Privacy Policy Cookie Policy Terms and Conditions ഏണസ്റ്റ് ഹെമിങ്‌വേ - വിക്കിപീഡിയ

ഏണസ്റ്റ് ഹെമിങ്‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏണസ്റ്റ് ഹെമിങ്‌വേ
ഏണസ്റ്റ് ഹെമിങ്‌വേ

ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജുലൈ 2, 1961) ഒരു അമേരിക്കന്‍‍ നോവലിസ്റ്റ്. ഹെമിംഗ്‌വേ, ജോണ്‍ സ്റ്റെയിന്‍ബെക്ക്, വില്യം ഫോക്നര്‍ എന്നിവര്‍ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തിലെ ഓക് പാര്‍ക്ക് എന്ന കൊച്ചു പട്ടണത്തില്‍ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുപാടു വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് തന്റെ സ്കൂള്‍ മാസികയില്‍ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനീകനാകുവാന്‍ ആഗ്രഹിച്ചുവെങ്കിലും കണ്ണിന്റെ കാഴ്ച മോശമായതിനാല്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ റെഡ് ക്രോസ്-ല്‍ ചേര്‍ന്ന് ഒരു ആംബുലന്‍സ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയില്‍ യുദ്ധമുഖത്തെത്തി. ജര്‍മ്മന്‍ മുന്നണിയിലും പിന്നീട് ഇറ്റാലിയ മേഖലയിലും എത്തിയ യുവാവായ ഹെമിംഗ്‌വക്ക്‌ ഓസ്റ്റ്രിയന്‍ ആക്രമണങ്ങളില്‍ മാരകമായ പരിക്കേറ്റു. മുന്നണിയില്‍ സേവനം ചെയ്യുവാന്‍ കഴിയാതെ അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തനരംഗത്തു തിരിഞ്ഞു. 1936-37 കാലഘട്ടത്തില്‍ സ്പെയിനിലെത്തി അവിടുത്തെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു.രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യവാര്‍ത്താനിവേദകനായി പ്രവര്‍ത്തിച്ചു.

[തിരുത്തുക] സാഹിത്യ ജീവിതം

ലോകമഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തര സമരവും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. പിന്നീട്‌ അദ്ദേഹം ഒരു കഥാകാരനായി മാറുകയാണ് ഉണ്ടായത്. പിന്നീട്‌ അദ്ദേഹംവിശ്വപ്രസിദ്ധമായ കവിതകളും, നോന്വകളും എഴുതുകയുണ്ടായി. പുലിസ്റ്റര്‍ സമ്മാനവും, നോബല്‍ സമ്മാനവും(1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിംഗ്‌വ്വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് "The Oldman and the Sea".ഈ ക്രിതിയാണ് അദ്ദേഹത്തെ പുലിസ്റ്റര്‍ സമ്മാനത്തിന് 1953-ല്‍ അര്‍ഹനാക്കിയത്.“The Sun Also Rises“, “A Farewell to Arms, To Have not“ എന്നീ നോവലുകളും, “The Fifth Coulmn“ എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ ക്രിതികളായിരുന്നു. ഇദ്ദേഹത്തിന്റെ ശൈലി പിന്നീട്‌ “ഹെമിംഗ്‌വേ ശൈലി“ എന്നറിയപ്പെട്ടു.

യുദ്ധത്തില്‍ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയര്‍വെല്‍ റ്റു ആര്‍മ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്). അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിന്‍ എന്നീ സ്ഥലങ്ങളില്‍ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യനും ഉദിക്കുന്നു‘ (ദ് സണ്‍ ആള്‍സോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട് .

മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തില്‍ ഏകാകിയായിരിക്കുവാന്‍ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘മദ്ധ്യാഹ്നത്തിലെ മരണം’ (ഡെത്ത് ഇന്‍ ദ് ആഫ്റ്റര്‍നൂണ്‍) എന്ന പുസ്തകം എഴുതി. 1927-ല്‍ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവര്‍ത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ ഒരുപക്ഷേ സ്പെയിനിലെ ജനറല്‍ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി’ (ഫോര്‍ ഹൂം ദ് ബെല്‍ ടോള്‍സ്) എന്ന നോവലായിരിക്കും. ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം ജനറല്‍ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും പ്രണയത്തിലാവുന്നതും ഒടുവില്‍ മരിക്കുന്നതുമാണ് കഥാതന്തു.

[തിരുത്തുക] അന്ത്യം

രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓള്‍ഡ് മാന്‍ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാര്‍ദ്ധക്യത്തില്‍ പാ‍പ-പുണ്യ ചിന്തകള്‍ അലട്ടുകയും ഒരുപാട് തന്നിലേക്ക് ഉള്‍വലിഞ്ഞ് ഒരു വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോള്‍ 1961 - ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചു.

ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരില്‍ ക്യൂബയില്‍ വ‌ര്‍ഷംതോറും മീന്‍പിടുത്തമത്സരം നടത്തിവരുന്നു.

ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീര്‍ഘകാലം ‘ടോറന്റോ സ്റ്റാര്‍‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953 ല്‍ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

[തിരുത്തുക] ഹെമിങ്‌വേയുടെ കൃതികള്‍

  • സൂര്യനും ഉദിക്കുന്നു (The sun also rises)
  • കിഴവനും കടലും (The old man and the sea)
  • ആയുധങ്ങള്‍ക്ക് ഒരു യാത്രാമൊഴി (A farewell to arms)
  • മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി (For whom the bell tolls)
  • എ മൂവബിള്‍ ഫീസ്റ്റ് (A moveable feast)
  • ഹെമിംഗ്‌വേയുടെ സമ്പൂര്‍ണ ചെറുകഥകള്‍ (The complete short stories of Ernest Hemingway)
  • കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories)
  • നമ്മുടെ കാലത്ത് - കഥകള്‍ (In our time : stories)
  • ഹെമിങ്‌വേയുടെ ചെറുകഥകള്‍ (The short stories of Ernest Hemingway)
  • ഉള്ളതും ഇല്ലാത്തതും (To have and have not)
  • ഏദന്‍ തോട്ടം (The Garden of Eden)
  • അരുവിയിലെ ദ്വീപുകള്‍ (Islands in the stream)
  • മദ്ധ്യാഹ്നത്തിലെ മരണം (Death in the afternoon)
  • ആഫ്രിക്കയിലെ പച്ച മലകള്‍ (Green hills of Africa)
  • ആദ്യ പ്രകാശത്തിലെ സത്യം (True at first light)
  • നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees)
  • നിക്ക് ആദംസ് കഥകള്‍ (The Nick Adams stories)


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975)

1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൌറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍


Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu