ആലപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളില്‍ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളില്‍ ജലഗതാഗതത്തിനായി ഈ തോടുകള്‍ ഉപയോഗിച്ചിരുന്നു.
ചുണ്ടന് വള്ളങ്ങള്‍ക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വര്‍ഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി [1] പ്രസിദ്ധമാണ്.
പുന്നപ്ര-വയലാര്‍ സമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയുടെ പരിധിയില്‍ വരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.
[തിരുത്തുക] താലൂക്കുകള്‍
- കാര്‍ത്തികപ്പള്ളി
- ചെങ്ങന്നൂര്‍
- മാവേലിക്കര
- ചേര്‍ത്തല
- അമ്പലപ്പുഴ
- കുട്ടനാട്
[തിരുത്തുക] ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍
- തകഴി ശിവശങ്കരപ്പിള്ള
- രാജാ കേശവദാസ്
- കായംകുളം കൊച്ചുണ്ണി
- ചാവറയച്ചന്
- ഗുരു ഗോപിനാഥ്
- ഗുരു കുഞ്ചു കുറുപ്പ്
- ഗുരു ചെങ്ങന്നൂര്‍ രാമന് പിള്ള
- ചമ്പക്കുളം പാച്ചുപിള്ള
- ഹരിപ്പാട് രാമകൃഷ്ണ പിള്ള
- വി ദക്ഷിണാമൂര്‍ത്തി
- ചേര്‍ത്തല ഗോപാലന് നായര്‍
- മലബാര്‍ ഗോപാലന് നായര്‍
- സര്‍ദാര്‍ കെ എം പണിക്കര്‍
- കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍
- വയലാര്‍ രാമവര്‍മ്മ
- എസ് ഗുപ്തന് നായര്‍
- കെ അയ്യപ്പപണിക്കര്‍
- കാവാലം നാരായണപണിക്കര്‍
- കുഞ്ചാക്കോ
- നവ്യാ നായര്‍
- ഫാസില്‍
- പി പദ്മരാജന്
- നരേന്ദ്രപ്രസാദ്
- നെടുമുടി വേണു
- രാജന് പി ദേവ്
- രതീഷ്
- കുഞ്ചാക്കോ ബോബന്
- മാവേലിക്കര കൃഷ്ണന്‍ക്കുട്ടി നായര്‍
- മാവേലിക്കര വേലുക്കുട്ടി നായര്‍
- മാവേലിക്കര പ്രഭാകര വര്‍മ്മ
- തിരുവിഴ ജയശങ്കര്‍
- പട്ടണക്കാട് പുരുഷോത്തമന്
- ഡോ.പുതുശ്ശേരി രാമചന്ദ്രന്
- സാഹിത്യപഞ്ചാനനന്‍ പി കെ നാരായണ പിള്ള
- എ.കെ ആന്ടണി
- വയലാര്‍ രവി
- കെ ആര് ഗൌരി
- വി.എസ്. അച്യുതാനന്ദന്
- സുശീല ഗോപാലന്
- തച്ചടി പ്രഭാകരന്
- വെള്ളാപ്പള്ളി നടേശന്
- രമേഷ് ചെന്നിത്തല
- എസ് രാമചന്ദ്രന് പിള്ള
- എസ്.എല്‍ .പുരം സദാനന്ദന്
- തോപ്പില്‍ ഭാസി
- കെ പി എ സി ലളിത
- കെ പി എ സി സുലോചന