ഒ.എന്‍.വി. കുറുപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ ഒരു കവിയാണു ഒ. എന്‍. വി. കുറുപ്പ്. ഒ.എന്‍. വി എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്നു കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. പൂര്‍ണ്ണനാമം ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ്.
[തിരുത്തുക] ഔദ്യോഗിക ജീവിതം
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ. എന്‍. വി. 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ. എന്‍. വി വഹിച്ചിട്ടുണ്ട്.
[തിരുത്തുക] കാവ്യജീവിതം
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍. വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൌന്ദര്യം.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ. എന്‍. വി മലയാളത്തിനു നല്‍കിയിട്ടുണ്ട്.
നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
[തിരുത്തുക] പുരസ്കാരങ്ങള്‍
പുരസ്കാരങ്ങള് | കൃതികള്‍ |
---|---|
കേരള സാഹിത്യ അക്കാദമി പുരസ്കാരം | അഗ്നിശലഭങ്ങള്‍ |
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം | അക്ഷരം |
സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്കാരം | ഉപ്പ് |
വയലാര്‍ പുരസ്കാരം | ഉപ്പ് |
പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം | കറുത്ത പക്ഷിയുടെ പാട്ട് |
വിശ്വദീപ പുരസ്കാരം | ഭൂമിക്കൊരു ചരമഗീതം |
മഹാകവി ഉള്ളൂര്‍ പുരസ്കാരം | ഭൂമിക്കൊരു ചരമഗീതം |
ആശാന്‍ പുരസ്കാരം | ഭൂമിക്കൊരു ചരമഗീതം |
ഓടക്കുഴല്‍ പുരസ്കാരം | മൃഗയ |
ഈ പുരസ്കാരങ്ങള്‍ക്കു പുറമേ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും, 1989-ല്‍ ദേശീയ പുരസ്കാരവും ലഭിച്ച ഒ. എന്‍. വി കുറുപ്പിനു 1998-ല്‍ പദ്മശ്രീയും ലഭിച്ചിട്ടുണ്ട്.