര്‍ഗ്ഗം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം.
- റെയില്‍ മാര്‍ഗ്ഗം: കോട്ടയം റെയില്‍വേ സ്റ്റേഷന്‍ 16 കിലോമീറ്റര്‍ അകലെയാണ്
- ജല മാര്‍ഗ്ഗം: ആലപ്പുഴയിലെ മുഹമ്മയില്‍ നിന്നും കുമരകം ജട്ടിയിലേക്ക് യാത്രാ ബോട്ട് ലഭിക്കും. വേമ്പനാട്ട് കായലിലൂടെയുള്ള ഈ യാത്ര മനോഹരമാണ്.
- റോഡ് മാര്‍ഗ്ഗം: കോട്ടയം പട്ടണത്തില്‍ നിന്ന് കുമരകത്തേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും
[തിരുത്തുക] കുമരകത്തെ കാഴ്ച്ചകള്‍
- കുമരകത്തെ തോടുകളില്‍ കൂടിയും വേമ്പനാട് കായലില്‍ കൂടിയും ബോട്ടില്‍ സഞ്ചരിക്കാം.
- പക്ഷിസങ്കേതം സന്ദര്‍ശിക്കുവാനുള്ള അനുയോജ്യമായ സമയം രാവിലെയും വൈകിട്ടും ആണ്. ഏതാനും മണിക്കൂറുകള്‍ക്കായി ഒരു ചെറിയ വള്ളം ഇവിടെ നിന്നും വാടകയ്ക്ക് ലഭിക്കും.
- ഹൌസ്ബോട്ടുകളും സ്പീഡ് ബോട്ടുകളും കൂടുതല്‍ ദൂരം സഞ്ചരിക്കും എങ്കിലും ഇവയ്ക്ക് വാടക കൂടുതലാണ്.
- ഇന്ന് താജ് പോലെയുള്ള വന്‍കിട പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് കുമരകത്ത് ശാഖകള്‍ ഉണ്ട്. ഇവിടെ പ്രകൃതി ചികത്സയും ലഭ്യമാണ്.
[തിരുത്തുക] കുമരകത്തു നിന്നുള്ള പ്രശസ്തരായ വ്യക്തികള്‍
- ക്നാനായ കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ തിരുമേനി ആയിരുന്ന ബിഷപ്പ് അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ (1877 - 1951)
- ജോണ്‍ എബ്രഹാം ഇല്ലിക്കലം (1929 - 1988) - കുമരകത്തുനിന്നുള്ള പ്രശസ്തനായ കൃഷി വിദഗ്ധനായിരുന്നു. കുട്ടനാട് പ്രദേശത്തിന്റെ പാരിസ്ഥിതിക - ജൈവ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പഠനങ്ങള്‍ നടത്തി പ്രസിദ്ധീകരിച്ചു.